മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് ബറോസ്. സമ്മിശ്ര പ്രതികരണങ്ങൾ നേടിയ ചിത്രം ബോക്‌സ് ഓഫീസിൽ വലിയ വിജയം നേടാതെ പോയി. 150 കോടി ബജറ്റിൽ നിർമ്മിച്ച ബറോസിന് ആറ് ദിവസം കൊണ്ട് 9 കോടി രൂപ മാത്രമാണ് നേടാനായത്.
എന്നാൽ ചിത്രത്തിന്റെ മോശം വാണിജ്യ പ്രകടനത്തെക്കുറിച്ച് മോഹൻലാൽ കഴിഞ്ഞ ദിവസം ഇന്ത്യാ ടുഡേയോട് പ്രതികരിച്ചിരുന്നു. പണത്തിന് വേണ്ടിയല്ല ചിത്രമൊരുക്കിയത് എന്നായിരുന്നു മോഹൻലാലിന്റെ പ്രതികരണം.
2023 ഡിസംബർ 21-ന് തിയറ്ററുകളിലെത്തുമെന്ന് ആദ്യം നിശ്ചയിച്ചിരുന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷനിലെ കാലതാമസം കാരണം 2024 ഡിസംബർ 25നാണ് ബറോസ് തിയറ്ററുകളിലെത്തിയത്. മലയാളം ഉൾപ്പെടെ മൂന്നനാല് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിട്ടുള്ളത്. വരുൺ ധവാൻ നായകനായ ബേബി ജോണിന്റെ റിലീസുമായി ബന്ധപ്പെട്ട് ഹിന്ദി പതിപ്പ് മാത്രം ഡിസംബർ 27നാണ് റിലീസ് ചെയ്തത്.
ത്രീഡി പ്രിന്റുകൾ മാത്രമാണ് പുറത്തിറക്കിയത് അതൊരു മികച്ച തീരുമാനമായിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു. എന്തുകൊണ്ട് നിങ്ങൾ സിനിമയുടെ 2ഡി പ്രിന്റ് ഇറക്കിയില്ലെന്ന് ആളുകൾ ചോദിക്കുന്നു. എന്നാൽ അതിന്റെ ആവശ്യമെന്താണ്? ആളുകൾ ആദ്യം 3ഡി സിനിമ കാണണം എന്നതായിരുന്നു ഞങ്ങളുടെ ആഗ്രഹം. ആവിശ്യമെങ്കിൽ 2ഡി പ്രിന്റുകളും ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സിനിമ ഒരു തരത്തിലും പണത്തിനോ എണ്ണത്തിനോ വേണ്ടിയുള്ളതല്ല. ഞാനായി എന്തെങ്കിലുമൊന്ന് പ്രേക്ഷകർക്ക് നൽകണമെന്നേ കരുതിയുള്ളു. കഴിഞ്ഞ 47 വർഷമായി അവർ എനിക്ക് തരുന്ന സ്‌നേഹത്തിനും ബഹുമാനത്തിനുമുള്ള ഒരു സമ്മാനമായിട്ടാണ് ഞാൻ ഈ ചിത്രം പ്രേക്ഷകർക്ക് നൽകുന്നത്. കുടുംബമായി ആളുകൾക്ക് ഒന്നിച്ച് കാണാവുന്ന കുട്ടികൾക്ക് വേണ്ടിയുള്ള ചിത്രമാണ് താനൊരുക്കിയതെന്നും അത് നിങ്ങളിലെ കുട്ടിയെയും സ്പർശിക്കുമെന്നും മോഹൻലാൽ വ്യക്തമാക്കി.
സ്റ്റീരിയോ ലെൻസുകൾ ഉപയോഗിച്ചാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്, അത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു 3ഡി ചിത്രം നിർമ്മിക്കുന്നതിന് അതിന്റേതായ വെല്ലുവിളികളുണ്ട്. ക്യാമറ വർക്ക്, ലൈറ്റിംഗ്, എഡിറ്റിംഗ്, സൗണ്ട് ഡിസൈൻ, ആർട്ട് വർക്ക്, മേക്കപ്പ്, കോസ്റ്റ്യൂം. പിന്നെ കഥ പറച്ചിലിൻ്റെ രീതി, ക്യാമറ ചലനങ്ങൾ തുടങ്ങി സിനിമയുടെ ഓരോ മേഖലയും വ്യത്യസ്തമാണ്. പ്രേക്ഷകർക്കും ഇൻഡസ്ട്രിക്കുമുള്ള എൻ്റെ എളിയ സമ്മാനമാണ് ഈ ചിത്രം. കഴിഞ്ഞ 47 വർഷമായി ഇതാണ് എൻ്റെ വീട്.
ആറ് വർഷമായി ചിത്രത്തിൻ്റെ പണിപ്പുരയിലാണെന്ന് താനെന്ന് മോഹൻലാൽ പറഞ്ഞു, “ഇത് മികച്ച അഭിനേതാക്കളുടെയും മികച്ച സാങ്കേതിക വിദഗ്ധരുടെയും കൂട്ടായ്മയാണ്. ആരും ശ്രമിക്കാത്ത വ്യത്യസ്തമായ ഒരു രീതി ഞങ്ങൾ പരീക്ഷിച്ചു. ഇതൊരു വെല്ലുവിളിയല്ല, പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവമാണ്. മോഹൻലാൽ കൂട്ടിച്ചേർത്തു.
content summary; Mohanlal reacts to Barroz’s box office failure after film collects Rs 9 cr in 6 days: ‘Not made for the numbers’