സ്നേഹപ്രകടനം ഭർത്താക്കന്മാർക്ക് വെല്ലുവിളിയാകുമോ !
തന്റെ ഭാര്യ പ്രിസില്ല ചാൻ്റെ കൂറ്റൻ പ്രതിമ സ്ഥാപിച്ച് വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് ഫേസ്ബുക്ക് സിഇഒയും സഹസ്ഥാപകനുമായ മാർക്ക് സക്കർബർഗ്. ‘ ഭാര്യയുടെ ശിൽപങ്ങൾ നിർമ്മിക്കുന്ന റോമൻ പാരമ്പര്യം തിരികെ കൊണ്ടുവരുന്നു’ എന്ന അടിക്കുറിപ്പോടെ മാർക്ക് തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി വിവരം പങ്കു വച്ചത്. mark zuckerberg wife statue
ടിഫനിയും ഡിയോറും ഉൾപ്പെടെയുള്ള ബ്രാൻഡുകളുമായി പ്രവർത്തിച്ച ന്യൂയോർക്ക് ആസ്ഥാനമായുള്ള കലാകാരനായ ഡാനിയൽ അർഷാമാണ് വലിയ ശിൽപം നിർമ്മിച്ചത്. പച്ച നിറത്തിലാണ് ശിൽപം. സക്കർബർഗ് പങ്ക് വച്ച ഫോട്ടോയിൽ പ്രിസില്ല ചാൻ പ്രതിമയുടെ അരികിൽ നിൽക്കുന്നതാണ് കാണുന്നത്. ഏകദേശം ഏഴ് അടി ഉയരമുള്ള പ്രതിമ മരത്തിനടിയിലാണ് സ്ഥാപിച്ചിരിക്കുന്നത്.
ഇത്രയും പ്രധാനപ്പെട്ട ഒരു കലാസൃഷ്ടി തൻ്റെ ഭാര്യക്ക് സമർപ്പിക്കാനുള്ള സക്കർബർഗിൻ്റെ തീരുമാനത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. ഭാര്യയെ സ്നേഹിക്കുന്ന ഉത്തമ പുരുഷൻ എന്നാണ് സമൂഹ മാധ്യമം ഒന്നടങ്കം പറയുന്നത്. 2003-ൽ പഠിക്കുന്ന സമയത്ത് കോളേജ് പാർട്ടിയിൽ വച്ചാണ് പ്രിസില്ലയുടെയും മാർക്കും കണ്ടുമുട്ടുന്നത്. 12 വർഷംമുൻപാണ് മാർക്ക് സക്കർബർഗും പ്രിസില്ല ചാനും വിവാഹിതരായത്. മാക്സിമ, ഓഗസ്റ്റ്, ഔറേലിയ മൂന്ന് പെൺമക്കളുമുണ്ട്.
content summary; Mark Zuckerberg reveals 7ft statue of wife