കാക്കകളെ കാണാത്ത ഒരു ദിവസം പോലും മലയാളിയുടെ ജീവിതത്തിലുണ്ടാകില്ല. എന്നാൽ അവർ കെനിയയിലെ വികൃതികുട്ടികളാണ്, വിനോദസഞ്ചാരികളുടെ പ്ലേറ്റുകളിൽ നിന്ന് ഭക്ഷണം കവരുക, കെനിയയിലെ പക്ഷികളുടെ ആവാസവ്യവസ്ഥ തകർക്കുക തുടങ്ങിയവയാണ് ഇവയുടെ ഇഷ്ട വിനോദം. പതിറ്റാണ്ടുകളായി ഇവയുടെ എണ്ണം നിയന്ത്രിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട കെനിയൻ സർക്കാർ ഇന്ത്യൻ ഹൗസ് കാക്കകളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബർ 31 നകം 10 ലക്ഷം കാക്കകളെ ഇല്ലാതാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. murder crows
‘ കാക്കകൾ കെനിയയിൽ വർഷങ്ങളായി ശല്യമുണ്ടാക്കുന്ന ആക്രമണകാരികളായ പക്ഷികളാണ്. കൂടാതെ, അവ തീരപ്രദേശത്തെ ഹോട്ടലുകൾക്കും തലവേദനയാണ്. കെനിയ വൈൽഡ് ലൈഫ് സർവീസും മറ്റ് ഗ്രൂപ്പുകളും ചേർന്ന് 2024 ഡിസംബർ 31-നകം കെനിയയുടെ തീരത്ത് നിന്ന് പത്ത് ലക്ഷം കാക്കകളെ തുരത്താൻ പദ്ധതിയിട്ടിരിക്കുകയാണ് ‘ എന്നാണ് കെനിയ വൈൽഡ് ലൈഫ് സർവീസ് ജൂൺ ഏഴിന് എക്‌സിൽ പങ്കു വച്ച പോസ്റ്റ് വ്യക്തമാക്കുന്നത്.
കെനിയൻ സർക്കാർ ന്യൂസിലൻഡിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പക്ഷികളെ കൊല്ലുന്ന രാസവസ്തുവായ സ്റ്റാർലൈസൈഡ് ഉപയോഗിച്ച് പക്ഷികൾക്ക് വിഷം നൽകാനാണ് പദ്ധതിയിടുന്നത്. ഒരു മില്യൺ കാക്കകളെ കൊല്ലാൻ, ഒരു കിലോഗ്രാമിന് 6,000 ഡോളർ വിലവരുന്ന 5-10 കിലോഗ്രാം വിഷം ആവശ്യമാണെന്നാണ് പക്ഷിശാസ്ത്രജ്ഞനും എ റോച്ച കെനിയയുടെ സിഇഒയുമായ ഡോ. കോളിൻ ജാക്‌സൺ ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞത്. ഹോട്ടലുകളിൽ നിന്ന് ബാക്കി വരുന്ന ഇറച്ചിയിൽ വിഷം കലർത്തിയായിരിക്കും വിഷം കാക്കകൾക്ക് നൽകുക.
കെനിയ ഉൾപ്പെടെയുള്ള കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ കാക്കകളുടെ (കോർവസ് സ്‌പ്ലെൻഡൻസ്) എണ്ണം അനിയന്ത്രിതമായ രീതിയിൽ വർദ്ധിച്ചത് രാജ്യങ്ങളുടെ പ്രാദേശിക പരിസ്ഥിതിക വ്യവസ്ഥകളെയും ജനങ്ങളെയും സാരമായി ബാധിച്ച അവസ്ഥയിലാണ്.
ഇന്ത്യയിൽ നിന്നുള്ള ഇനമായ കാക്കകൾ പലപ്പോഴും ഇവിടുള്ള പക്ഷികളെ ആക്രമിച്ച് കൊല്ലുകയും അവയുടെ മുട്ടകൾ തിന്നുകയും ചെയ്യും. കാക്കകൾ സാധാരണയായി ഒരു കൂട്ടമായാണ് ആക്രമിക്കുക ഉദാഹരണത്തിന്, ഒരു പക്ഷിയെ ആക്രമിക്കുകയും അതിൻ്റെ കൂടിൽ നിന്ന് അതിനെ ഓടിക്കുകയും ചെയ്യുമ്പോൾ, മറ്റൊരു കൂട്ടം മുട്ട മോഷ്ടിക്കുന്നു. ഇവയുടെ ഈ ആക്രമണ സ്വഭാവം കെനിയയിലെ പല നാടൻ പക്ഷികളെയും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥ ഉപേക്ഷിക്കാൻ നിർബന്ധിതരാക്കിയതായി വിദഗ്ധർ പറയുന്നു. കെനിയയിൽ, സ്‌കാലി ബാബ്ള്ളർ,പൈഡ് കാക്കകൾ, സൺബേർഡ്സ്, വീവർ പക്ഷികൾ, വാക്സ് ബില്ലുകൾ തുടങ്ങിയ പക്ഷികളുടെ എണ്ണം കാക്കകൾ മൂലം ഭയങ്കരമായി കുറഞ്ഞു. കാക്കകൾ നാടൻ പക്ഷികളെ മാത്രമല്ല ഉപദ്രവിക്കുന്നത്; പശുക്കുട്ടികളെയും ആടുകളെയും അവ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നു. കൂടാതെ കാക്കകൾ മാങ്ങ, പേരക്ക തുടങ്ങിയ ഫലവൃക്ഷങ്ങൾ നശിപ്പിക്കുകയും ഗോതമ്പ്, ചോളം, തിന, അരി, സൂര്യകാന്തി എന്നിവ ഉൾപ്പെടെയുള്ള വിളകൾ നശിപ്പിക്കുകയും ഇത് വഴി പ്രാദേശിക കർഷകർക്ക് നഷ്ടമുണ്ടാക്കുകയും ചെയ്യുന്നു.
കാക്കകൾ ഹോസ്പിറ്റാലിറ്റി വ്യവസായ മേഖലക്കും ഭീഷണിയാണ് എയർ കണ്ടീഷണറുകളുള്ള ഹോട്ടലുകളാണ് പലപ്പോഴും കൂടുണ്ടാക്കാനുള്ള അനുയോജ്യമായ സ്ഥലമായി തെരെഞ്ഞെടുക്കാറുള്ളത്. കൂടാതെ കൃത്രിമ ജലാശയങ്ങളിലും നീന്തൽക്കുളങ്ങളും ഇവ വൃത്തിഹീനമാക്കുന്നു ഇത് വിനോദസഞ്ചാരിൾക്ക് വലിയ തോതിലുള്ള ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്, എന്നും ഐയുസിഎൻ സ്റ്റോർക്ക്, ഐബിസ്, സ്പൂൺബിൽ സ്പെഷ്യലിസ്റ്റ് ഗ്രൂപ്പിൻ്റെ കോ-ചെയർ കെ എസ് ഗോപി സുന്ദർ പറഞ്ഞു.
പൊതുവെ ഏഷ്യൻ രാജ്യങ്ങളിൽ കാണപ്പെടുന്ന കാക്കകളെയാണ് ഹൗസ് ക്രോ (കോർവസ് സ്‌പ്ലെൻഡെൻസ്) എന്ന് പറയുന്നത്. നമ്മുടെ നാട്ടിൽ സാധാരണയായി കണ്ടുവരുന്ന കാക്കൽ ഈ ഇനത്തിൽ പെടുന്നവയാണ്. എന്നാൽ ഈ ഇനം കാക്കകൾ കെനിയയിലെ പ്രാദേശിക ആവാസവ്യവസ്ഥയിൽപെട്ട പക്ഷിവർഗമല്ലെന്നും ഇവ രാജ്യത്ത് ജൈവാധിനിവേശമാണ് നടത്തുന്നതെന്നുമാണ് കെ ഡബ്യു എസ് ഉദ്യോഗസ്ഥർ പറയുന്നത്.
ഇന്ത്യൻ കാക്കകൾ എങ്ങനെ ആഫ്രിക്കയിലെത്തി
ഏഷ്യയിലെയും മിഡിൽ ഈസ്റ്റിലെയും മറ്റ് ഭാഗങ്ങൾ കൂടാതെ, ഇന്ത്യയിലും ഉപഭൂഖണ്ഡത്തിലും ജനിച്ച ഒരു സ്പീഷീസ് 1890-കളിൽ കിഴക്കൻ ആഫ്രിക്കയിൽ എങ്ങനെ കണ്ടുതുടങ്ങി എന്നതിന് ഒന്നിലധികം വിവരണങ്ങളുണ്ട്. മാലിന്യം കുന്നുകൂടുന്നത് കൈകാര്യം ചെയ്യാൻ സഹായിക്കുന്നതിനായി, ഇന്ത്യയിൽ മുമ്പ് സേവനമനുഷ്ഠിച്ച അന്നത്തെ ഗവർണറുടെ ഉത്തരവനുസരിച്ചാണ് ഇന്ത്യയിൽ നിന്ന് സാൻസിബാർ ദ്വീപിലേക്ക് (അന്ന് ബ്രിട്ടീഷുകാരുടെ സംരക്ഷക പ്രദേശവും നിലവിൽ ടാൻസാനിയയുടെ ഭാഗവുമാണ്) കൊണ്ടുവന്നത്. അക്കാലങ്ങളിൽ ദ്വീപിൽ ഗുരുതരമായ മാലിന്യ പ്രശ്‌നം നിലനിന്നിരുന്നു കൂടാതെ ഇത് മൂലം ദ്വീപിലുള്ളവർക്ക് പതിവായി പകർച്ചവ്യാധികൾ പിടിപെടുന്നതും പതിവായിരുന്നു. ഇതാണ് പ്രചാരത്തിലുളള ഒരു വിശദീകരണം. മറ്റൊന്ന്, ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് എത്തിയ കപ്പലുകൾ വഴിയാണ് കാക്കകൾ ഈ മേഖലയിൽ എത്തിയതെന്നാണ്. ഐ യു സി എൻ-ൻ്റെ സ്റ്റോർക്ക്, ഐബിസ്, സ്പൂൺബിൽ സ്പെഷ്യലിസ്റ്റ് ഗ്രൂപ്പിലെ സുന്ദർ പറയുന്നത്, ‘ അക്കാലത്ത് കാക്കകൾ നാവികർക്കിടയിലെ വളരെ സാധാരണമായ വളർത്തുമൃഗങ്ങളായിരുന്നു, അവയുടെ കൂർമ്മ ബുദ്ധി തന്നെ ആയിരുന്നു കാരണം. ഇങ്ങനെയാണ് ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ അവ എത്തിയതെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് എന്നാണ് സുന്ദർ പറയുന്നത്.
എന്നാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ, കാക്കകളുടെ എണ്ണം ക്രമാതീതമായി കുതിച്ചുയർന്നു, 1917 ആയപ്പോഴേക്കും സാൻസിബാർ അവയെ അധിനിവേശ ജീവികളായി പ്രഖ്യാപിക്കുകയും ചെയ്തു. പ്രദേശത്തുടനീളം കാക്കകൾ പെരുകി. കാക്കളെ കൊല്ലുന്നവർക്ക് സമ്മാനത്തുക വരെ അക്കാലത്ത് നൽകിയിരുന്നു. എങ്കിലും ഈ ശ്രമങ്ങൾ ഒന്നും തന്നെ വിജയം കണ്ടില്ല പ്രദേശത്തുടനീളം കാക്കകളുടെ എണ്ണം പെരുകുകയും ചെയ്തു. 1947 ആയപ്പോഴേക്കും കാക്കകൾ കെനിയയിലുമെത്തി, നിലവിൽ രാജ്യത്ത് കാക്കകളുടെ എണ്ണം 750,000 നും 1 ദശലക്ഷത്തിനും ഇടയിലാണെന്ന് കണക്കാക്കപ്പെടുന്നത്.
താപനിലയും മഴയും അനുയോജ്യമാകുന്നിടത്തോളം കാലം കാക്കകൾ താരതമ്യേന വേഗത്തിൽ പുതിയ ചുറ്റുപാടുകളുമായി പൊരുത്തപ്പെടും. ചുരുക്കം ചില ജീവികൾ മാത്രമേ, കാക്കകളെ വേട്ടയാടുകയുള്ളു, പരുന്തുകൾ, കഴുകന്മാർ, മൂങ്ങകൾ എന്നിവ കാക്കകളെ വേട്ടയാടുമെങ്കിലും ഇതൊന്നും ഇവയുടെ എണ്ണം നിയന്ത്രിക്കാൻ പോന്നതല്ല. ഇതുകൊണ്ട് തന്നെ, കാക്കകൾക്ക് അവയെ ആക്രമിക്കുന്നവരെ എങ്ങനെ ഒഴിവാക്കാമെന്ന് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും.
സ്റ്റാർലൈസൈഡ് ഉപയോഗിക്കുന്നതിന് രണ്ട് ഗുണങ്ങളുണ്ട്. ആദ്യം, വിഷം കഴിച്ച കാക്ക ചാകാൻ ഏകദേശം 10 മുതൽ 12 മണിക്കൂർ വരെ എടുക്കും. ഇതിനർത്ഥം രാവിലെ കാക്കകൾക്ക് ഭക്ഷണത്തിൽ വിഷം നൽകിയാൽ,a അവയുടെ കൂടുകളിൽ തന്നെ ചാകും എന്നതാണ്. ഇതാദ്യമായല്ല കെനിയയിൽ കാക്കകളെ ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നത്. 1980 മുതൽ 2005 വരെ, കാക്കകൾക്ക് വിഷം നൽകി രാജ്യത്ത് ഒരു താഴ്ന്ന തലത്തിലുള്ള നിയന്ത്രണം നടന്നിരുന്നുവെന്ന് എ റോച്ച കെനിയയിലെ ഡോ. കോളിൻ ജാക്‌സൺ പറയുന്നു.
content summary ; How Kenya plans to get rid of the native Indian species crows