മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി തന്റെ പഴയ ചായക്കടക്കാരന്‍ സുഹൃത്തിനെ വര്‍ഷങ്ങള്‍ക്ക് ശേഷം കൊല്‍ക്കത്തയില്‍ കണ്ടുമുട്ടി. ഖരക്പുര്‍ റയില്‍വേ സ്റ്റേഷനില്‍ ചായക്കട നടത്തുന്ന തോമസിനെയാണ് ധോണി 13 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയത്.
ധോണി ഖരക്പുര്‍ റെയില്‍വേസ്റ്റേഷനിലെ ടിക്കറ്റ് എക്‌സാമിനര്‍ ആയിരുന്ന കാലത്താണ് ഇരുവരും സുഹൃത്തുക്കളായിരുന്നത്. അന്ന് പതിവായി തോമസിന്റെ കടയില്‍ നിന്നാണ് അദ്ദേഹം പതിവായി ചായ കുടിച്ചിരുന്നതും.
ഝാര്‍ഖണ്ഡ് ക്രിക്കറ്റ് ടീമിനൊപ്പം ഏകദിന മത്സരത്തിനായാണ് ധോണി കൊല്‍ക്കത്തയില്‍ എത്തിയത്. ധോണി ഈഡന്‍ ഗാര്‍ഡനില്‍ വരുന്നതറിഞ്ഞ തോമസ് അദ്ദേഹത്തെ കാണാന്‍ തീരുമാനിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ധോണി ട്രെയിന്‍ യാത്ര നടത്തിയതും ഝാര്‍ഖണ്ഡ് ടീമിനൊപ്പം കൊല്‍ക്കത്തയിലേക്കായിരുന്നുവെന്ന പ്രത്യേകതയും ഉണ്ട്.
അതേസമയം തോമസിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകൊണ്ട് ക്യാപ്റ്റന്‍ കൂള്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. കൂടാതെ തനിക്കും മറ്റ് ടീമംഗങ്ങള്‍ക്കുമൊപ്പം അദ്ദേഹം ഭക്ഷണത്തിന് തോമസിനെയും കൂടെക്കൂട്ടുകയും ചെയ്തു. എംഎസ് ധോണി: ദ അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന ആത്മകഥയില്‍ ധോണി തന്റെ ജീവിത വിജയത്തില്‍ സുഹൃത്തുക്കള്‍ വഹിച്ച പങ്കിനെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. ഇപ്പോഴും അദ്ദേഹം അവരെയെല്ലാം ഓര്‍ക്കുന്നുണ്ടെന്നതിന് തെളിവായി തോമസുമായുള്ള കൂടിക്കാഴ്ചയും.