July 17, 2025 |
Share on

മസ്‌കിന്റെ തൊഴിലാളി വിരുദ്ധത; രാജിവച്ച് പ്രതിഷേധിച്ച് ജീവനക്കാര്‍

മസ്‌കിന്റെ കീഴിലുള്ള സര്‍ക്കാര്‍ കാര്യക്ഷമത വകുപ്പിലെ ജീവനക്കാരാണ് രാജിവച്ചത്

ഇലോണ്‍ മസ്‌കിന്റെ ‘പരിഷ്‌കാരങ്ങള്‍’ സഹിക്കാനാകുന്നില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ കാര്യക്ഷമത വകുപ്പില്‍(ഡോജ്) നിന്നും 21 സിവില്‍ സര്‍വീസ് ജീവനക്കാര്‍ രാജിവച്ചു. ‘നിര്‍ണ്ണായകമായ പൊതു സേവനങ്ങള്‍ തകര്‍ക്കാന്‍’ തങ്ങളുടെ സാങ്കേതിക വൈദഗ്ദ്ധ്യം ഉപയോഗിക്കാന്‍ വിസമ്മതിച്ചുകൊണ്ടാണ് ഇത്രയധികം പേര്‍ മസ്‌കിനെ വിട്ടു പോയത്. ഫെഡറല്‍ ജീവനക്കാരെ പിരിച്ചു വിട്ടുകൊണ്ട് മസ്‌ക് നടത്തുന്ന ചെലവ് കുറയ്ക്കലും കാര്യക്ഷമത വര്‍ദ്ധിപ്പിക്കലിനുമെതിരേ വലിയ പ്രതിഷേധമാണ് അമേരിക്കയില്‍ നടക്കുന്നത്.

അമേരിക്കന്‍ ജനതയെ സേവിക്കുമെന്നും പ്രസിഡന്‍ഷ്യല്‍ ഭരണത്തിലുടനീളം ഭരണഘടനയോടുള്ള ഞങ്ങളുടെ പ്രതിജ്ഞ ഉയര്‍ത്തിപ്പിടിക്കുമെന്നുമാണ് ഞങ്ങള്‍ ശപഥം ചെയ്തിരിക്കുന്നത്, എന്നിരുന്നാലും ആ പ്രതിബദ്ധതയെ ഞങ്ങള്‍ക്ക് ഇനിയും മാനിക്കാന്‍ കഴിയില്ലെന്നു വ്യക്തമായി.” 21 ജീവനക്കാര്‍ സംയുക്ത രാജി കത്തില്‍ എഴുതിയിരിക്കുന്നു. ഇതിന്റെ പകര്‍പ്പ് അസോസിയേറ്റഡ് പ്രസിന് ലഭിച്ചിരുന്നു. ഫെഡറല്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനായി മസ്‌കിന്റെ സംഘത്തിനൊപ്പം നിയോഗിച്ചിരിക്കുന്നവരില്‍ പലരും, ആ ജോലിക്ക് യോഗ്യരായിട്ടുള്ളവരല്ലെന്നും രാജിവച്ചവരുടെ കത്തില്‍ ആരോപിക്കുന്നുണ്ട്.

സര്‍ക്കാര്‍ വകുപ്പികളുടെ വലിപ്പം ഫലപ്രദമായി കുറയ്ക്കാന്‍ ആവശ്യമായ വൈദഗ്ധ്യവും അനുഭവപരിചയവും ഇല്ലാത്ത ‘രാഷ്ട്രീയ പ്രത്യയശാസ്ത്രജ്ഞര്‍’ മാത്രമാണ് ഈ വ്യക്തികളെന്നാണ് കത്തില്‍ കുറ്റപ്പെടുത്തുന്നത്. പ്രവര്‍ത്തന വൈദഗ്ധ്യമോ അല്ലെങ്കില്‍ ഭരണത്തിലെ സങ്കീര്‍ണതകളെക്കുറിച്ചുള്ള യഥാര്‍ത്ഥ ധാരണകളോ അല്ല, രാഷ്ട്രീയ അജണ്ടകളാണ് മസ്‌കിന്റെ സംഘത്തെ നയിക്കുന്നതെന്നാണ് രാജിവച്ച ജീവനക്കാര്‍ ഉയര്‍ത്തിയിരിക്കുന്ന ആശങ്ക. രാഷ്ട്രീയ അജണ്ടയോടെയുള്ള പ്രവര്‍ത്തനങ്ങളുടെ അനന്തരഫലങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാനുള്ള സര്‍ക്കാരിന്റെ കഴിവിനെ ബാധിക്കുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. വൈറ്റ് ഹൗസ് സന്ദര്‍ശക പാസ് ധരിച്ച ചില വ്യക്തികള്‍ തങ്ങളെ ചോദ്യം ചെയ്തതായും ഡോജെയില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ തങ്ങള്‍ നേരിട്ട മോശം അനുഭവമായി പറയുന്നുണ്ട്. വൈറ്റ് ഹൗസ് സന്ദര്‍ശക പാസുകള്‍ ധരിച്ച വ്യക്തികള്‍ തങ്ങളെ ഓഫീസില്‍ സന്ദര്‍ശിച്ചിരുന്നുവെന്നും അവര്‍ ജീവനക്കാരുടെ രാഷ്ട്രീയ വിശ്വസ്തത, തൊഴില്‍ പരിചയം, ഫെഡറല്‍ വര്‍ക്ക്‌ഫോഴ്‌സിലെ സഹപ്രവര്‍ത്തകര്‍ എന്നിവരെക്കുറിച്ചു ചോദ്യങ്ങള്‍ ചോദിച്ചുവെന്നാണ് മുന്‍ ജീവനക്കാര്‍ ആരോപിക്കുന്നത്. ഡോജ് പ്രാബല്യത്തില്‍ വരുത്തിയ വ്യാപകമായ തൊഴിലാളി പിരിച്ചുവിടലിനെയും കത്തില്‍ ശക്തമായി അപലപിക്കുന്നുണ്ട്.  More than 20 civil service employees resigned Elon Musk’s Doge

Content Summary; More than 20 civil service employees resigned Elon Musk’s Doge

Tags:

Leave a Reply

Your email address will not be published. Required fields are marked *

×