February 14, 2025 |
Share on

‘മിഹിറിനെ കുറിച്ച് മിണ്ടിയാൽ ഡീബാർ ചെയ്യും’

ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർത്ഥികളെ ബ്ലാക്ക് മെയിൽ ചെയ്യുന്നതായി അമ്മയുടെ പരാതി

മിഹിറിന്റെ മരണത്തിൽ വീണ്ടും ചർച്ചയായി അമ്മയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. മിഹിറിന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ആർക്കും നൽകരുതെന്ന് വിദ്യാർത്ഥികളെ സ്കൂൾ അധികൃതർ ഭീഷണിപ്പെടുത്തിയതായി മിഹിറിന്റെ അമ്മ പറഞ്ഞു. അങ്ങനെ ചെയ്താൽ  സ്കൂളിലെ നിയമം അനുസരിച്ച് വിദ്യാർത്ഥികളെ ഡീബാർ ചെയ്യുമെന്നും അധികൃതർ ഭീഷണിപ്പെടുത്തിയതായി മിഹിറിന്റെ അമ്മയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കുന്നു.

മിഹിർ നേരിട്ട റാ​ഗിങ്ങിനെക്കുറിച്ച് അറിയാമായിരുന്നിട്ടും ഭയം കാരണം പുറത്ത് പറയാൻ കഴിയാത്ത ​ഗ്ലോബൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത്. നിങ്ങൾ ഭാവിയുടെ പ്രതീക്ഷയാണ്. അനീതിക്കെതിരെ ശബ്ദമുയർത്തി സമൂഹത്തിൽ മാറ്റം കൊണ്ട് വരാൻ നിങ്ങൾക്ക് സാധിക്കും. നിങ്ങളെ നിശബ്ദരാക്കാൻ ആരെയും അനുവദിക്കരുത്. നിങ്ങൾ ആരെയും ഭയപ്പെടേണ്ടെന്നും നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ എന്നോട് പറയൂവെന്നും മിഹിറിന്റെ അമ്മ കുറിച്ചു.

മകന്റെ നിതീക്ക് വേണ്ടി പോരാടുന്ന ഒരമ്മയാണ് നിങ്ങളോട് ഈ സന്ദേശം പങ്കുവെക്കുന്നതെന്നും റജിന പി. എം പറഞ്ഞു. തന്നോട് സംസാരിക്കാൻ ആ​ഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി തൻ്റെ മെയിൽ ഐഡിയും റെജിന പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്.

മിഹിറിന്റെ മരണത്തിൽ റാ​ഗിങ്ങുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് വിദ്യാഭ്യാസ ഡയറകടറേറ്റ്. തിങ്കളാഴ്ച എറണാകുളത്തെത്തിയ പൊതുവിദ്യാഭ്യാസ ഡയറക്ടർ ബന്ധപ്പെട്ടവരിൽ നിന്ന് മൊഴിയെടുത്തിട്ടുണ്ട്.

Content Summary: mihir’s mother claims that Global Public School is blackmailing students and will debar them if they mention Mihir
mihir Suicide Global Public School 

×