മോഹൻലാൽ സംവിധാനം ചെയുന്ന ത്രീഡി ചിത്രം ബാറോസിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ ”മൈ ഡിയർ കുട്ടിച്ചാത്തൻ” സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ ചിത്രം ”ബറോസ്” ഒരുക്കുന്നത്. barros releasing on december 25
ചിത്രത്തിൽ ഗുരു സോമസുന്ദരം,മോഹൻ ശർമ്മ, തുഹിൻ മേനോൻ എന്നിവരും മായ, സീസർ, ലോറെൻസ് തുടങ്ങിയ വിദേശ താരങ്ങളും അഭിനയിക്കുന്നുണ്ട്. അഞ്ചു വർഷം കഴിഞ്ഞ് ബറോസ് റിലീസ് ചെയ്യുകയാണ് ഇതൊരു അതുല്യ കലാസൃഷ്ടി ആയിരിക്കുമെന്നും ആഗോള ഹിറ്റായിരിക്കുമെന്നും സംവിധായകൻ ഫാസിൽ പറയുന്നു.
‘മോഹൻലാൽ എന്ന പത്തൊൻപത് വയസുകാരനെ ഇന്ന് കാണുന്ന മോഹൻലാൽ ആക്കിയത് മഞ്ഞിൻ വിരിഞ്ഞ പൂക്കളാണ്, ആ
സിനിമ റിലീസായത് ഡിസംബർ 25നാണ്, മോഹൻലാലിന്റെ മറ്റൊരു ഹിറ്റായ മണിച്ചിത്രത്താഴ് റിലീസ് ചെയ്തതും ഡിസംബർ 25നാണ്, ഈ ചിത്രം വൻ വിജയം ആകും’ അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത് മാർക്ക് കിലിയൻ ആണ്. ചിത്രത്തിന്റെ സെറ്റുകൾ ഡിസൈൻ ചെയുന്നത് സന്തോഷ് രാമൻ എന്ന കലാ സംവിധായകനാണ്. ഛായാഗ്രഹണം സംവിധായകൻ ശിവൻ നിർവഹിക്കുന്നു. barros releasing on december 25
content summary; mohanlal’s new movie barroz releasing on december 25