സാമ്പത്തിക നഷ്ടമടക്കം നേരിട്ടു വരുന്ന സാഹചര്യത്തില്‍ ചിലവു ചുരുക്കി പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച് ജറ്റ് എയര്‍വേസിന്റെ ശ്രമം. എന്നാല്‍ ജിവനക്കാരുടെ ശമ്പളം ഉള്‍പ്പെടെ വെട്ടിച്ചുരുക്കിയാണ് ജെറ്റ്‌എയര്‍വേസ് ചിലവു ചുരുക്കാനൊരുങ്ങുന്നതെന്നാണ് റിപോര്‍ട്ട്. ഇക്കാര്യം തങ്ങളുടെ പൈലറ്റ്മാരുള്‍പ്പെടെയുള്ള ജീവനക്കാരുമായും ബിസിനസ് പങ്കാളികളുമായും ചര്‍ച്ചചെയ്‌തെന്നും കമ്പനി അറിയിക്കുന്നു.
അധിക വരുമാനത്തിനുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ കമ്പനി നടത്തിവരികയാണ്. ഇതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നും ജറ്റ്എയര്‍വേസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വില്‍പ്പന, വിതരണം, പേ റോള്‍ അറ്റകുറ്റപ്പണികള്‍ എന്നിവയില്‍ ചിലവു ചുരുക്കുകയാണ് ലക്ഷ്യമിടുന്നത്. ഈ ഒരു സാഹര്യത്തില്‍ ജെറ്റ് എയര്‍വേസുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരുടെ മുഴുവന്‍ പിന്തുണയും കമ്പനിക്ക് വേണം.
വളരുന്നതും സുസ്ഥിരവുമായ ഒരു ഭാവി സൃഷ്ടിക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും ജെറ്റ് എയര്‍വേസ് പറയുന്നു. ഇതിന്റെ ഭാഗമായി വരുന്ന പത്ത് വര്‍ഷത്തിനിടെ 225 ബോയിങ്ങ് ഇനത്തില്‍പ്പെട്ട വിമാനങ്ങള്‍ കമ്പനിയുടെ ഭാഗമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതില്‍ 11 എണ്ണം അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ഭാഗമാവുമെന്നും ജെറ്റ് എയര്‍വേസ് അധികൃതര്‍ പറയുന്നു.