July 14, 2026 |
Share on

മലയാളി ദമ്പതികള്‍ ഐഎസില്‍ ചേര്‍ന്നുവെന്ന് റിപ്പോര്‍ട്ട്

കണ്ണൂര്‍ സ്വദേശികളായ ദമ്പതികള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതായി രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറി. ദുബായില്‍ നിന്നും കാണാതായ ഇവര്‍ ഇറാഖിലെ മൊസൂളില്‍ എത്തി ഐഎസില്‍ ചേര്‍ന്നുവെന്നാണ് കണ്ടെത്തല്‍. അതേസമയം ഐഎസിന്റെ ഒമ്പത് സജീവ പ്രവര്‍ത്തകര്‍ ഇന്ത്യയില്‍ ഉണ്ടെന്ന് അഫ്ഷ ജബീന്‍ എന്ന നിക്കോള്‍ നിക്കി ജോസഫ് വെളിപ്പെടുത്തി. ഇന്ത്യയില്‍ നിന്നും ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതിന് അറസ്റ്റിലായ വനിതയാണ് നിക്കി. സോഷ്യല്‍ മീഡിയ വഴി യുവാക്കളെ ആകര്‍ഷിച്ച് ഐഎസില്‍ ചേര്‍ത്തുവെന്നാണ് […]

കണ്ണൂര്‍ സ്വദേശികളായ ദമ്പതികള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതായി രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറി. ദുബായില്‍ നിന്നും കാണാതായ ഇവര്‍ ഇറാഖിലെ മൊസൂളില്‍ എത്തി ഐഎസില്‍ ചേര്‍ന്നുവെന്നാണ് കണ്ടെത്തല്‍. അതേസമയം ഐഎസിന്റെ ഒമ്പത് സജീവ പ്രവര്‍ത്തകര്‍ ഇന്ത്യയില്‍ ഉണ്ടെന്ന് അഫ്ഷ ജബീന്‍ എന്ന നിക്കോള്‍ നിക്കി ജോസഫ് വെളിപ്പെടുത്തി. ഇന്ത്യയില്‍ നിന്നും ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതിന് അറസ്റ്റിലായ വനിതയാണ് നിക്കി. സോഷ്യല്‍ മീഡിയ വഴി യുവാക്കളെ ആകര്‍ഷിച്ച് ഐഎസില്‍ ചേര്‍ത്തുവെന്നാണ് ഇവര്‍ക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റം. ഇന്ത്യയിലുള്ള ഒമ്പത് പേരില്‍ രണ്ട് പേര്‍ മുംബൈയില്‍ നിന്നും മറ്റുള്ളവര്‍ ഹൈദരാബാദ്, ബംഗളുരു, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ളവരുമാണെന്ന് ഇന്റലിജന്‍സ് തിരിച്ചറിഞ്ഞിട്ടുണ്ട്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×