ആറ് ലക്ഷത്തോളം പേര്‍ കണ്ട് കഴിഞ്ഞ വീഡിയോയില്‍ നാലായിരത്തോളം പേര്‍ അഭിപ്രായം രേഖപ്പെടുത്തി
പൂനെ ടീം ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായതും ടീം ഉടമയുടെ അധിക്ഷേപത്തിന് ഇരയായതുമൊന്നും എംഎസ് ധോണിയെ മിസ്റ്റര്‍ കൂള്‍ അല്ലാതാക്കുന്നില്ല. എന്നും അദ്ദേഹത്തിന്റെ സ്‌പെഷല്‍ ആയി എന്തെങ്കിലുമുണ്ടാകും. തകര്‍പ്പന്‍ ഡാന്‍സിലൂടെയാണ് പൂനെയുടെ ഡ്രസിംഗ് റൂമിനെ അദ്ദേഹം ഇപ്പോള്‍ കയ്യിലെടുത്തിരിക്കുന്നത്.
ധോണി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഇത് പങ്കുവച്ചിരിക്കുന്നത്. ആറ് ലക്ഷത്തോളം പേര്‍ കണ്ട് കഴിഞ്ഞ വീഡിയോയില്‍ നാലായിരത്തോളം പേര്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു. ഈ സീസണില്‍ ഐപിഎല്ലിലെ ഏറ്റവും വിലപിടിപ്പുള്ള താരമായ ബെന്‍ സ്റ്റോക്‌സ് ധോണിയുടെ ഡാന്‍സ് കണ്ട് അമ്പരന്ന് നില്‍ക്കുന്നതും വീഡിയോയിലുണ്ട്.
ആദ്യ മത്സരത്തില്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മത്തിന്റെ മികവില്‍ ജയിച്ച പൂനെയ്ക്ക് രണ്ടാം മത്സരത്തില്‍ തോല്‍വി നേരിടേണ്ടി വന്നിരുന്നു. ആദ്യ മത്സരം ജയിച്ച ഉടനെ കാട്ടിലെ സിംഹം ആരാണെന്ന് ഇപ്പോള്‍ കണ്ടില്ലെ എന്ന ടീം സഹഉടമ ഹര്‍ഷ ഗോയങ്കയുടെ ട്വീറ്റ് വിവാദമായിരുന്നു. രണ്ടാം മത്സരത്തില്‍ തോറ്റതിന് പിന്നാലെയും ധോണി അടക്കമുള്ള താരങ്ങളുടെ സ്‌ട്രൈക്ക് റേറ്റ് ട്വീറ്റ് ചെയ്തും ഗോയങ്ക വിവാദമുണ്ടാക്കി.