June 04, 2026 |
Share on

നൗഗം സ്‌റ്റേഷനില്‍ പൊട്ടിത്തെറിച്ചത് റെഡ് ഫോര്‍ട്ട് ഭീകരാക്രമണത്തിനു പിന്നിലെ ഭീകരരില്‍ നിന്നും പിടികൂടിയ സ്‌ഫോടക വസ്തുക്കള്‍

ഒമ്പത് പൊലീസുകാര്‍ കൊല്ലപ്പെട്ടു, 29 പേര്‍ക്ക് പരിക്കേറ്റു

ശ്രീനഗറിലെ നൗഗം പോലീസ് സ്റ്റേഷനില്‍ നടന്ന സ്‌ഫോടനത്തില്‍ ഒമ്പത് മരണം. 29 പേര്‍ക്ക് പരിക്കേറ്റു. റെഡ് ഫോര്‍ട്ട് സ്‌ഫോടനവുമായി ബന്ധപ്പെട്ട തീവ്രവാദ സംഘടനയില്‍ നിന്നും പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നിടത്താണ് – വെള്ളിയാഴ്ച രാത്രി വൈകി വന്‍ സ്‌ഫോടനം ഉണ്ടായത്.

സ്‌ഫോടനത്തിന്റെ ശബ്ദം 30 കിലോമീറ്റര്‍ അകലെ വരെ കേള്‍ക്കാമായിരുന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് പോലീസ് സ്റ്റേഷനും സമീപത്തെ നിരവധി വാഹനങ്ങള്‍ക്കും കത്തി നശിച്ചു. അര്‍ദ്ധരാത്രിയോട് അടുത്തായിരുന്നു സ്‌ഫോടനം. ശ്രീനഗറിന് പുറത്തുള്ള പ്രദേശമാണ് നൗഗം.

സ്‌ഫോടക വസ്തുക്കളുടെ സാമ്പിള്‍ ശേഖരിക്കാന്‍ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ടീമും സ്റ്റേഷനില്‍ എത്തിയ സമയത്താണ് സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചതെന്ന സംശയമുണ്ട്.

ജെയ്ഷ്-ഇ-മുഹമ്മദിന്റെ അന്തര്‍സംസ്ഥാന തീവ്രവാദ ശൃംഖലയെ വെളിപ്പെടുത്തിയ അന്വേഷണത്തിന്റെ കേന്ദ്രബിന്ദുവാണ് നൗഗം പോലീസ് സ്റ്റേഷന്‍. ഈ ഭീകരശൃംഖലയിലെ മൂന്ന് ഡോക്ടര്‍മാര്‍ ഹരിയാനയിലെ ഫരീദാബാദില്‍ നിന്നും ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ നിന്നും അറസ്റ്റിലായിരുന്നു. നാലാമനായ ഉമര്‍ നബിയെ പിടികൂടാന്‍ സാധിച്ചിട്ടില്ല. റെഡ് ഫോര്‍ട്ട് സ്‌ഫോടനത്തിന്റെ ഉത്തരവാദിയായി പറയുന്നത് ഉമര്‍ നബിയെയാണ്.

ഒക്ടോബറില്‍ ജെയ്ഷ്-ഇ-മുഹമ്മദുമായി ബന്ധപ്പെട്ട ചില പോസ്റ്ററുകള്‍ പ്രദേശത്ത് പ്രത്യക്ഷപ്പെട്ടതോടെയാണ് നൗഗം പോലീസ് ആദ്യമായി ഈ അന്വേഷണത്തില്‍ പങ്കാളിയാകുന്നത്. പ്രാദേശിക വിഷയമാണെന്ന് ആദ്യം കരുതിയെങ്കിലും, നൗഗം പൊലീസ് അന്വേഷണം താഴ്‌വരയും കടന്ന് നൂറുകണക്കിന് കിലോമീറ്റര്‍ അകലെ എത്തുകയും ഒരു ഭീകര ശൃംഖലയെ വെളിച്ചത്ത് കൊണ്ടുവരികയും ചെയ്തത്.

അറസ്റ്റിലായ ഡോക്ടര്‍മാരുടെ താമസസ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ 350 കിലോഗ്രാമിലധികം അമോണിയം നൈട്രേറ്റ് പോലീസ് കണ്ടെത്തിയിരുന്നു. പൊട്ടാഷ്, ഫോസ്ഫറസ്, രാസവസ്തുക്കള്‍, കത്തുന്ന വസ്തുക്കള്‍, ഇലക്ട്രോണിക് സര്‍ക്യൂട്ടുകള്‍, ബാറ്ററികള്‍, വയറുകള്‍, റിമോട്ട് കണ്‍ട്രോളുകള്‍, ടൈമറുകള്‍, ലോഹ ഷീറ്റുകള്‍ എന്നിവ ഉള്‍പ്പെടെ ഏകദേശം 2,900 കിലോഗ്രാം വരുന്ന സംശയാസ്പദമായ സ്‌ഫോടകവസ്തുക്കളില്‍ ഒരു ഭാഗമായിരുന്നു ഇത്. ഇതില്‍ എത്രത്തോളം നൗഗാമിലേക്ക് മാറ്റിയിരുന്നു എന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.

Content Summary: Massive explosion in Nowgam police station explosives from Red Fort terror module were stored

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×