July 17, 2026 |
Share on

പെണ്‍കുട്ടികളോടൊപ്പമുള്ള ഫോട്ടോ ഫേസ് ബുക്കില്‍ ഇട്ട സഹപാഠിക്ക്‌ സദാചാര ഗൂണ്ടകളുടെ മര്‍ദ്ദനം

അഴിമുഖം പ്രതിനിധി സാദാചാര സാമൂഹ്യ വിരുദ്ധ ഗൂണ്ടകളുടെ ആക്രമണം വീണ്ടും. കൂടെ പഠിക്കുന്ന പെണ്‍കുട്ടികളോടൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കില്‍ ഇട്ട വിദ്യാര്‍ത്ഥിയെ സദാചാര ഗുണ്ടകള്‍ തല്ലിച്ചതച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് സഹോദരിയോട് സംസാരിച്ചുനിന്ന യുവാവിനെ ഗുണ്ടകള്‍ തല്ലിച്ചതച്ചതിന് പിന്നാലെയാണത്.  മുഹമ്മദ് റിയാസ് എന്ന വിദ്യാര്‍ത്ഥിക്കാണ് ദക്ഷിണ കന്നഡ ജില്ലയിലെ സൂറത്ത്കാലില്‍ മര്‍ദ്ദനമേറ്റത്. വര്‍ഗീയ ലഹളകളും സദാചാര ഗുണ്ടകളുടെ ഇടപെടലും കൂടുതലായ മേഖലയാണ് സുറത്കല്‍. കോളജില്‍ വച്ചാണ് സുഹൃത്തുക്കള്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുത്തതെന്നും തുടര്‍ന്ന് ഒരു കൂട്ടം ആളുകള്‍ തന്നെ […]

അഴിമുഖം പ്രതിനിധി

സാദാചാര സാമൂഹ്യ വിരുദ്ധ ഗൂണ്ടകളുടെ ആക്രമണം വീണ്ടും. കൂടെ പഠിക്കുന്ന പെണ്‍കുട്ടികളോടൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കില്‍ ഇട്ട വിദ്യാര്‍ത്ഥിയെ സദാചാര ഗുണ്ടകള്‍ തല്ലിച്ചതച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് സഹോദരിയോട് സംസാരിച്ചുനിന്ന യുവാവിനെ ഗുണ്ടകള്‍ തല്ലിച്ചതച്ചതിന് പിന്നാലെയാണത്. 

മുഹമ്മദ് റിയാസ് എന്ന വിദ്യാര്‍ത്ഥിക്കാണ് ദക്ഷിണ കന്നഡ ജില്ലയിലെ സൂറത്ത്കാലില്‍ മര്‍ദ്ദനമേറ്റത്. വര്‍ഗീയ ലഹളകളും സദാചാര ഗുണ്ടകളുടെ ഇടപെടലും കൂടുതലായ മേഖലയാണ് സുറത്കല്‍. കോളജില്‍ വച്ചാണ് സുഹൃത്തുക്കള്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുത്തതെന്നും തുടര്‍ന്ന് ഒരു കൂട്ടം ആളുകള്‍ തന്നെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും റിയാസ് പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധവുമായി ബിജെപിയുടെ യുവജന വിഭാഗം അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത് രംഗത്തെത്തിയിട്ടുണ്ട്. ഒരു മുസ്ലിം വിദ്യാര്‍ഥി ഹിന്ദു പെണ്‍കുട്ടികളുടെ കൂടെ നിന്ന് ഫോട്ടോ എടുത്തതാണ് സദാചാരക്കാരുടെ പ്രശ്‌നമെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

കേസില്‍ ഇതുവരെ ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികള്‍ക്കായുള്ള അന്വേഷണത്തിലാണെന്ന് അറിയിച്ചു.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×