July 17, 2026 |
Share on

മോഹന്‍ലാലിന്റെ വില്ലന്‍

ഗുഡ് ഈസ് ബാഡ് എന്നാണു ചിത്രത്തിന്റെ ടാഗ്‌ലൈന്‍

ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിനു വില്ലന്‍ എന്നു പേരിട്ടു. ഗുഡ് ഈസ് ബാഡ് എന്നാണു സിനിമയുടെ ടാഗ് ലൈന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ച് നാലിനു തിരുവനന്തപുരത്ത് ആരംഭിച്ചിരുന്നു.

വോളന്ററി റിട്ടയര്‍മെന്റ് വാങ്ങിയ ഒരു പൊലീസ് ഓഫിസറായാണു ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ശരീരഭാരം കുറച്ച് നരച്ച താടിയും കറുപ്പിച്ച മീശയുമായാണു ലാല്‍ ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. മഞ്ജു വാര്യരാണ് നായിക. മോഹന്‍ലാലിന്റെ ഭാര്യ വേഷത്തിലാണു മഞ്ജു എത്തുന്നത്. തെലുങ്ക് താരങ്ങളായ ശ്രീകാന്തും റഷി ഖന്നയും സിനിമയിലുണ്ട്. തെന്നിന്ത്യന്‍ നടി ഹന്‍സികയും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×