June 06, 2026 |
Share on

മെറില്‍ – ട്രംപ് പോര് തുടരുന്നു; വിമര്‍ശനത്തിന് മറുപടിയുമായി ട്രംപ്

മെറില്‍ സ്ട്രീപ് ഹോളിവുഡില്‍ അനാവശ്യമായി കൊട്ടിഘോഷിക്കപ്പെടുന്ന നടിയാണ്. അവര്‍ക്ക് എന്നെക്കുറിച്ച് ഒന്നുമറിയില്ല – ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരദാന ചടങ്ങില്‍ തനിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ നടി മെറില്‍ സ്ട്രീപ്പിനെതിരെ നിയുക്ത യുഎസ് പ്രസിഡന്‌റ് ഡൊണാള്‍ഡ് ട്രംപ്. 2015 നവംബറിലെ ഒരു പ്രചാരണ റാലിയില്‍ ഭിന്നശേഷിയുള്ള റിപ്പോര്‍ട്ടര്‍ സെര്‍ജി കൊവാലെസ്‌കിയെ പരിഹസിച്ചതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് മെറില്‍ സ്ട്രീപ്പ് രംഗത്തെത്തിയത്. മെറില്‍ സ്ട്രീപ് ഹോളിവുഡില്‍ അനാവശ്യമായി കൊട്ടിഘോഷിക്കപ്പെടുന്ന നടിയാണ്. അവര്‍ക്ക് എന്നെക്കുറിച്ച് ഒന്നുമറിയില്ല – ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

പ്രസിഡന്‌റ് തിരഞ്ഞെടുപ്പിന്‌റെ പ്രചാരണഘട്ടത്തില്‍ ഉടനീളം ഹിലരി ക്ലിന്‌റന് പിന്തുണയുമായി മെറില്‍ സ്ട്രീപ് രംഗത്തുണ്ടായിരുന്നു. കുടിയേറ്റക്കാരോടും വ്യത്യസ്ത വംശജരോടമുള്ള ട്രംപിന്‌റെ പ്രതിലോമകരമായ നിലപാടുകള്‍ ചൂണ്ടിക്കാട്ടിയുള്ള വിമര്‍ശനം മെറില്‍ സ്ട്രീപ്പ് നടത്തിയിരുന്നു. ഹോളിവുഡില്‍ നിന്ന് വിദേശികളേയും മറ്റും പുറത്താക്കണമെന്നാണ് നിങ്ങളുടെ താല്‍പര്യമെങ്കില്‍ ഫുട്‌ബോളും കലയല്ലാത്ത ആയോധന കലകളും മാത്രമേ നിങ്ങള്‍ക്ക് കാണാനാവൂ എന്ന് മെറില്‍ പറഞ്ഞു. മെറില്‍ സ്ട്രീപ്പിന് പിന്തുണയുമായി ജൂലിയാനേ മൂര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം ഇത്തരം വിമര്‍ശനങ്ങള്‍ ട്രംപിനെതിരായ ഉപരിവര്‍ഗ മുന്‍വിധികളുടെ ഭാഗം മാത്രമാണെന്ന് അഭിപ്രായപ്പെട്ട് കൊണ്ടുള്ള നിരവധി ട്വീറ്റുകളും വരുന്നുണ്ട്. ട്രംപിന്‌റെ വിജയം അംഗീകരിക്കാനാവാത്ത മാനസികാവസ്ഥയാണ് ഇതിന് പിന്നിലെന്നും ട്രംപ് അനുകൂലികള്‍ പറയുന്നു. ഹോളിവുഡില്‍ നിന്നുള്ളവര്‍ ഇത്തരം സമീപനം തുടര്‍ന്നാല്‍ ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന് ഫോക്‌സ് ന്യൂസ് അവതാരകന്‍ മേഗന്‍ മക്കെയ്ന്‍ അഭിപ്രായപ്പെട്ടു.

വായനയ്ക്ക്:
https://goo.gl/kuNPqg

വീഡിയോ കാണാം:

Leave a Reply

Your email address will not be published. Required fields are marked *

×