കേരളത്തിലെ ആശ പ്രവർത്തകർ വേതന വർധനവിനും തൊഴിൽ സ്ഥിരപ്പെടുത്തുന്നതിനുമായി സമരം നടത്താൻ തുടങ്ങിയിട്ട് ഒരു മാസം പിന്നിടുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം നാഷണൽ ഹെൽത്ത് മിഷൻ ആശ പ്രവർത്തകരുമായി കൂടിക്കാഴ്ച്ച നടത്തുകയും കേന്ദ്രത്തിന്റെ കയ്യിൽ പണമില്ലാത്തതിനാൽ ആവശ്യങ്ങൾ ഇപ്പോൾ നടപ്പിലാക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് കേന്ദ്രം എംപിമാരുടെ ശമ്പളം വർധിപ്പിച്ച് വിജ്ഞാപനം പുറത്തിറക്കിയത്. 24,000 രൂപ ശമ്പളം വർധിപ്പിക്കുകയും മറ്റ് ആനുകൂല്യങ്ങളിലെ ഉയർത്തുകയുമാണ് നിലവിൽ ചെയ്തിരിക്കുന്നത്.MPs salary hike as ASHA protest.
കേന്ദ്ര സർക്കാർ എംപിമാരുടെ വേതന വർധനവ് നടപ്പിലാക്കിയതിന് പ്രതികരണമായി ‘കേരള സർക്കാരിന് പിഎസ്‌സി അംഗങ്ങളുടെ ശമ്പളം വർധിപ്പിക്കാമെങ്കിൽ എന്തുകൊണ്ട് കേരള സർക്കാരിന് ആയിക്കൂട’ എന്ന നിലപാടാണ് സമരത്തിലിരിക്കുന്ന ആശ പ്രവർത്തക അഴമുഖത്തോട് സ്വീകരിച്ചത്. ഇത്തരത്തിൽ കേന്ദ്ര സർക്കാർ നൽകേണ്ട പരിഗണനയ്ക്ക് പോലും കേരള സർക്കാരിനെ പഴിക്കുന്ന രീതിയാണ് ആശമാർക്കിടയിലുള്ളത്.
എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് കേരളം പിഎസ്‌സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം വർധിപ്പിച്ച വാർത്ത ചർച്ച ചെയ്ത കേരളം ഇപ്പോൾ എംപിമാരുടെ ശമ്പള വർധനവ് കേട്ടതായി പോലും നടിക്കുന്നില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്, അതും ആശ എന്നത് ഒരു കേന്ദ്ര പദ്ധതിയാണെന്നിരിക്കെ.
കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്ന് ആശമാർ അനുകൂലമായ നടപടികൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കേന്ദ്ര പദ്ധതിയായ ആശയുടെ വേതന വർധനവ് കേരള സർക്കാരിനും പരിഗണിക്കാമെന്ന് പറഞ്ഞ് സമരക്കാരെ തെറ്റിദ്ധരിപ്പിക്കുകയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ചെയ്തത്.
കഴിഞ്ഞ ദിവസം ആശമാർ നാഷണൽ ഹെൽത്ത് മിഷനുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ സർക്കാരിന്റെ കയ്യിൽ പണമില്ലാത്തതിനാൽ ആശമാർ സമരം പിൻവലിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ എംപിമാരുടെ ശമ്പളം 24,000 രൂപ ഉയർത്തുകയും മറ്റ് ആനുകൂല്യങ്ങൾ വർധിപ്പിക്കുകയും ചെയ്തത്.
എംപിമാരുടെ ശമ്പളം ഒരു ലക്ഷത്തിൽ നിന്ന് 1,24,000 രൂപയാക്കിയാണ് ഉയർത്തിയത്. പ്രതിദിന അലവൻസ് 2000 രൂപയിൽ നിന്ന് 2500 രൂപയാക്കിയും ഉയർത്തിയിട്ടുണ്ട്. എംപിമാരുടെ പ്രതിമാസ പെൻഷൻ 25,000 രൂപയിൽ നിന്ന് 31,000 രൂപയാക്കിയുമാണ് ഉയർത്തി. 2023 ഏപ്രിൽ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പള പരിഷ്‌കരണം നടത്തുന്നത്.
ശമ്പളമായി എംപിമാർക്ക് ഒരു മാസം ഒരു ലക്ഷം രൂപയാണ് നേരത്തെ കിട്ടിയിരുന്നത്. എന്നാൽ ഇപ്പോൾ മുൻകാല പ്രാബല്യത്തോടെ 1.24 ലക്ഷം രൂപയായി ഉയർത്തി. 2023 ഏപ്രിൽ ഒന്ന് മുതൽ ആണ് മുൻകാല പ്രാബല്യം. പ്രതിദിന അലവൻസ് 2,000 രൂപ ആയിരുന്നത് 2,500 രൂപയാക്കി മാറ്റി. പാർലമെൻറിൽ പങ്കെടുക്കാനായി രാജ്യതലസ്ഥാനത്തായിരിക്കുമ്പോൾ ആണ് ഇത് ലഭിക്കുക.
എംപിയായിരുന്നവർക്ക് 25,000 രൂപയായിരുന്നു നേരത്തെ പ്രതിമാസ പെൻഷൻ. ഇത് 31,000 രൂപയാക്കി ഉയർത്തി. അഞ്ച് വർഷത്തിൽ കൂടുതൽ സർവീസുള്ള എംപിമാർക്ക് അധികമുള്ള ഓരോ വർഷത്തിനും 2,500 രൂപ വീതം അധികം ലഭിക്കും. നേരത്തെയിത് 2,000 രൂപയായിരുന്നു. ഇത്രയുമാണ് ഇന്നലെ വർധന വരുത്തിയ കാര്യങ്ങൾ.
ഇത് കൂടാതെ എംപിമാർക്ക് ഓഫീസ് ജോലികൾക്കും മണ്ഡലത്തിലെ ഇടപെടലുകൾക്കുമായി മണ്ഡല അലവൻസ് ഇനത്തിൽ 70,000 രൂപ പ്രതിമാസം ലഭിക്കും. 60,000 രൂപ ഓഫീസ് അലവൻസും ഓരോ മാസവും ലഭിക്കും.
ഫോൺ, ഇൻറർനെറ്റ് ഉപയോഗത്തിന് എംപിമാർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. പ്രതിവർഷം 1,50,000 സൗജന്യ ടെലിഫോൺ കോളുകളാണ് അനുവദിച്ചിട്ടുള്ളത്. വസതികളിലും ഓഫീസുകളിലും സൗജന്യ അതിവേഗ ഇൻറർനെറ്റ് കണക്ഷനുകളും ലഭിക്കും.
വർഷത്തിൽ 34 സൗജന്യ ആഭ്യന്തര വിമാന യാത്ര എംപിമാർക്കും കുടുംബങ്ങൾക്കും ലഭിക്കും. ഇത് കൂടാതെ എംപിയുടെ ജീവിത പങ്കാളിക്ക് എംപിയെ കാണാനായി എട്ടു വിമാനയാത്ര സൗജന്യമായി അനുവദിക്കും. ഔദ്യോഗിക, സ്വകാര്യ ആവശ്യങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഫസ്റ്റ് ക്ലാസ് ട്രെയിൻ യാത്ര സൗജന്യമായി ലഭിക്കും. യാത്രയിൽ ജീവിത പങ്കാളിയെയോ സഹായിയോ സൗജന്യമായി ഒപ്പം കൊണ്ടുപോകാം.
എംപിമാർക്ക് അവരുടെ നിയോജക മണ്ഡലങ്ങൾക്കുള്ളിൽ റോഡ് മാർഗം യാത്ര ചെയ്യുമ്പോൾ മൈലേജ് അലവൻസ്
ക്ലെയിം ചെയ്യാം. കിലോമീറ്ററിന് 16 രൂപ നിരക്കിൽ ലഭിക്കും. 50,000 യൂണിറ്റ് സൗജന്യ വൈദ്യുതി, 4,000 കിലോലിറ്റർ
വെള്ളം എന്നിവയും എല്ലാ എംപിമാർക്കും സൗജന്യമായി ലഭിക്കും. കംപ്യുട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങാനും പ്രത്യേക തുക ലഭിക്കും. എംപിമാർക്ക് അവരുടെ അഞ്ച് വർഷത്തെ സേവന കാലയളവിൽ ഡൽഹിയിൽ സൗജന്യ താമസസൗകര്യവുമുണ്ട്.
സീനിയോറിറ്റി അനുസരിച്ച്, ഫ്ലാറ്റുകളോ മുറികളോ ലഭിക്കും. ഇത് വേണ്ടെങ്കിൽ പ്രതിമാസം 2,00,000 രൂപ ഭവന
അലവൻസ് ക്ലെയിം ചെയ്യാം. എംപിമാർക്ക് താമസ സ്ഥലത്ത് ഒരു ലക്ഷം രൂപയുടെ ഫർണിച്ചറുകൾ സൗജന്യമായി നൽകും. എംപിമാർക്കും കുടുംബാംഗങ്ങൾക്കും കേന്ദ്ര സർക്കാർ ഹെൽത്ത് സ്കീമിന് കീഴിൽ മികച്ച സൗജന്യ വൈദ്യസഹായം ലഭിക്കും. എംപിക്ക് വാഹനം വാങ്ങാൻ മുൻകൂർ തുകയായി നാലു ലക്ഷം രൂപ ലഭിക്കും. ഇത് വളരെ കുറഞ്ഞ പലിശ സഹിതം അറുപത് ഗഡുക്കളായി തിരികെ പിടിക്കും.MPs salary hike as ASHA protest.
content summary; MPs receive a massive salary hike while ASHA workers protest; Health Mission claims the government lacks sufficient funds