January 18, 2025 |

അമ്മയുടെ കൊലപാതകം ടിവി അഭിമുഖത്തിൽ ഏറ്റുപറഞ്ഞു; വിവാദത്തിലായി ഇറ്റാലിയന്‍ മാധ്യമം

ഇറ്റലിയിൽ ഓരോ മൂന്നു ദിവസത്തിലും ഒരു സ്ത്രീ കൊല്ലപ്പെടുന്നു

സ്വന്തം അമ്മയെ കൊലപ്പെടുത്തിയതായി ടെലിവിഷനിൽ അഭിമുഖത്തി കുറ്റസമ്മതം, വിവാദത്തിന് തുടക്കമിട്ട് ഇറ്റാലിയൻ മാധ്യമം. മാധ്യമ ധാർമ്മികതയാണ് ഇവിടെ ചോദ്യചിന്ഹത്തിൽ ആയിരിക്കുന്നതെന്ന് വിമർശകർ. എമിലിയ-റൊമാഗ്ന മേഖലയിലെ മൊഡെന പ്രവിശ്യയിലെ സ്‌പെസാനോ ഡി ഫിയോറാനോയിലെ തൻ്റെ വീടിന് പുറത്ത് തിങ്കളാഴ്ച ഉച്ചയ്ക്ക് മീഡിയസെറ്റ് ടോക്ക്‌ഷോ പോമെറിജിയോ 5-ൽ സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് ലോറെൻസോ കാർബൺ കുറ്റസമ്മതം നടത്തിയത്. media ethics italy

തൻ്റെ അമ്മയ്ക്ക് ഡിമെൻഷ്യ ഉണ്ടെന്നും ഇനി അത് സഹിക്കാൻ കഴിയില്ല എന്നും മകനായ ലോറെൻസോ കാർബോൺ അഭിമുഖത്തിൽ സമ്മതിക്കുകയായിരുന്നു. ‘ ഞാൻ അവളെ കഴുത്തു ഞെരിച്ചുകൊന്നു, എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ചിലപ്പോഴൊക്കെ അവൾ എന്നെ ദേഷ്യം പിടിപ്പിച്ചു എന്നാണ് അസ്വസ്ഥമായാണ് ലോറെൻസോ കാർബോൺ റിപ്പോർട്ടർ ഫാബിയോ ഗിഫ്രിഡയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയത്.

ലോറെൻസോയുടെ അമ്മയായ ലോറെറ്റ ലെവ്‌റിനിയെ കിടക്കയിൽ മരിച്ച നിലയിൽ സഹോദരി കണ്ടെത്തിയതിനെ തുടർന്ന് സെപ്റ്റംബർ ഞായറാഴ്ച മുതൽ പോലീസ് ലോറെൻസോ കാർബോണെ തിരയുകയായിരുന്നു. അടുത്തുള്ള പട്ടണമായ പാവുല്ലോയിലേക്ക് താൻ പോയെന്നും എന്നാൽ പിന്നീട് അമ്മയുമായി പങ്കിട്ട വീട്ടിലേക്ക് മടങ്ങിയെന്നും കാർബോൺ പറഞ്ഞു.

വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ പ്രതിയെ ആകസ്മികമായി വീടിന് പുറത്ത് കണ്ടെത്തിയ മാധ്യമപ്രവർത്തകൻ ഉടൻ തന്നെ പോലീസിനെ അറിയിക്കുകയായിരുന്നു. എക്‌സ്‌ക്ലൂസീവ് അഭിമുഖം, ലോറെൻസോ കാർബോണിൻ്റെ അറസ്റ്റിന് മിനിറ്റുകൾക്ക് ശേഷം മിർട്ട മെർലിനോ അവതരിപ്പിച്ച ഷോയിൽ സംപ്രേക്ഷണം ചെയ്തു.

അഭിമുഖം സംപ്രേക്ഷണം ചെയ്തതിന് മിർട്ട മെർലിനോ വലിയ വിമർശനമാണ് നേരിട്ടത്. ‘ ഇന്ന് സംഭവിച്ചത് വളരെ ഗുരുതരമാണ്. ഇത് യഥാർത്ഥത്തിൽ സംഭവിക്കാൻ പാടില്ലാത്തത് ആയിരുന്നു, ധാർമ്മിക കോഡ് അവഗണിച്ചുകൊണ്ട് ഒരു പ്രത്യേക അവസ്ഥയിലാണ് എത്തിയിരിക്കുന്നത്, എന്ന് ടിജി ല7 എന്ന ടിവി ചാനലിൻ്റെ ഡെപ്യൂട്ടി ഡയറക്ടർ ഗായ ടോർട്ടോറ, എക്‌സിൽ (മുമ്പ് ട്വിറ്റർ) പറഞ്ഞു, ഇറ്റാലിയൻ ദിനപത്രമായ ഇൽ ഫോഗ്‌ലിയോയിലെ പത്രപ്രവർത്തകനായ എർമീസ് അന്റോൺ അഭിമുഖം സംപ്രേഷണം ചെയ്യാനുള്ള തീരുമാനത്തെ ചോദ്യം ചെയ്തു, മാധ്യമങ്ങൾ താഴ്ന്ന നിലയിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഒരു പത്രപ്രവർത്തക എന്ന നിലയിൽ വീഡിയോ സംപ്രേഷണം ചെയ്യാൻ താൻ തീരുമാനിച്ചതായും അത് വീണ്ടും ചെയ്യുമെന്നും മെർലിനോ പറഞ്ഞു. കഴിഞ്ഞ വർഷം നവംബറിൽ 22 വയസുള്ള യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയായ ജിയൂലിയ സെച്ചെറ്റിൻ കൊല്ലപ്പെട്ടതിന് ശേഷം വെനീസിൽ സ്ത്രീഹത്യ വിചാരണ ആരംഭിച്ച അതേ ദിവസം തന്നെ അഭിമുഖം സംപ്രേഷണം ചെയ്തു. ജിയൂലിയയുടെ മുൻ കാമുകൻ ഫിലിപ്പോ ടുറെറ്റ ഇതിനകം കൊലപാതകം സമ്മതിച്ചിട്ടുണ്ട്. ഇറ്റലിയിൽ ഓരോ മൂന്നു ദിവസത്തിലും ഒരു സ്ത്രീ കൊല്ലപ്പെടുന്നുവെന്നാണ് കണക്കുകൾ കാണിക്കുന്നത്.

 

content summary; Man confessing on TV to mother’s murder starts media ethics row in Italy

×