July 17, 2026 |
Share on

ഞാന്‍ മരിച്ചേക്കാം, പക്ഷേ മോദിയെ രാഷ്ട്രീയത്തില്‍ നിന്നും പുറത്താക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു; മമത ബാനര്‍ജി

 അഴിമുഖം പ്രതിനിധി നരേന്ദ്ര മോദിയെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍നിന്നു പുറത്താക്കുമെന്നു പ്രതിജ്ഞ ചെയ്യുന്നതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ചിലപ്പോള്‍ ഞാന്‍ മരിച്ചേക്കാം അല്ലെങ്കില്‍ ജീവിച്ചേക്കാം, പക്ഷേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍നിന്നു പുറത്താക്കുമെന്നു പ്രതിജ്ഞ ചെയ്യുന്നതായി മമത പറഞ്ഞു.നോട്ട് നിരോധനവുമായി ബന്ധപ്പെട്ടാണു മോദിക്കെതിരേ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ത്തി മമത വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത്. നോട്ട് അസാധുവാക്കല്‍ മൂലം രാജ്യത്തെ ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. ബാങ്ക് അകൗണ്ടുകളില്ലാത്ത ഗ്രാമീണ മേഖലയിലുള്ള ജനങ്ങള്‍ ഈ സാഹചര്യത്തെ എങ്ങനെയാണ് തരണം ചെയ്യുക?  മമത […]

 അഴിമുഖം പ്രതിനിധി

നരേന്ദ്ര മോദിയെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍നിന്നു പുറത്താക്കുമെന്നു പ്രതിജ്ഞ ചെയ്യുന്നതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ചിലപ്പോള്‍ ഞാന്‍ മരിച്ചേക്കാം അല്ലെങ്കില്‍ ജീവിച്ചേക്കാം, പക്ഷേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍നിന്നു പുറത്താക്കുമെന്നു പ്രതിജ്ഞ ചെയ്യുന്നതായി മമത പറഞ്ഞു.നോട്ട് നിരോധനവുമായി ബന്ധപ്പെട്ടാണു മോദിക്കെതിരേ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ത്തി മമത വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത്.

നോട്ട് അസാധുവാക്കല്‍ മൂലം രാജ്യത്തെ ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. ബാങ്ക് അകൗണ്ടുകളില്ലാത്ത ഗ്രാമീണ മേഖലയിലുള്ള ജനങ്ങള്‍ ഈ സാഹചര്യത്തെ എങ്ങനെയാണ് തരണം ചെയ്യുക?  മമത ചോദിച്ചു. ബാങ്കുകളിലും എ ടി എമ്മുകളിലും പണമില്ല. അപ്പോള്‍ മോദി രാജ്യത്തെ ജനങ്ങളെ കറന്‍സി രഹിത രാജ്യത്തെ കുറിച്ച് പഠിപ്പിക്കുകയാണ്. ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്  നരേന്ദ്ര മോദി കൂര്‍ക്കം വലിച്ചുറങ്ങുകയാണെന്ന് മമത കുറ്റപ്പെടുത്തി. സര്‍ക്കാരിനെ എതിര്‍ക്കുന്നവരുടെ വായ് സി ബി ഐയെയും ആദായ നികുതി വകുപ്പ് അധികൃതരെയും അയച്ച് മൂടിക്കെട്ടുകയാണ് സര്ക്കാര്‍ ചെയ്യുന്നത്. ഏകാധിപത്യ ഭരണം ഇവിടെ നടപ്പാക്കാനാവില്ലെന്നും മമത പറഞ്ഞു. 

ഇപ്പോഴത്തെ സാഹചര്യം അഭിമുഖീകരിക്കുന്നതിന് സര്‍ക്കാരിനു ചില നിര്‍ദേശങ്ങള്‍ താന്‍ നല്‍കിയെന്നും എന്നാല്‍ അത് അംഗീകരിക്കാന്‍ അവര്‍ തയാറായില്ലെന്നും മമത കുറ്റപ്പെടുത്തി. ജനതാല്‍പര്യത്തിനെതിരായ നടപടി പിന്‍വലിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും മോദിക്ക് എന്റെ വായ് മൂടിക്കെട്ടാനാവില്ലെന്നും മമത പറഞ്ഞു. ഞാന്‍ ഇനിയും ഡല്‍ഹിയില്‍ പോയി എന്റെ ശബ്ദമുയര്‍ത്തും. പ്രതിഷേധം നടത്തും. വേണ്ടിവന്നാല്‍ മോദിയുടെ വീടിനു മുന്നിലും പ്രകടനം നടത്തുമെന്നും മമത വ്യക്തമാക്കി.കഴിഞ്ഞ ദിവസം നോട്ട് നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.

നോട്ടുകള്‍ നിരോധിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മമതയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയെ കണ്ടിരുന്നു. നോട്ട് നിരോധനം പൂര്‍ണമായും പിന്‍വലിക്കണമെന്ന് മമതയും ഡല്‍ഹിമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×