UPDATES

അവകാശവാദങ്ങളും യാഥാര്‍ത്ഥ്യങ്ങളും

നേരുകള്‍ പറയുന്ന ‘ മണിപ്പൂര്‍ എഫ്‌ഐആര്‍’

                       

എൻ്റെ ഹൃദയം വേദനയും ദേഷ്യവും കൊണ്ട് നിറഞ്ഞിരിക്കുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന സംഭവം ലജ്ജാകരം മാത്രമല്ല, സമൂഹത്തിന്റെ തത്വങ്ങൾക്ക് വിരുദ്ധവുമാണ്. ഏതാനും വ്യക്തികളുടെ പ്രവര്‍ത്തികള്‍ അവര്‍ക്ക് മാത്രമല്ല, രാജ്യത്തിന്‍റെ പ്രശസ്‌തിക്കാണ് കളങ്കമുണ്ടാക്കിയത്. മാപ്പ് നൽകാനാവില്ല.”
മണിപ്പൂർ കലാപത്തിൽ രണ്ടു കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തി, കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ക്രൂരത പുറത്തുവന്നതിന് ശേഷമാണ് വിഷയത്തിൽ പ്രധാനമന്ത്രി മൗനം വെടിഞ്ഞത്. 79 ദിവസങ്ങൾക്ക് ശേഷമുള്ള മുതലക്കണ്ണീർ എന്ന് മാധ്യമങ്ങളും, ജനങ്ങളും ഒരു പോലെ വിമർശിച്ചു. 

കലാപം രൂക്ഷമായി, നൂറു കണക്കിനു പേര്‍ കൊല്ലപ്പെട്ട്, പതിനായിരക്കണക്കിന് മനുഷ്യര്‍ക്ക് വീടും സ്വത്തും നഷ്ടപ്പെട്ട്, അഭയാര്‍ത്ഥികളെ പോലെ, സര്‍വ്വവും ഉപേക്ഷിച്ച് പ്രാണന്‍ രക്ഷിക്കാന്‍ ഓടിപ്പാഞ്ഞു നടക്കുന്നതു കണ്ടിട്ടും മണിപ്പൂരിനെക്കുറിച്ച് സംസാരിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് വേണ്ടി വന്നത് 79 ദിവസമാണ്! കലാപം തകര്‍ത്ത ആ നാട് സന്ദര്‍ശിക്കാനോ, അവിടെയുള്ള ജനങ്ങളെ കാണാനോ രാജ്യത്തിന്റെ പരമാധികാരി ഇതുവരെ തയ്യാറായിട്ടുമില്ല. ക്രമസമാധാന നില അപ്പാടെ തകര്‍ന്ന മണിപ്പൂരില്‍, പൂര്‍ണപരാജയമായി മാറിയൊരു സംസ്ഥാന സര്‍ക്കാരാണ് ബിജെപി നേതൃത്വത്തില്‍ ഉള്ളത്. ആഭ്യന്തര മന്ത്രി 15 ല്‍ അധികം യോഗങ്ങള്‍ നടത്തിയെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഒരാളെപ്പോലും വിശ്വാസത്തിലെടുക്കാന്‍ അതുകൊണ്ടായില്ലെന്നതാണ് വാസ്തവം. കലാപം രൂക്ഷമായി ഒരു മാസം കഴിഞ്ഞാണ് ആഭ്യന്തര മന്ത്രിക്ക് മണിപ്പൂരില്‍ പോകാന്‍ തോന്നിയതെന്നതും ഓര്‍ക്കണം.

മണിപ്പൂർ കലാപത്തെ ആഴത്തിൽ അപഗ്രഥിക്കുകയാണ് ജോർജ് കള്ളിവയലിൽ എന്ന പ്രശസ്ത മാധ്യമപ്രവർത്തകൻ എഴുതിയ ‘മണിപ്പൂർ FIR ‘ എന്ന പുസ്തകം. പുസ്തകത്തിന്റെ പ്രസക്ത ഭാഗങ്ങൾ. പുസ്തകംആവശ്യമുള്ളവര്‍ ഈ ലിങ്ക് ഉപയോഗിക്കുക; https://pages.razorpay.com/pl_MLZ7awv235fc7s/view

2023 മേയ് മൂന്നിന് അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടതിനു തൊട്ടുപിന്നാലെ മണിപൂരിലെ ക്രമസമാധാനപാലന ചുമതല കേന്ദ്രസർക്കാർ നേരിട്ട് ഏറ്റെടുത്തിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 355 അനുസരിച്ചുള്ള അത്യപൂർവ നടപടിയായിരുന്നു അത്. അനുച്ഛേദം 355 അനുസരിച്ച് ക്രമസമാ ധാന ചുമതല കേന്ദ്രം ഏറ്റെടുത്തുവെന്നു മണിപൂർ പോലീസ് മേധാവിയാണു പത്രക്കുറിപ്പിലൂടെ അറിയിച്ചത്. കേന്ദ്രസർക്കാർ സുരക്ഷാ ഉപദേശക നെ നിയമിച്ചതായും അന്നു വെളിപ്പെടുത്തി.

മണിപൂരിലെ ക്രമസമാധാനപാലന ചുമതല കേന്ദ്രം പൂർണമായി ഏറ്റെടുത്ത ശേഷവും അക്രമങ്ങളും കൊള്ളയും കൊള്ളിവയ്പ്പും കൊലപാ തകങ്ങളും ഒട്ടേറെ മാസങ്ങൾ തുടരുന്നുവെന്നതു നിസാരമല്ല. പട്ടാളത്തെയും അർധസൈനിക വിഭാഗങ്ങളെയും നിയോഗിച്ചെങ്കിലും ക്രമസമാധാ നം പുനഃസ്ഥാപിക്കാനാകാത്തതിൻ്റെ ഉത്തരവാദിത്വത്തിൽ നിന്നു പ്രധാനമന്ത്രി മോദിക്കും ആഭ്യന്തര മന്ത്രി ഷായ്ക്കും കൈകഴുകാനാകില്ലന്നു നിയമവിദഗ്‌ധർ പറയുന്നു. പ്രധാനമന്ത്രി സമാധാനത്തിന് ആഹ്വാനം ചെയ്യാനും മാസങ്ങൾ വൈകി. വിദേശത്തെ അക്രമങ്ങളെപോലും അപലപിക്കുമ്പോഴാണു സ്വന്തം ജനതയുടെ കൂട്ടക്കൊലയിൽ പ്രധാനമന്ത്രി മിണ്ടാതിരുന്നത്.

തെരഞ്ഞെടുപ്പു കാലത്തു മണിപ്പൂരിൽ ഓടിയെത്തിയിരുന്ന പ്രധാനമന്ത്രി മോദി, കലാപം തുടങ്ങിയ ശേഷം അവിടേക്കു തിരിഞ്ഞുനോക്കിയി ല്ലെന്നു മുൻ മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗ് ചൂണ്ടിക്കാട്ടി. മോദിയുടെ മൗനത്തിനെതിരേ പാർലമെൻ്റിലും പുറത്തും രാഹുൽ ഗാന്ധി ഉൾപ്പെടെ പ്രതിപക്ഷ നേതാക്കളെല്ലാം രൂക്ഷ വിമർശനങ്ങളാണ് ഉയർത്തിയത്. ഇന്ത്യയിലെ പ്രതിപക്ഷവും കുക്കികളും മാത്രമല്ല, മെയ്യ്‌കളും മോദിക്കെതിരേ കടുത്ത വിമർശനങ്ങൾ ഉയർത്തി.

മണിപ്പുർ പ്രതിസന്ധി കേന്ദ്രസർക്കാർ കൈകാര്യം ചെയ്തതിനെതിരേ ലോക മെയ്തെയ് കൗൺസിൽ ശക്തമായി വിമർശിച്ചു. “പ്രധാനമന്ത്രി മണിപ്പൂരിൽ പരാജയപ്പെട്ടു’ എന്നാണ് വേൾഡ് മെയ്തെയ് കൗൺസിലിന്റെ ചെയർമാൻ ഹൈഗുജം നബശ്യാം കുറ്റപ്പെടുത്തിയത്. പ്രധാനമന്ത്രക്കു വേണമെങ്കിൽ 24 മണിക്കൂറിനുള്ളിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാം. എന്നാലതിൽ അദ്ദേഹം പരാജയപ്പെട്ടു. ഇതു നിരുത്തരവാദപരാ ണെന്നും പ്രതിസന്ധി രൂക്ഷമാക്കിയെന്നും മെയ്തെയ് കൗൺസിൽ ചെയർമാൻ തുറന്നടിച്ചു. ഇംഫാലിൽ മെയ്തെയ്കളുമായും ചുരാചന്പൂരിൽ കുക്കികളുമായും ഷാ നടത്തിയ ചർച്ചകൾ പ്രതീക്ഷ നൽകിയെങ്കിലും ഫലപ്രദമായില്ല.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 2023 മേയ് 29ന് മണിപ്പുരിലെത്തി നൽകിയ വാഗ്ദാനങ്ങൾ മാസങ്ങൾക്കു ശേഷവും ജലരേഖകളായി തുടർന്നു. ഒൻപതു യോഗങ്ങളാണു ഷാ മണിപ്പൂരിൽ നടത്തിയത്. അമിത്ഷാ നടത്തിയ ചർച്ചകളെ തുടർന്നു കേന്ദ്രസർക്കാർ രൂപീകരിച്ച 51 അംഗ സമാധാന കമ്മിറ്റിയെ മെയ്തെയ്, കുക്കി വംശജർ ഒരുപോലെ തള്ളി ഭൂരിപക്ഷം പേരും സമിതി ബഹിഷ്‌കരിച്ചു. കലാപകാരികൾ ഒരു വിഭാഗത്തെ പരോക്ഷമായി തുണച്ചുവെന്നും ഏകപക്ഷീയ നടപടികളെടുത്തുവെന്നും കുക്കികൾ ആരോപിച്ച മുഖ്യമന്ത്രി ബിരേൻ സിംഗിനെ പാനലിൽ ഉൾപ്പെടുത്തിയതിനെതിരേ കുക്കി വിഭാഗം തുടക്കത്തിലെ സമിതി ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

മണിപ്പൂരിലെ കുക്കി ഗോത്രങ്ങളുടെ ഉന്നത സംഘടനയായ കുക്കി ഇൻപിയുടെ (കിം) പ്രസിഡൻ്റ് അജാങ് ഖോംഗ്‌സായിയെ സമാധാന സമിതിയിൽ ഉൾപ്പെടുത്തിയതും വിവാദമായി. വംശീയ ഉന്മൂലനം നടത്തിയ വ്യക്തികളുമായി സമാധാന ചർച്ച നടത്തുന്നതിൽ ഒരു യുക്തിയുമില്ലെന്നായിരുന്നു കുക്കി ഇൻപി നിലപാട്. മറുവശത്ത്, മെയ്തെയ് ആധിപത്യമുള്ള ഇംഫാൽ താഴ്വരയിൽ നിന്നുള്ള അഞ്ചു സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുടെ കൂട്ടായ്‌മയായ മണിപ്പൂർ ഇൻ്റഗ്രിറ്റിയുടെ (കൊക്കോമി) ഏകോപന സമിതിയും സമാധാന പ്രക്രിയയുടെ ഭാഗമാകാൻ വിസമ്മതിച്ചു. മണിപ്പൂർ ഇന്റഗ്രിറ്റി കൺവീനർ ജീതേന്ദ്ര നിങ്കോംബയെ സമിതിയിൽ ഉൾപ്പെടുത്തിയത് ആലോചിക്കാതെയാണെന്ന് അവരും കുറ്റപ്പെടുത്തി.

അഗാധമായ അനുപാതങ്ങളുള്ള സാവധാനം കത്തിപ്പടരുന്ന മണിപ്പൂരിലെ ഭയാനക ദുരന്തത്തിന്റെ സൂക്ഷ്മമായ അന്വേഷണമാണ് പ്രശസ്ത എഴുത്തുകാരനായ ജോർജ് കള്ളിവയലിൽ എഴുതിയ ‘മണിപ്പൂർ FIR ‘. സമഗ്രമായ ഗവേഷണവും സത്യത്തിന്റെ ചുരുളഴിക്കാനുള്ള പ്രതിബന്ധതയും ഉൾക്കൊള്ളുന്ന ‘മണിപ്പൂർ FIR ‘

Share on

മറ്റുവാര്‍ത്തകള്‍