June 14, 2026 |
Share on

റഷ്യന്‍ യുദ്ധവിമാനം തുര്‍ക്കി വെടിവച്ചിട്ടു

അഴിമുഖം പ്രതിനിധി റഷ്യന്‍ യുദ്ധവിമാനം തുര്‍ക്കി വെടിവച്ചു തകര്‍ത്തു. സിറിയന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതിനാണ് യുദ്ധവിമാനം തകര്‍ത്തതെന്ന് തുര്‍ക്കി വ്യക്തമാക്കി. തുര്‍ക്കിയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വടക്കന്‍ സിറിയയിലെ പര്‍വതപ്രദേശത്താണ് വിമാനം തകര്‍ന്നു വീണത്. പൈലറ്റുമാര്‍ പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപെട്ടു. അഞ്ച് മിനുട്ടിനുള്ളില്‍ പത്തോളം തവണ മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് വെടിയുതിര്‍ത്തതെന്ന് തുര്‍ക്കി അറിയിച്ചു. രണ്ട് തുര്‍ക്കി വിമാനങ്ങളാണ് ഈ സമയം അതിര്‍ത്തിയില്‍ നിരീക്ഷണം നടത്തിക്കൊണ്ടിരുന്നത്. യുദ്ധവിമാനം തകര്‍ന്ന കാര്യം റഷ്യ സ്ഥിരീകരിച്ചു. എന്നാല്‍ തങ്ങളുടെ വിമാനം അതിര്‍ത്തി ലംഘിച്ചെന്ന […]

അഴിമുഖം പ്രതിനിധി

റഷ്യന്‍ യുദ്ധവിമാനം തുര്‍ക്കി വെടിവച്ചു തകര്‍ത്തു. സിറിയന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതിനാണ് യുദ്ധവിമാനം തകര്‍ത്തതെന്ന് തുര്‍ക്കി വ്യക്തമാക്കി. തുര്‍ക്കിയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വടക്കന്‍ സിറിയയിലെ പര്‍വതപ്രദേശത്താണ് വിമാനം തകര്‍ന്നു വീണത്. പൈലറ്റുമാര്‍ പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപെട്ടു. അഞ്ച് മിനുട്ടിനുള്ളില്‍ പത്തോളം തവണ മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് വെടിയുതിര്‍ത്തതെന്ന് തുര്‍ക്കി അറിയിച്ചു. രണ്ട് തുര്‍ക്കി വിമാനങ്ങളാണ് ഈ സമയം അതിര്‍ത്തിയില്‍ നിരീക്ഷണം നടത്തിക്കൊണ്ടിരുന്നത്. യുദ്ധവിമാനം തകര്‍ന്ന കാര്യം റഷ്യ സ്ഥിരീകരിച്ചു. എന്നാല്‍ തങ്ങളുടെ വിമാനം അതിര്‍ത്തി ലംഘിച്ചെന്ന ആരോപണം റഷ്യന്‍ പ്രതിരോധമന്ത്രാലയം നിഷേധിക്കുകയുണ്ടായി.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×