June 13, 2026 |
Share on

സുനന്ദപുഷ്‌കറിന്റെ കൊലപാതകം; മെഹര്‍തരാറിനെ ചോദ്യം ചെയ്യും

അഴിമുഖം പ്രതിനിധി സുനന്ദ പുഷ്‌കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനി മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിനെ ചോദ്യം ചെയ്യാന്‍ തീരുമാനം. മെഹര്‍ തരാറിന്റെ ഇ-മെയില്‍ സന്ദേശങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണു തീരുമാനമെന്ന് ഡല്‍ഹി പോലീസ് കമ്മീഷ്ണര്‍ ബി.എസ്. ബസി അറിയിച്ചു. ആവശ്യമെങ്കില്‍ ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്‌റ് സമ്മേളനത്തിന് ശേഷമായിരിക്കും ചോദ്യം ചെയ്യല്‍. കേസില്‍ ശശി തരൂരിനെ നേരത്തേ മൂന്നു വട്ടം പോലീസ് ചോദ്യം ചെയ്തിരുന്നു. മെഹര്‍തരാറുമായി ശശി തരൂരിന് ബന്ധമുണ്ടെന്ന ആരോപണവുമായി സുനന്ദ പുഷ്‌കര്‍ […]

അഴിമുഖം പ്രതിനിധി

സുനന്ദ പുഷ്‌കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനി മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിനെ ചോദ്യം ചെയ്യാന്‍ തീരുമാനം. മെഹര്‍ തരാറിന്റെ ഇ-മെയില്‍ സന്ദേശങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണു തീരുമാനമെന്ന് ഡല്‍ഹി പോലീസ് കമ്മീഷ്ണര്‍ ബി.എസ്. ബസി അറിയിച്ചു. ആവശ്യമെങ്കില്‍ ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്‌റ് സമ്മേളനത്തിന് ശേഷമായിരിക്കും ചോദ്യം ചെയ്യല്‍.

കേസില്‍ ശശി തരൂരിനെ നേരത്തേ മൂന്നു വട്ടം പോലീസ് ചോദ്യം ചെയ്തിരുന്നു.
മെഹര്‍തരാറുമായി ശശി തരൂരിന് ബന്ധമുണ്ടെന്ന ആരോപണവുമായി സുനന്ദ പുഷ്‌കര്‍ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു അവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് ഏതു തരത്തിലുള്ള അന്വേഷണത്തിനും തയ്യാറാണന്നു മെഹര്‍ തരാര്‍ അറിയിച്ചു. എന്നാല്‍ ഇതിനായി ഇന്ത്യയിലേക്ക് വരില്ലെന്നും മെഹര്‍ തരാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×