June 26, 2026 |
Share on

കമലിന് സംഭവിക്കേണ്ടത് സംഭവിച്ചെന്ന് മോഹന്‍ലാല്‍

കമല്‍ വിഷയത്തില്‍ മോഹന്‍ലാലിന്റെ ആദ്യ പ്രതികരണം

ചലച്ചിത്ര സംവിധായകന്‍ കമലിന് സംഭവിക്കേണ്ടത് സംഭവിച്ചെന്ന് നടന്‍ മോഹന്‍ലാല്‍. കമലിന് സംഘപരിവാര്‍ സംഘടനകളില്‍ നിന്നുണ്ടായ ഭീഷണിയെക്കുറിച്ച് പ്രതികരിച്ചപ്പോഴാണ് ലാല്‍ ഇങ്ങനെ പറഞ്ഞത്.

മനോരമ ന്യൂസ് മേക്കര്‍ സംവാദ പരിപാടിയില്‍ അവതാരകനായ പ്രമോദ് രാമന്‍ ഈ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോഴാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്. താന്‍ അമേരിക്കയില്‍ നിന്നും രണ്ട് ദിവസം മുമ്പാണ് എത്തിയതെന്നും സത്യസന്ധമായി പറഞ്ഞാല്‍ ഈ കാര്യത്തെക്കുറിച്ച് താന്‍ അറിഞ്ഞിരുന്നില്ലെന്നുമാണ് മോഹന്‍ലാല്‍ ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് ഓരോരുത്തര്‍ക്ക് ജീവിതത്തില്‍ ഓരോന്ന് സംഭവിക്കണമെന്നുണ്ടെന്നും അതുപോലെ സംഭവിച്ചതായിട്ടങ്ങ് വിചാരിച്ചാല്‍ മതിയെന്നും അല്ലാതെന്ത് പറയാന്‍ എന്നും കൂട്ടിച്ചേര്‍ക്കുകയായിരുന്നു.

പരിഹാസച്ചിരിയോടെ ലാല്‍ ഇത് പറയുമ്പോള്‍ പന്ന്യന്‍ രവീന്ദ്രന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും സിബി മലയില്‍, ബി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സിനിമ പ്രവര്‍ത്തകരും അടങ്ങിയ സദസും ചിരിക്കുകയായിരുന്നു. പല വിഷയങ്ങളിലും കേന്ദ്രസര്‍ക്കാരിനും സംഘപരിവാര്‍ സംഘടനകള്‍ക്കും അനുകൂലമായ മോഹന്‍ലാലിന്റെ പ്രതികരണങ്ങള്‍ പലപ്പോഴും വിവാദമായിട്ടുണ്ട്. ഈ വിഷയത്തിലും രണ്ട് വാചകത്തില്‍ ഒതുക്കിയ പ്രതികരണം സംഘപരിവാറിനെ അനുകൂലിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

×