June 26, 2026 |
Share on

നാസിപ്പടയുടെ ചാരനായ മുത്തച്ഛൻ; എംഐ6 മേധാവിയുടെ കുടുംബചരിത്രം വ്യക്തമാക്കി രേഖകൾ

എംഐ6-ന്റെ തലപ്പത്തേക്ക് എത്തുന്ന ആദ്യ വനിതയാണ് ബ്ലെയ്‌സ് മെട്രെവെലി

യുകെയിലെ രഹസ്യാന്വേഷണ ഏജന്‍സിയായ എംഐ6ന്റെ മേധാവി ബ്ലെയ്‌സ് മെട്രെവെലിയുടെ മുത്തച്ഛൻ ഒരു നാസി ചാരനായിരുന്നുവെന്ന് റിപ്പോർട്ട്. 116 വര്‍ഷത്തെ ചരിത്രമുള്ള യുകെ രഹസ്യാന്വേഷണ ഏജന്‍സിയായ എംഐ6-ന്റെ തലപ്പത്തേക്ക് എത്തുന്ന ആദ്യ വനിതയാണ് ബ്ലെയ്‌സ് മെട്രെവെലി.

വളരെ പരിമിതമായ വിവരങ്ങൾ മാത്രമേ ബ്ലെയ്‌സ് മെട്രെവെലിയുടെ പശ്ചാത്തലത്തെക്കുറിച്ച് അറിയൂ. കോൺസ്റ്റന്റൈൻ ഡോബ്രോവോൾസ്കി എന്നാണ് ബ്ലെയ്‌സ് മെട്രെവെലിയുടെ മുത്തച്ഛന്റെ പേര്. സോവിയറ്റ് റഷ്യയുടെ റെഡ് ആർമിയിൽ നിന്ന് ഉക്രെയ്നിലെ ചെർണിഹിവിൽ നാസികളുടെ മുഖ്യ വിവരദാതാവായിരുന്നു കോൺസ്റ്റന്റൈൻ ഡോബ്രോവോൾസ്കി എന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. എന്നാൽ മെട്രെവേലി ഇതുവരെ തന്റെ മുത്തച്ഛനെ കണ്ടിട്ടില്ലെന്നും അയാളെക്കുറിച്ച് അവർക്ക് അറിയില്ലെന്നും എംഐ6നെ പ്രതിനിധീകരിച്ച് സംസാരിക്കുന്ന വിദേശകാര്യ ഓഫീസ് വ്യക്തമാക്കി. സംഘർഷത്തിലൂടെയും വിഭജനത്തിലൂടെയുമാണ് ബ്ലെയ്‌സിന്റെ വംശപരമ്പര കടന്നു പോയതെന്ന് ചരിത്രം വ്യക്തമാക്കുന്നു.

എന്നാൽ എംഐ6ന്റെ അടുത്ത മേധാവി എന്ന നിലയിൽ സംഘർഷം തടയുന്നതിനും ഭീഷണികളിൽ നിന്ന് ബ്രിട്ടീഷ് പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള അവരുടെ പ്രതിബദ്ധതയ്ക്ക് കാരണമാകുന്നതും ഈ സങ്കീർണ്ണമായ പൈതൃകമാണെന്ന അഭിപ്രായങ്ങളും ഉയരുന്നു.
ബ്ലെയ്സിന്റെ കുടുംബ ചരിത്രത്തെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത് ഡെയ്‌ലി മെയിൽ എന്ന പ്രസിദ്ധീകരണമാണ്. ജർമ്മനിയിലെ ഫ്രീബർഗിലുള്ള ഒരു ആർക്കൈവിൽ നിന്ന് നൂറുകണക്കിന് പേജുകളുള്ള രേഖകളാണ് കണ്ടെത്തിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. വെർമാച്ച് കമാൻഡർമാർ ഡോബ്രോവോൾസ്കിയെ “ദി ബുച്ചർ” അല്ലെങ്കിൽ “ഏജന്റ് നമ്പർ 30″ എന്നാണ് വിളിച്ചിരുന്നതെന്ന് രേഖകൾ വ്യക്തമാക്കുന്നു. താൻ ജൂതന്മാരെ ഉന്മൂലനം ചെയ്യുന്നതിനായി പ്രവർത്തിച്ച് പോരുന്നതായി തന്റെ നാസി മേലുദ്യോഗസ്ഥർക്ക് അയച്ച കത്തുകളിൽ കോൺസ്റ്റന്റൈൻ ഡോബ്രോവോൾസ്കി എഴുതിയിരിക്കുന്നതായി റിപ്പോർട്ടുണ്ട്.

ഹോളോകോസ്റ്റ് ഇരകളുടെ മൃതദേഹങ്ങൾ പോലും താൻ കൊള്ളയടിച്ചുവെന്നും, പ്രാദേശിക ജൂതന്മാരെ കൊലപ്പെടുത്തിയതിൽ പങ്കാളിയായിരുന്നുവെന്നും, സ്ത്രീ തടവുകാരെ ലൈംഗികമായി പീഡിപ്പിക്കുന്നത് നോക്കി ചിരിച്ചുവെന്നും ആർക്കൈവ് രേഖകൾ സൂചിപ്പിക്കുന്നു. 1969-ൽ സോവിയറ്റ് യൂണിയന്റെ ചാര ഏജൻസിയായ കെജിബി തയ്യാറാക്കിയ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ മിസ്റ്റർ ഡോബ്രോവോൾസ്കി ഉണ്ടായിരുന്നു എന്നതിന് തെളിവുകളുണ്ട്. ഇത് കോൺസ്റ്റന്റൈൻ ഡോബ്രോവോൾസ്കി മുൻകാല പ്രവർത്തനങ്ങളെക്കുറിച്ചും 1960കളിലാണ് ജീവിച്ചിരിപ്പുണ്ടായിരുന്നതെന്നും സൂചന നൽകുന്നു.

വിദേശ ഇന്റലിജൻസ് ഏജന്റുമാർ, മാതൃരാജ്യത്തെ വഞ്ചിച്ചവർ, സോവിയറ്റ് വിരുദ്ധ സംഘടനകളിലെ അംഗങ്ങൾ,, മറ്റ് കുറ്റവാളികൾ” എന്നിങ്ങനെ 460 പേജുള്ള അക്ഷരമാലാക്രമത്തിലുള്ള ഒരു നീണ്ട പട്ടിക തന്നെയാണ് ഈ രേഖകളിലുള്ളത്. രേഖയിലെ സോവിയറ്റ് പൗരന്മാരുടെ വധശിക്ഷയിൽ അദ്ദേഹം പങ്കെടുത്തു എന്ന് പരാമർശിക്കുന്ന ഭാ​ഗം ഡോബ്രോവോൾസ്കിയെ കുറിച്ചാണ്. ഇയാൾ ജർമ്മൻ ഇന്റലിജൻസ് വിഭാഗത്തിൽപ്പെട്ട ഒരാളാണെന്നും1943 സെപ്റ്റംബറിൽ കുറേ ജർമ്മൻ പൗരന്മാർക്കൊപ്പം നാടുവിട്ടതായും രേഖകൾ വ്യക്തമാക്കുന്നു. യുദ്ധാനന്തരം, മിസ്റ്റർ ഡോബ്രോവോൾസ്കിയുടെ ഭാര്യ ബാർബറയും രണ്ട് മാസം പ്രായമുള്ള മകൻ കോൺസ്റ്റന്റൈൻ ജൂനിയറും ബ്രിട്ടനിലേക്ക് പലായനം ചെയ്തു. അവർ 1947ൽ ബാർബറ ഡേവിഡ് മെട്രെവേലിയെ വിവാഹം കഴിച്ചു. പിന്നീട് കോൺസ്റ്റന്റൈൻ ജൂനിയർ തന്റെ പേര് മെട്രെവേലി എന്നാക്കി മാറ്റി. എന്നാൽ 1966 ജൂലൈയിലെ ഒരു നാച്ചുറലൈസേഷൻ സർട്ടിഫിക്കറ്റ് നിലവിലുണ്ടെന്ന് ബിബിസി കണ്ടെത്തി. അത് ഇന്നും നാഷണൽ ആർക്കൈവ്സിൽ സൂക്ഷിച്ചിട്ടുണ്ട്. അതിൽ അവരുടെ കുടുംബപ്പേര് ഇപ്പോഴും ഡോബ്രോവോൾസ്കി എന്ന് തന്നെയാണ് മട്രെവേലി ഒരു അപരനാമമായും പട്ടികപ്പെടുത്തിയിട്ടുണ്ട്.

content summary: MI6’s new chief is revealed to be the granddaughter of a Nazi spy, according to newly discovered documents

Leave a Reply

Your email address will not be published. Required fields are marked *

×