December 13, 2024 |

ആഫ്രിക്കയെ വിറപ്പിച്ച് മങ്കി പോക്സ്; ബാധിത പ്രദേശങ്ങളിൽ വേണ്ടത്ര സംവിധാനങ്ങളില്ല

പുതിയ വകബേധത്തിന്റെ നിലവിലെ വ്യാപനം എത്രത്തോളം മാരകമാണെന്ന് ഇതുവരെ വ്യക്തമല്ല

ബുറുണ്ടിയുടെ പ്രധാന നഗരമായ ബുജുംബുരയ്ക്ക് മുകളിൽ തിളങ്ങുന്ന സായാഹ്ന സൂര്യ കിരണങ്ങൾ ഒഴുകിയെത്തി. 40 കാരനായ എഗിഡെ ഇറാംബോണ തൻ്റെ ആശുപത്രി കിടക്കയിൽ, ഇരിക്കുകയായിരുന്നു. പക്ഷെ, എഗിഡെയുടെ മുഖവും കൈകളും ചെറിയ കുമിളകളാൽ നിറഞ്ഞിരുന്നു. രോഗം തന്നിൽ പടർന്ന് പിടിച്ചുവെന്നും സഹിക്കാൻ കഴിയാത്ത വേദന ആണെന്നും പറയുകയാണ് എഗിഡെ. Monkey pox shook Africa

‘ എനിക്ക് ഉറങ്ങാൻ കഴിയാത്ത തരത്തിൽ വേദനയായിരുന്നു ആദ്യം, പിന്നീട് തൊണ്ട വേദന കുറഞ്ഞുവെങ്കിലും, എൻ്റെ കാലുകളിലേക്ക് മാറി’ എന്ന് എഗിഡെ പറയുന്നു. ബുറുണ്ടിയിൽ കഴിഞ്ഞ മാസം സ്ഥിരീകരിച്ച 170-ലധികം കേസുകളിൽ ഒരാളാണ് അദ്ദേഹം. ലോകത്തിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ അതിർത്തിയിലാണ് ബുറുണ്ടി സ്ഥിതി ചെയുന്നത്. സമീപകാലത്തായി നിരവധി എം പോക്സ് പനിയുടെ പ്രഭവകേന്ദ്രമാണ്. ഇതു മൂലം ഈ വർഷം ഇതുവരെ കുറഞ്ഞത് 450 മരണങ്ങളും14,000 ലതികം പേർക്ക് രോഗ ബാധയുമുണ്ടായി. ഇതുവരെ ബുറുണ്ടിയിൽ, മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല, എങ്കിലും ബാധിത പ്രദേശങ്ങളിൽ പരിശോധന നടത്താൻ വേണ്ടത്ര സംവിധാനങ്ങൾ ഇല്ലാത്തതിനാൽ – ക്ലേഡ് 1 ബി എന്ന പുതിയ വകബേധത്തിന്റെ നിലവിലെ വ്യാപനം എത്രത്തോളം മാരകമാണെന്ന് ഇതുവരെ വ്യക്തമല്ല.

രോഗം മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിക്കുമെന്ന ആശങ്കയുള്ളതിനാൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരിക്കുകയാണ്. രോഗം ബാധിച്ച വ്യക്തിയുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് വൈറസ് പടരുന്നത്. ബുജുംബുരയിലെ ആശുപത്രിയിൽ, എംപോക്സ് ബാധിച്ചവർക്ക് ചികിത്സ നൽകുന്ന നഗരത്തിലെ മൂന്ന് സ്ഥലങ്ങളിൽ ഒന്നാണ്. ആശുപത്രിയിലെ രോഗികളിൽ മൂന്നിലൊന്ന് പേരും 15 വയസ്സിന് താഴെയുള്ളവരാണ്, ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം രോഗം ഏറ്റവും കൂടുതൽ ബാധിക്കുന്നത് കുട്ടികളാണെന്നാണ്.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ നിന്നാണ് അസുഖം പൊട്ടിപുറപ്പെട്ടത്. അടുത്ത ആറ് മാസത്തിനുള്ളിൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന ആളുകളിലും ചരക്കുകളിലും മങ്കിപോക്സ് വൈറസിന്റെ സാന്നിധ്യം പരിശോധിക്കാൻ തുടങ്ങുമെന്ന് ചൈന അറിയിച്ചിരുന്നു. വൈറസ് പൊട്ടിപ്പുറപ്പെട്ട രാജ്യങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവരോ, എം പോക്സ് കേസുകളുമായി സമ്പർക്കം പുലർത്തുന്നവരോ രോഗലക്ഷണങ്ങൾ കാണിക്കുന്നവരോ രാജ്യത്ത് പ്രവേശിക്കുമ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് ചൈനയുടെ കസ്റ്റംസ് അഡ്മിനിസ്ട്രേഷൻ നിർദ്ദേശിച്ചിട്ടുണ്ട്. ആളുകൾക്ക് പുറമെ വാഹനങ്ങൾ, കണ്ടെയ്‌നറുകൾ, അസുഖ ബാധിത സ്ഥലങ്ങളിൽ നിന്നുള്ള വസ്തുക്കൾ എന്നിവയും അണുവിമുക്തമാക്കണമെന്നും പ്രസ്താവനയിൽ പറയുന്നു. അതേ സമയം പാകിസ്താനിലും വൈറസ് സ്ഥിരീകരിച്ചിരുന്നു. സൗദി അറേബ്യയിൽ നിന്ന് അടുത്തിടെ തിരിച്ചെത്തിയ ആളിലാണ് രോഗം കണ്ടെത്തിയത്. Monkey pox shook Africa

മരണ നിരക്കും വൈറസ് വ്യാപനവും

ഈ വർഷമാദ്യം, കോംഗോയിലെ ഖനനങ്ങൾ നടക്കുന്ന പട്ടണത്തിൽ മങ്കിപോക്സിന്റെ പുതിയ വകബേധം കണ്ടെത്തിയിരുന്നു. പുതിയ വൈറസ് രോഗബാധിതരായ ആളുകളിൽ മരണ നിരക്ക് 10 ശതമാനം കൂടുതലാണ്. വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ ശാസ്ത്രജ്ഞർ അസുഖം എളുപ്പത്തിൽ പടരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. രോഗബാധിതരുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയും ലൈംഗികതയിൽ ഏർപ്പെടുന്നതിലൂടെയുമാണ് എംപോക്സ് മറ്റുള്ളവരിലേക്ക് പടരുന്നത്. ഈ വർഷം ആഫ്രിക്കയിലുടനീളമുള്ള ഒരു ഡസനിലധികം രാജ്യങ്ങളിൽ 14,000-ത്തിലധികം മങ്കിപോക്സ് കേസുകളും 524 മരണങ്ങളും ഉണ്ടായതായി ലോകാരോഗ്യ സംഘടന പറയുന്നു, കഴിഞ്ഞ വർഷത്തെ കണക്കുകളേക്കാൾ ഉയർന്ന നിരക്കാണ് ഇത്. അസുഖത്തിന്റെ പുതിയ വകബേധം കുട്ടികളിലാണ് മാരകമായി പടരുന്നത്. കേസുകളിൽ 70% 15 വയസ്സിന് താഴെയുള്ള കുട്ടികളിലും 39% അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലുമാണ്, മരണ നിരക്ക് 62% ആണ്.

മങ്കിപോക്സിന്റെ മരണനിരക്ക് 0% മുതൽ 11% വരെയാണ്. 2022 ൽ വ്യാപനം ഉണ്ടായ സമയത്ത്, മരണ നിരക്ക് വളരെ കുറവായിരുന്നു, രോഗം കണ്ടെത്തിയ ഭൂരിഭാഗം ആളുകളും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരായിരുന്നു. ആഫ്രിക്കയിലെ ആരോഗ്യ സംവിധാനങ്ങൾ വളരെ ശക്തമല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇതുവരെ, 96% മങ്കിപോക്സ് മരണങ്ങളും സംഭവിച്ചിരിക്കുന്നത് കോംഗോയിലാണ്. സ്വീഡനെപ്പോലെ യൂറോപ്പിലും കേസുകൾ കണ്ടെത്തുന്നത് ഭൂഖണ്ഡത്തിലുടനീളം വൈറസ് അതിവേഗം പടരാൻ ഇടയാക്കുമെന്ന് പൊതുജനാരോഗ്യ വിദഗ്ധനായ ലോറൻസ് ഗോസ്റ്റിൻ പറഞ്ഞു.

contnet summary;  Monkey pox shook Africa; There are insufficient systems in the affected areas

×