May 21, 2025 |
Share on

അഭിനയജീവിതം അവസാനിപ്പിക്കാറായെന്നു മോഹന്‍ലാല്‍

അറുനൂറു കോടി മുതല്‍മുടക്കില്‍ രണ്ടാമൂഴം, ചിത്രീകരണം അടുത്തവര്‍ഷം ആരംഭിക്കും

അഭിനയരംഗത്ത് ഇനി അധികനാള്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നു നടന്‍ മോഹന്‍ലാല്‍. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ സിനിമയില്‍ നിന്നും വിരമിക്കാന്‍ ആലോചിക്കുന്നതായും മനോരമ ന്യൂസിന്റെ ന്യൂസ് മേക്കര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ലാല്‍ വ്യക്തമാക്കി.

അതേസമയം തന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയൊരു പ്രൊജക്ടിനെ കുറിച്ചും ലാല്‍ പരിപാടിയില്‍ പറയുന്നുണ്ട്. അത് എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം സിനിമയാകുന്നതാണ്. ഏറെനാളായി കേള്‍ക്കുന്നൊരു വാര്‍ത്തയാണെങ്കിലും ലാല്‍ ഇപ്പോള്‍ അതിനൊരു വ്യക്തത വരുത്തിയിരിക്കുകയാണ്. രണ്ടാമൂഴത്തിന്റെ തിരക്കഥ തനിക്ക് ലഭിച്ചതായും അടുത്തവര്‍ഷം ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം പറയുന്നു. അറുനൂറു കോടി ചെലവിട്ടാണ് രണ്ടാമൂഴം നിര്‍മിക്കുന്നതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ബ്ലോഗ് എഴുത്തിനെ കുറിച്ചും ലാല്‍ പ്രതികരിക്കുന്നണ്ട്. നിങ്ങള്‍ക്ക് ഇഷ്ടപെടുന്ന തരത്തില്‍ എനിക്ക് ബ്ലോഗ് എഴുതാന്‍ ആവില്ലല്ലോ എന്നായിരുന്നു തന്റെ ബ്ലോഗുകളെ കുറിച്ചുള്ള വിയോജിപ്പുകളെ കുറിച്ചു ചൂണ്ടിക്കാട്ടിയപ്പോള്‍ മോഹന്‍ലാല്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

×