January 14, 2025 |

ലെസ്ബിയനിസം ‘ലൈംഗിക കുറ്റം’ എന്ന് മുദ്രകുത്തിയ പാഠ്യപദ്ധതി പിൻവലിച്ചു

പ്രതിഷേധങ്ങക്ക് മുന്നിൽ മുട്ടുകുത്തി എൻഎംസി

പ്രതിഷേധങ്ങളെ തുടർന്ന് മെഡിക്കൽ വിദ്യാർത്ഥികളുടെ പരിഷ്കരിച്ച പാഠ്യപദ്ധതി പിൻവലിച്ച് നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി). മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള ഫോറൻസിക് മെഡിസിൻ മൊഡ്യൂളിൽ പിന്തിരിപ്പൻ ഭാഷ ഉപയോഗിക്കുന്നതിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നതോടെ, ഉന്നത മെഡിക്കൽ വിദ്യാഭ്യാസ അതോറിറ്റി പുതിയ പാഠ്യപദ്ധതി പൂർണ്ണമായും പിൻവലിക്കുകയായിരുന്നു. medical curriculum labelled lesbianism ‘sexual offence’ withdrawn

‘ മേൽപ്പറഞ്ഞ മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്കരിച്ച് പാഠ്യപദ്ധതി യഥാസമയം പ്രസിദ്ധീകരിക്കുമെന്ന് ‘ ഉന്നത മെഡിക്കൽ വിദ്യാഭ്യാസ അതോറിറ്റി ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കിയിരുന്നു. പുതിയ എംബിബിഎസ് സെഷൻ ഒക്ടോബറിൽ ആരംഭിക്കാൻ സാധ്യതയുള്ളതിനാൽ എൻഎംസിയുടെ തീരുമാനങ്ങൾ പ്രധാനമാണ്. പരിഷ്ക്കരിച്ച പാഠ്യപദ്ധതിയിൽ, പ്രകൃതിവിരുദ്ധ ലൈംഗിക കുറ്റകൃത്യങ്ങളുടെ ഉദാഹരണങ്ങളായി “സോഡോമിയും ( ഗുദഭോഗം ) ലെസ്ബിയനിസവും” തിരികെ കൊണ്ടുവന്നിരുന്നു.

കൂടാതെ, നവീകരിച്ച പാഠ്യപദ്ധതിയിൽ കന്യാചർമ്മത്തിൻ്റെ പ്രാധാന്യം, കന്യകാത്വത്തിൻ്റെ നിർവചനവും, ഒപ്പം നിയമപരവും വൈദ്യശാസ്ത്രപരമായ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. 2022-ൽ മദ്രാസ് ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് പാഠ്യപദ്ധതി മാറ്റിയപ്പോൾ ഈ വിഷയങ്ങൾ നീക്കം ചെയ്തതാണ്. ലൈംഗികന്യൂനപക്ഷ കമ്മ്യൂണിറ്റിയിലുള്ളവർക്ക് വിദ്യാഭ്യാസം കൂടുതൽ സൗഹൃദ പൂർവമാക്കാൻ എൻ എം സി 2022-ൽ അവതരിപ്പിച്ച ക്വീർ വ്യക്തികൾ തമ്മിലുള്ള സമ്മതത്തോടെയുള്ള ലൈംഗികത, അഗമ്യഗമനം, ക്രൂരമായ പെരുമാറ്റം തുടങ്ങിയ കുറ്റകൃത്യങ്ങൾ എന്നിവ തമ്മിലുള്ള വ്യത്യാസം പുതുക്കിയ പാഠ്യപദ്ധതി ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട്.

2022-ൽ, മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച വിദഗ്ധ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ കന്യകാത്വത്തെക്കുറിച്ചുള്ള വകുപ്പ് മാറ്റിയിരുന്നു. ഈ ടെസ്റ്റുകളുടെ അശാസ്ത്രീയതയെക്കുറിച്ച് ചോദിച്ചാൽ കോടതികളെ അറിയിക്കാൻ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയായിരുന്നു ലക്ഷ്യം. പിൻവലിച്ച പാഠ്യപദ്ധതിയിൽ, സൈക്യാട്രി മൊഡ്യൂളിലെ മാറ്റങ്ങളിൽ ലൈംഗികത, ലിംഗ വ്യക്തിത്വം, ലൈംഗിക ആഭിമുഖ്യം എന്നിവയെക്കുറിച്ചുള്ള വിശദമായ ലേഖനം ഉൾപ്പെടുത്തിയിട്ടില്ല.

പുതിയ പാഠ്യപദ്ധതി വിദ്യാർത്ഥികൾക്കുള്ള ഫൗണ്ടേഷൻ കോഴ്‌സിൽ നിന്ന് വൈകല്യത്തെക്കുറിച്ചുള്ള ഏഴ് മണിക്കൂർ പരിശീലനം ഒഴിവാക്കിയതായി വികലാംഗ അവകാശ പ്രവർത്തകർ ആശങ്ക അറിയിച്ചുകൊണ്ട് രംഗത്തത്തിയിരുന്നു. പാഠ്യപദ്ധതിയിലെ മാറ്റങ്ങളുടെ പിന്നിലെ പ്രത്യേക കാരണങ്ങളൊന്നും എൻഎംസി വ്യക്തമാക്കിയിരുന്നില്ല.

അതോടൊപ്പം, 2022- ൽ, ലൈംഗികത, ലിംഗഭേദം, ലൈംഗിക ആഭിമുഖ്യം എന്നിവയെ കുറിച്ച് കൃത്യമായി മനസ്സിലാക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിന് പാഠ്യപദ്ധതിയിലെ സൈക്യാട്രി വിഭാഗത്തിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. നിലവിലെ സൈക്യാട്രി മൊഡ്യൂളിൽ ലിംഗഭേദവും ലിംഗവ്യത്യാസവും തമ്മിലുള്ള വ്യത്യാസം അല്ലെങ്കിൽ പൊതുവായ മിഥ്യകളും തെറ്റിദ്ധാരണകളും പോലുള്ള വിശദമായ വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും, അത് പൂർണ്ണമായും പഴയ പതിപ്പിലേക്ക് മാറിയിരുന്നില്ല. നിലവിൽ മൊഡ്യൂൾ ” ജൻഡർ ഐഡൻ്റിറ്റി ഡിസോർഡേഴ്സ്” പോലുള്ള വിഷയങ്ങൾ വിദ്യാർത്ഥികളെ പഠിപ്പിക്കണമെന്ന് പരാമർശിച്ചിരുന്നില്ല.

പരിഷ്കരിച്ച ഫോറൻസിക് മെഡിസിൻ പാഠ്യപദ്ധതിയിൽ, ഭാരതീയ നാഗരിക സുരക്ഷാ സൻഹിത (ബിഎൻഎസ്എസ്), ഭാരതീയ ന്യായ് സൻഹിത (ബിഎൻഎസ്), ഭാരതീയ സാക്ഷ്യ അധീനിയം (ബിഎസ്എ) എന്നിവയുൾപ്പെടെ പുതിയ നിയമങ്ങളുടെ പ്രസക്തമായ വിഭാഗങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾ പ്രത്യേകം ഉൾപ്പെടുത്തിയിരുന്നു. ബലാത്സംഗം, പരിക്കേൽപ്പിക്കൽ, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ തുടങ്ങിയ കേസുകൾക്കുള്ള സുപ്രധാന നിയമ വ്യവസ്ഥകളും പാഠ്യപദ്ധതിയിൽ ഉൾക്കൊള്ളിച്ചിരുന്നു.

Post Thumbnail
ഇറാനില്‍ നിന്ന് പലായനം ചെയ്ത സംവിധായകന് കാനില്‍ നിറഞ്ഞ കയ്യടികളോടെ സ്വീകരണംവായിക്കുക

content summary ;  Amid uproar, medical curriculum that labelled lesbianism as ‘sexual offence’ withdrawn   k k k k k k k k k k k k k k k k k k k k 

×