2018 ജൂണിലാണ്, നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ ‘എഎംഎംഎ’-യില്‍ തിരികെ എടുത്തതില്‍ മോഹന്‍ലാല്‍ വിശദീകരണം നല്‍കുന്നു. നീണ്ട മൗനത്തിനു ശേഷമായിരുന്നു സംഘടന പ്രസിഡന്റായിരുന്ന മോഹന്‍ലാല്‍ പ്രതികരിച്ചത്. തന്റെ സംഘടനയ്‌ക്കെതിരേ നടക്കുന്ന ‘ചെളി വാരിയെറിയല്‍ അവസാനിപ്പിക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. അര്‍ഹിക്കുന്നതിനും ഏറെ മാധ്യമങ്ങള്‍ വേദനിപ്പിക്കുന്നു എന്നായിരുന്നു പരാതി.
വാക്കുകള്‍ വളരെ വൈകാരികമായിരുന്നു. ‘ അമ്മ’ എന്ന വാക്കിന്റെ പൊരുള്‍ അറഞ്ഞു കൊണ്ടാണ് ഇക്കാലമത്രയും സംഘടന നിലനില്‍നിന്നതും നില്‍ക്കുന്നതെന്നുമുള്ള ഉത്തമബോധ്യം ഞങ്ങള്‍ക്കുണ്ടെന്നായിരുന്നു അവകാശപ്പെട്ടത്. എഎംഎംഎ ജനാധിപത്യ മര്യാദ പാലിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നും വാദിച്ചു.
2018 ജൂണ്‍ 26 ന് ചേര്‍ന്ന പൊതുയോഗത്തില്‍ എതിര്‍ശബ്ദങ്ങളില്ലാതെ ഉയര്‍ന്നു വന്ന പൊതുവികാരമായിരുന്നു ദിലീപിനെ തിരിച്ചെടുക്കുകയെന്നത്. ആ പൊതുവികാരത്തിനൊപ്പം നില്‍ക്കുക എന്ന ജനാധിപത്യ മര്യാദയാണ് അവിടെ നടപ്പാക്കപ്പെട്ടതെന്നായിരുന്നു മോഹന്‍ലാലിന്റെ ന്യായം.
2018 ല്‍ തന്നെയാണ്, ഒക്ടോബറില്‍. എറണാകുളം പ്രസ് ക്ലബ്ബില്‍ ഡബ്ല്യുസിസി ഒരു വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. അന്ന് രേവതി, തങ്ങള്‍ക്ക് എഎംഎഎം ഭാരവാഹികളില്‍ നിന്ന് നേരിടേണ്ടി വന്ന തിക്താനുഭവങ്ങള്‍ തുറന്നു പറഞ്ഞു. ക്ഷണം കിട്ടിയ പ്രകാരമാണ് രേവതി, പാര്‍വതി, പദ്മപ്രിയ എന്നിവര്‍ എഎംഎംഎക്കാരെ കാണാനെത്തിയത്. സിനിമയിലും സമൂഹത്തിലും സ്വീകാര്യയുള്ള മൂന്ന് അഭിനേത്രികളെ, നടിമാര്‍ എന്ന് വിളിച്ചായിരുന്നു സംഘടന പ്രസിഡന്റ് മോഹന്‍ലാല്‍ അഭിസംബോധന നടത്തിയത്. അന്നാ മൂന്നു സ്ത്രീകളും അപമാനിക്കപ്പെട്ടാണ് തിരികെ പോന്നത്. ദിലീപിനെ തിരിച്ചെടുത്തതില്‍ ജനാധിപത്യ മര്യാദ പാലിച്ച മോഹന്‍ലാലിന്, ആദരണീയരായ മൂന്ന് സ്ത്രീകളോട്-സഹപ്രവര്‍ത്തകരോട് സാമാന മര്യാദ പോലും കാണിക്കാന്‍ തോന്നിയില്ല.
ഇപ്പോള്‍, എഎംഎംഎ ഭരണസമതി മൊത്തത്തില്‍ രാജിവച്ചൊഴിഞ്ഞിരിക്കുകയാണ്. എന്റെ നേതൃത്വത്തിലുള്ള ഭരണസമതിയുടെ കാലത്ത് ഇങ്ങനെയൊക്കെ സംഭവിച്ചതില്‍ തകര്‍ന്നു പോയെന്നു മോഹന്‍ലാല്‍ വികാരം കൊണ്ടെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. തന്റെ കൂടെയുള്ളവര്‍ക്കെതിരേ ആരോപണം വരുമ്പോള്‍ മോഹന്‍ലാലിന് ഇതൊന്നും നേരത്തെ അറിയില്ലായിരുന്നോ? ഇല്ലെന്നാണെങ്കില്‍ ഇതുവരെ അദ്ദേഹം നമ്മളെ ചിരിപ്പിക്കാന്‍ കാണിച്ചതിലുമൊക്കെ എത്ര വലിയ തമാശയാണത്.
അമ്മയെ നവീകരിക്കാനും ശക്തിപ്പെടുത്താനും കെല്‍പ്പുള്ള പുതിയ നേതൃത്വത്തിനു വേണ്ടി കസേര ത്യജിച്ച മോഹന്‍ലാല്‍ ശ്രമിക്കുന്നത് കൈകഴുകി മാറാനാണോ?
മറ്റൊരു സിനിമ മേഖലയിലും നടക്കാത്ത കാര്യമാണ് മലയാളം സിനിമ ഇന്‍ഡസ്ട്രിയില്‍ സംഭവിച്ചത്. സ്വന്തം സഹപ്രവര്‍ത്തക സമാനതകളില്ലാത്ത ക്രൂരതയ്ക്ക് വിധേയയായിട്ട് എന്താണ് എഎംഎംഎ എന്ന സംഘടന ചെയ്തത്? താന്‍ കൂടി അംഗമായ സംഘടനയില്‍ നിന്ന് അവള്‍ക്ക് രാജി വയ്‌ക്കേണ്ടി വന്നു, അവള്‍ക്കൊപ്പം നിന്നവര്‍ക്കും. തിരുത്തലും നവീകരണവും വേണമെന്ന് അന്നെന്തേ മോഹന്‍ലാലിന് തോന്നിയില്ല? ഇതേ സംഘടനയില്‍ തന്നെയുള്ളവരാണ്, വാര്‍ത്ത സമ്മേളനം നടത്തി കുറ്റാരോപിതനെ പരസ്യമായി വെള്ളപൂശിയത്. വരി നിന്ന് സബ് ജയിലില്‍ പോയത്.
ഒരാളല്ല, എത്രയോ പേര്‍ തങ്ങള്‍ നേരിട്ട ചൂഷണത്തെക്കുറിച്ച് പറഞ്ഞു. ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്ന് അഭ്യര്‍ത്ഥിച്ചു, എത്രയോ പേരുടെ തൊഴില്‍ നിഷേധിക്കപ്പെട്ടു. അനുകൂലമായതെന്തെങ്കിലും ചെയ്യാന്‍ മോഹന്‍ലാലിനോ സംഘടനയ്‌ക്കോ സാധിച്ചോ?
ലോക സിനിമയില്‍ തന്നെ പരിവര്‍ത്തനത്തിന് കാരണമായ മീ ടു മൂവ്‌മെന്റിനെ വെറും ഫാഷന്‍ എന്നാക്ഷേപിച്ചയാളാണ് മോഹന്‍ലാല്‍. ‘ മീ ടു താത്കാലിക പ്രതിഭാസമാണ്. അതിനെ ഒരു മൂവ്‌മെന്റ് എന്ന് വിളിച്ചു കൂടാ. അത് ഫാഷനായി മാറി കൊണ്ടിരിക്കുകയാണ്, അത് അല്‍പ്പകാലം തുടരും, പിന്നീട് അവസാനിക്കും. മലയാള സിനിമയ്ക്ക് അത് മൂലം ദോഷമുണ്ടാവുകയില്ല;- ഒരു സംഘടന പ്രസിഡന്റിന്റെ വാക്കുകളാണിത്. ഇപ്പോള്‍ മോഹന്‍ലാലിന് തന്റെ മൗഢ്യം മനസിലായി കാണുമെന്ന് കരുതുന്നു.
മാധ്യമങ്ങള്‍ പറഞ്ഞതുകൊണ്ട് ഞങ്ങള്‍ അവള്‍ക്കൊപ്പം അല്ല എന്നാകില്ലെന്ന് വെല്ലുവിളിയോടെ മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ട്. കിരാതമായ ആ ആക്രമണത്തെ കുറിച്ച് അറിഞ്ഞ നിമിഷത്തില്‍ തന്നെ ആ വേദന ഏറ്റുവാങ്ങിയവരാണ് സകല സിനിമാക്കാരെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. എന്നിട്ടെന്താണ് പിന്നീട് സംഭവിച്ചത്? വേട്ടക്കാരനെന്ന് പറയുന്നവനോടൊപ്പം പോയി, സിനിമാക്കാരില്‍ ഭൂരിഭാഗവും. ആ പെണ്‍കുട്ടിക്കും അവളുടെ കൂടെ നിന്നവര്‍ക്കും സംഘടന വിട്ട് ഇറങ്ങേണ്ടിയും വന്നു.
എഎംഎംഎ-യെക്കുറിച്ച് ഗദ്ഗദകണ്ഠനായി മോഹന്‍ലാല്‍ വാചലനായിട്ടുണ്ട്. വീട് കെട്ടിക്കൊടുക്കല്‍, മരുന്നു വാങ്ങിക്കൊടുക്കല്‍, കൈനീട്ടം…അങ്ങനങ്ങനെ എന്തെല്ലാം ജീവകാരുണ്യപ്രവര്‍ത്തികള്‍ നടത്തുന്നു. ചെയ്യുന്ന കാര്യങ്ങളൊക്കെ എല്ലാവരോടും വിളിച്ചു പറഞ്ഞ് കൈയടി വാങ്ങിക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ട് ആരോടും പറയാത്തതണാത്രേ. നല്ല കാര്യങ്ങളാണ്. ദാനം കൊടുക്കുന്നതുകൊണ്ട് ചെയ്യുന്ന കുറ്റങ്ങള്‍ കുറ്റങ്ങളല്ലാതാകില്ല. തൊഴിലടങ്ങളില്‍ സ്ത്രീ വിരുദ്ധതയും മാഫിയ പ്രവര്‍ത്തനങ്ങളുമൊക്കെ അനവദിച്ചു കൊടുത്തൊരു സംഘടനയ്ക്ക് ഇപ്പോള്‍ പരാജയം സമ്മതിക്കേണ്ടി വന്നെങ്കില്‍, അത് കാലം തന്ന തിരിച്ചടിയാണ്.
ഒരു കാര്യം കൂടിയോര്‍ക്കണം, എന്റെ റോള്‍ കഴിഞ്ഞു എന്ന കരുതരുത്, നിങ്ങളെപ്പോലൊരാള്‍ക്ക് ചെയ്യാന്‍ പലതുമുണ്ട്. അല്ലെങ്കില്‍ ചരിത്രം നിങ്ങള്‍ക്കുവേണ്ടി ഒരു പേജ് മാറ്റിവയ്ക്കും, അതില്‍ മോഹന്‍ലാലിനെ താരപ്പകിട്ടോടെയായിരിക്കില്ല വിശദീകരിക്കുക… mohanlal amma governing body resignation hema committee report
Content Summary; mohanlal amma governing body resignation hema committee report