ഗോമാംസം കടത്തിയെന്ന് ആരോപിച്ച് ലോറി അഗ്നിക്കിരയാക്കി. കര്‍ണാടകയിലെ കുഡാച്ചിയില്‍ നിന്ന് കലബുര്‍ഗിയിലേക്ക് ബീഫുമായി പോയ ട്രക്കാണ് കത്തിച്ചത്. തിങ്കളാഴ്ച രാത്രി കഗാവാദ് താലൂക്കിലെ ഐനാപൂര്‍ പട്ടണത്തില്‍ വെച്ചായിരുന്നു സംഭവം. ലോറി ഡ്രൈവർ ഉടമ എന്നിവർക്കെതിരെ ഗോവധ നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
ഐനാപൂര്‍ ഗ്രാമത്തിലെ ഉഗര്‍ റോഡിലുള്ള ശ്രീ സിദ്ധേശ്വര ക്ഷേത്രത്തിന് സമീപം ട്രക്ക് തടഞ്ഞുനിര്‍ത്തി ജനക്കൂട്ടം തീയിടുകയായിരുന്നു. ഏഴു ക്വിന്റല്‍ ബീഫുമായി പോയ വാഹനമാണ് തിവെച്ചു നശിപ്പിച്ചത്. ഗോമാംസം കടത്തിയെന്നാരോപിച്ചായിരുന്നു ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഴ് ക്വിന്റൽ ബീഫുമായി പോയ ലോറിയാണ് കത്തിച്ചത്. റായ്ബാഗിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ലോറിയാണ് സംഘം കത്തിച്ചതെന്നാണ് വിവരം.
വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും ട്രക്ക് പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. സംഭവത്തില്‍ കന്നുകാലി കശാപ്പ് നിരോധന നിയമപ്രകാരവും കവര്‍ച്ച പ്രകാരവും പൊലീസ് കേസെടുത്തു. ലോറി കത്തിച്ചവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ലോറി തീയിട്ടതിന് 6 പേര്‍ക്ക് എതിരെയാണ് കേസ് എടുത്തത്. ലോറി ഉടമ, ഡ്രൈവര്‍, എന്നിവര്‍ക്കെതിരെ ഗോവധ നിരോധന നിയമപ്രകാരം കേസെടുത്തു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ലോറി പരിശോധിച്ചതായും കുടച്ചിയിൽ നിന്ന് തെലങ്കാനയിലെ ഹൈദരാബാദിലേക്ക് കൊണ്ടുപോകുന്ന ടൺ കണക്കിന് ബീഫ് കണ്ടെത്തിയതായും ആൾക്കൂട്ടം അവകാശപ്പെട്ടതായി പൊലീസ് വ്യക്തമാക്കി. പൊലീസ് സ്ഥലത്തെത്തുന്നതിനുമുമ്പ് വാഹനം കത്തിനശിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ ബെലഗാവി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
സാധാരണയായി, പച്ചക്കറികൾ, പാൽ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ ഗോവയിലേക്കും മറ്റ് പട്ടണങ്ങളിലേക്കും കൊണ്ടുപോകുന്ന വാഹനങ്ങൾ ബെലഗാവിക്കടുത്തുള്ള കാർലെ ഗ്രാമം വഴിയാണ് പോകുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാംസം കൊണ്ടുപോകുന്ന വാഹനങ്ങൾ തടഞ്ഞുനിർത്തി, അത് ഗോ മാംസമാണെന്ന് സംശയിച്ച് ഒരു വിഭാഗം പ്രവർത്തകർ പൊലീസിന് കൈമാറിയതായി വൃത്തങ്ങൾ അറിയിച്ചു.
content summary: A lorry was torched in Karnataka after it was allegedly involved in beef smuggling