January 21, 2025 |

ഫേസ്ബുക്കിലേയും ഇൻസ്റ്റഗ്രാമിലേയും ‘ഫാക്ട് ചെക്കിങ്’ സക്കർബർഗ് നിർത്തലാക്കിയത് എന്തിന്?

കൂടുതല്‍ രാഷ്ട്രീയ ഉള്ളടക്കങ്ങള്‍ കൂട്ടുന്ന തരത്തിലാണ് മെറ്റ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്‌

അമേരിക്കയിൽ നിലവിൽ പ്രബലമായ രാഷ്ട്രീയ കാലാവസ്ഥയിൽ യാഥാസ്ഥിതിക റിപബ്ലിക് പക്ഷത്തിന് അനൂകുലമായ നിലപാടിലേയ്ക്ക് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം കമ്പനിയായ മെറ്റ നീങ്ങുന്നതിന്റെ ഭാഗമായാണ് വായനക്കാർക്ക് വാർത്തകളിൽ വസ്തുതാന്വേഷണം അഥവാ ഫാക്ട് ചെക്കിങ് ചെയ്യാനുള്ള സംവിധാനം എടുത്ത് കളഞ്ഞതെന്ന് ഗാർഡിയൻ ദിനപത്രം ചൂണ്ടിക്കാണിക്കുന്നു. ട്രംപ് ഭരണകൂടത്തിന് അനുകൂലമായ നിലപാടുകളിലേയ്ക്ക് മെറ്റ ഉടമസ്ഥനായ മാർക്ക് സക്കർബർഗ് നീങ്ങുന്നതിന്റെ ഭാഗമായാണ് ചൊവ്വാഴ്ച മുതൽ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും തേഡ്പാർട്ടി ഫാക്ട് ചെക്കിങ് ഒഴിവാക്കിയതെന്നും ഗാർഡിയൻ ചൂണ്ടിക്കാണിക്കുന്നു. ഇനിമുതൽ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും കൂടുതൽ രാഷ്ട്രീയ ഉള്ളടക്കത്തിന് സ്വീകാര്യത ലഭിക്കും വിധമാണ് മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്.mark zuckerberg

‌എന്നാല്‍, ഈ തീരുമാനത്തിലൂടെ പ്ലാറ്റ്‌ഫോമില്‍ സ്വതന്ത്രമായി സംവദിക്കാന്‍ കഴിയുമെന്നാണ് മെറ്റയുടെ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബെര്‍ഗ് പറയുന്നത്. ‘ഫാക്ട് ചെക്കേഴ്‌സ് പക്ഷപാതപരമാണ്. പ്രത്യേകിച്ചും അമേരിക്കയില്‍ അവര്‍ ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കും.’ – സക്കര്‍ബെര്‍ഗ് കൂട്ടിച്ചേര്‍ത്തു.

നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ സെന്‍സര്‍ഷിപ്പിനും പക്ഷപാതപരമായ നീക്കങ്ങള്‍ക്കെതിരെയും ആരോപണമുയര്‍ത്തിയിരുന്നുവെന്നും ഗാര്‍ഡിയന്‍ പറയുന്നുണ്ട്. സമീപകാലത്ത് കോവിഡ് 19 ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കമ്പനിയുടെ ചില ഉള്ളടക്കങ്ങളിലെ മാറ്റങ്ങളിലുണ്ടായ നടപടികളില്‍ സക്കര്‍ബെര്‍ഗ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. എക്‌സിന്റെ കമ്മ്യൂണിറ്റി നോട്ട്‌സ് ഫീച്ചറിന് സമാനമായി ഫാക്ട് ചെക്കിംഗ് പാര്‍ട്‌ണേഴ്‌സിന് പകരം ദിവസേനയുള്ള ഉപഭോക്താക്കള്‍ക്ക് നേരിട്ട് തെറ്റുകള്‍ തിരുത്തും. സെന്‍സര്‍ഷിപ്പിലെ തെറ്റുകള്‍ കുറയ്ക്കണമെന്ന് സക്കര്‍ബെര്‍ഗ് തീരുമാനമെടുത്തിരുന്നുവെന്നും ഗാര്‍ഡിയന്‍ പറഞ്ഞു.

സക്കര്‍ബര്‍ഗ് ട്രംപിന്റെ വരാനിരിക്കുന്ന ഭരണകൂടത്തോട് അനുകൂലമാകാന്‍ ശ്രമിക്കുന്നതിനിടെയാണ് സക്കര്‍ബെര്‍ഗിന്റെ പുതിയ മാറ്റങ്ങളെന്നും തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന്റെ അംഗീകാരം നേടാന്‍ സക്കര്‍ബെര്‍ഗ് എന്തെല്ലാം ചെയ്യുമെന്ന് മാറ്റങ്ങള്‍ തെളിയിക്കുന്നതായി ഗാര്‍ഡിയന്‍ പറഞ്ഞു. സക്കര്‍ബെര്‍ഗിന്റെ പുതിയ നീക്കങ്ങളെ ഡൊണാള്‍ഡ് ട്രംപ് സ്വാഗതം ചെയ്യുകയാണുണ്ടായത്. അവതരണം മികച്ചതായിരുന്നുവെന്നും മെറ്റ ഒരുപാട് മുന്നോട്ടുപോയെന്നും ട്രംപ് ഫോക്‌സ് ന്യൂസിനോട് പറയുകയുണ്ടായി.

മാഗ മൂവ്‌മെന്റിനെ പിന്തുണച്ച് സക്കര്‍ബെര്‍ഗ്

അടുത്തിടെ യുഎഫ്‌സിയുടെ (അള്‍ട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പ്) സിഇഒ ഡാന വൈറ്റ് മെറ്റയുടെ ഭാഗമായ വിവരം പുറത്തുവിട്ടിരുന്നു. 2016 മുതല്‍ ഡൊണാള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുന്ന വ്യക്തിയാണ് ഡാന വൈറ്റ്. ഈ നീക്കം ട്രംപിനോടും മാഗാ മൂവ്‌മെന്റിനോടും സക്കര്‍ബെര്‍ഗ് അടുക്കുന്നതിന്റെ സൂചന നല്‍കുന്നുണ്ട്. കൂടാതെ മെറ്റയില്‍ മറ്റ് ചില മാറ്റങ്ങളും കൊണ്ടുവന്നു. മുന്‍ യുകെ ഉപപ്രധാനമന്ത്രി നിക്ക് ക്ലെഗിന്റെ സേവനം മെറ്റയില്‍ നിന്ന് സക്കര്‍ബെര്‍ഗ് ഒഴിവാക്കി. പകരം യാഥാസ്ഥിതികനും പ്രസിഡന്റ് ജോര്‍ജ് ഡബ്യു ബുഷിന്റെ മുന്‍ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫുമായ ജോയല്‍ കപ്ലാന്‍ ഉയര്‍ന്ന നയപരമായ പദവിയില്‍ അവരോധിച്ചു. മെറ്റയില്‍ വസ്തുതാന്വേഷണം അവസാനിച്ചതായി കപ്ലാന്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്തുവെന്നും ഗാര്‍ഡിയന്‍ ദിനപത്രം പറയുന്നു.

ജോയല്‍ കപ്ലാന്‍ വലതുപക്ഷരാഷ്ട്രീയത്തെ ശക്തമായി പിന്തുണയ്ക്കുന്ന വ്യക്തിയായിരുന്നു. വലതുപക്ഷ രാഷ്ട്രീയം പറയുന്ന വാര്‍ത്താസൈറ്റുകളുമായി മെറ്റ സഹകരിക്കാന്‍ കപ്ലാന്‍ അഭിപ്രായപ്പെട്ടിരുന്നു. വ്യാജവാര്‍ത്തകള്‍ നിയന്ത്രിക്കാനും കപ്ലാന്‍ ശ്രമിച്ചിരുന്നു. കപ്ലാന്റെ നീക്കങ്ങള്‍ മെറ്റയുടെ സമീപനങ്ങളില്‍ വലിയമാറ്റങ്ങളാണുണ്ടാക്കിയത്. ഫാക്ട് ചെക്കിംഗ് പ്രോഗ്രാം നിര്‍ത്തലാക്കുകയും ഫെയ്‌സ്ബുക്കിനെയും ഇന്‍സ്റ്റഗ്രാമിലും സ്വാതന്ത്ര സംവാദത്തിന് ആരംഭം കുറിക്കാനും ജോയല്‍ കപ്ലാന്റെ നീക്കങ്ങളിലൂടെ സാധിച്ചുവെന്നും ഗാര്‍ഡിയന്‍ പറയുന്നു.mark zuckerberg

Post Thumbnail
'വംശ വെറി വിളമ്പി അങ്കിൾ ട്രംപ് 'വായിക്കുക

content summary; Mark Zuckerberg ended Facebook and Instagram fact-checking because he thinks it censored too much and unfairly targeted conservatives

×