July 13, 2026 |
Share on

മാധ്യമ പ്രവര്‍ത്തകയ്ക്കും ഭര്‍ത്താവിനും എതിരെ സദാചാര ഗുണ്ടകളുടെ ആക്രമണം

മാധ്യമം പത്രത്തിന്‍റെ പ്രതിനിധിയായ  ജിഷ എലിസബത്തിനും ഭര്‍ത്താവ് ജോണിനും നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം.  തിരുവനന്തപുരം പൈപ്പിന്‍മൂട് ഭഗവതി നഗറിലെ ഭര്‍ത്താവിന്‍റെ ഓഫീസില്‍ ഇരിക്കുകയായിരുന്ന ജിഷയെയും ഭര്‍ത്താവിനെയും നാട്ടുകാരായ മൂന്നുപേര്‍ ആക്രമിക്കുകയായിരുന്നു. ആണും പെണ്ണും വാതിലടച്ച്‌ അകത്തു പോയിട്ട് ഒരു മണിക്കൂര്‍ ആയല്ലോ എന്നു ചോദിച്ചായിരുന്നു അക്രമണത്തിന്റെ തുടക്കം. ശാരീരിക അസ്വസ്ഥതകള്‍ കാരണം ഭര്‍ത്താവിന്റെ കൂടെ ഇരുന്നതാണെന്ന് പറഞ്ഞിട്ടും അക്രമികള്‍ വകവച്ചില്ല. ആക്രമണം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അത് തടസ്സപ്പെടുത്താനും സംഘം ശ്രമിക്കുകയുണ്ടായി. തനിക്കും ഭര്‍ത്താവിനും […]

മാധ്യമം പത്രത്തിന്‍റെ പ്രതിനിധിയായ  ജിഷ എലിസബത്തിനും ഭര്‍ത്താവ് ജോണിനും നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം.  തിരുവനന്തപുരം പൈപ്പിന്‍മൂട് ഭഗവതി നഗറിലെ ഭര്‍ത്താവിന്‍റെ ഓഫീസില്‍ ഇരിക്കുകയായിരുന്ന ജിഷയെയും ഭര്‍ത്താവിനെയും നാട്ടുകാരായ മൂന്നുപേര്‍ ആക്രമിക്കുകയായിരുന്നു. ആണും പെണ്ണും വാതിലടച്ച്‌ അകത്തു പോയിട്ട് ഒരു മണിക്കൂര്‍ ആയല്ലോ എന്നു ചോദിച്ചായിരുന്നു അക്രമണത്തിന്റെ തുടക്കം. ശാരീരിക അസ്വസ്ഥതകള്‍ കാരണം ഭര്‍ത്താവിന്റെ കൂടെ ഇരുന്നതാണെന്ന് പറഞ്ഞിട്ടും അക്രമികള്‍ വകവച്ചില്ല. ആക്രമണം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അത് തടസ്സപ്പെടുത്താനും സംഘം ശ്രമിക്കുകയുണ്ടായി.

തനിക്കും ഭര്‍ത്താവിനും നേരെയുണ്ടായ സദാചാര പോലീസ് ആക്രമണത്തെക്കുറിച്ച് ജിഷ ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്യുകയുണ്ടായി.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×