June 18, 2025 |

സ്ത്രീകൾക്ക് സംരക്ഷണം നൽകുന്നതിൽ രാജ്യം പരാജയപ്പെട്ടു; മെക്സിക്കൻ മോഡലിന്റെ മരണത്തിൽ പ്രതിഷേധം

വിദ്യാർത്ഥിനിയും മോഡലുമാണ് മരിയ ജോസ് എസ്റ്റുപിനാന്റെ മരണം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു

കൊളംബിയൻ മോഡലിന്റെ മരണം സ്ത്രീഹത്യയെന്ന് ആരോപണം, രാജ്യത്ത് പ്രതിഷേധങ്ങൾ കനക്കുന്നു. സ്ത്രീകൾക്ക് സംരക്ഷണം ഉറപ്പാക്കുന്നതിൽ രാജ്യം പൂർണ്ണമായി പരാജയപ്പെട്ടു എന്ന വിമ‌‍ശനങ്ങളുമുയരുന്നു. വടക്കുകിഴക്കൻ നഗരമായ കുക്കുട്ടയിൽ നിന്നുള്ള 22 വയസുകാരി മരിയ ജോസ് എസ്റ്റുപിനാൻ മെയ് 15നാണ് കൊല്ലപ്പെടുന്നത്. വിദ്യാർത്ഥിനിയും മോഡലുമാണ് മരിയ ജോസ് എസ്റ്റുപിനാന്റെ മരണം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

ഡെലിവറി ബോയെന്ന വ്യാജേനയാണ് പ്രതി മരിയയുടെ താമസ സ്ഥലത്തെത്തിയതും കൃത്യം നടത്തിയതും. മരിയ വാതിൽ തുറന്നയുടനെ മുഖത്തേക്ക് വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കൃത്യം നടത്തിയ ശേഷം സംഭവസ്ഥലത്ത് നിന്ന് പ്രതി രക്ഷപ്പെടുന്നത് നിരീക്ഷണ ക്യാമറയിൽ നിന്ന് വ്യക്തമാണ്. മരിയ മുൻപ് ​ഗാർഹിക പീഡനത്തിന് ഇരയായിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്. മരിയയുടെ മരണം സ്ത്രീഹത്യയാവാമെന്ന വിലയിരുത്തലുകളുമുണ്ട്. പെൺകുട്ടികളായാൽ സ്വന്തം മക്കളെ കൊന്നൊടുക്കുന്ന രീതിയെയാണ് സ്ത്രീഹത്യയെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ​ഗാർഹികപീഡനം അനുഭവിക്കുന്നതായി ചൂണ്ടിക്കാട്ടി മരിയ നിരവധിത്തവണ കേസ് നൽകിയതായി പൊലീസ് വ്യക്തമാക്കുന്നുണ്ട്. കൊല്ലപ്പെടുന്നതിന്റെ തലേദിവസം മരിയ ഫയൽ ചെയ്തിരുന്ന ​ഗാർഹികപീഡന കേസിൽ, മരിയക്ക് അനുകൂലമായി വിധി വന്നിരുന്നു. മരിയയുടെ മുൻ പങ്കാളിയോട് നഷ്ടപരിഹാരമായി ഏകദേശം 13 കോടി രൂപ നൽകണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. കൊളംബിയൻ ഭരണകൂടത്തിന് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന തരത്തിലും ആരോപണങ്ങളുയരുന്നു. കൊലപാതകം തടയാൻ കഴിയുമായിരുന്നു എന്നാൽ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടതാണ് മരണത്തിലേക്ക് നയിച്ചതെന്ന് കുക്കുട്ട ആസ്ഥാനമായുള്ള ഫെമിനിസ്റ്റ് കൂട്ടായ്മയായ വുമൺ, സ്പീക്ക് ഔട്ട് ആൻഡ് മൂവ് ഇറ്റ് ഡയറക്ടർ അലജാൻഡ്ര വെറ പറഞ്ഞു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഭരണകൂടം സാധാരണവത്കരിക്കുന്നതാണ് ഇത്തരത്തിലുള്ള മരണങ്ങൾ രാജ്യത്ത് വർദ്ധിക്കാൻ കാരണമെന്ന് അലജാൻഡ്ര പറഞ്ഞു. കൊളംബിയയിൽ സ്ത്രീഹത്യകൾ വർദ്ധിക്കുന്നു, ഓരോ 28 മണിക്കൂറിലും ഒരു സ്ത്രീ മരണപ്പെടുന്നുണ്ട്. കൃത്യമായ തെളിവുകൾ നിരത്തി മരിയ സഹായം അഭ്യർത്ഥിച്ചെങ്കിലും ഭരണകൂടത്തിന് ഇക്കാര്യത്തിലൊന്നും ചെയ്യാൻ സാധിച്ചില്ല. ഈ രാജ്യത്ത് സ്ത്രീകളൊട്ടും സുരക്ഷിതരല്ലെന്ന് കുറ്റവാളികൾക്ക് വ്യക്തമായ ധാരണയുണ്ട്.

കൊളംബിയൻ ഒബ്സർവേറ്ററി ഓഫ് ഫെമിസൈഡ്സിന്റെ കണക്കനുസരിച്ച്, 2024ൽ തെക്കേ അമേരിക്കൻ രാജ്യത്ത് സ്ത്രീഹത്യകൾ ഏഴ് വർഷത്തിനിടയിൽ ഏറ്റവും കൂടുതലാണ്, 886 സ്ത്രീഹത്യകളാണ് ഈ കാലയളവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2025 മാർച്ച് വരെ 207 സ്ത്രീഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് എൻ‌ജി‌ഒ പറഞ്ഞു. കൊളംബിയയിൽ ലിംഗാധിഷ്ഠിത അക്രമം വ്യാപകമാണെന്നും കുറ്റവാളികൾ അപൂർവ്വമായി മാത്രമേ ശിക്ഷിക്കപ്പെടുന്നുള്ളൂവെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി നിരവധി നിയമങ്ങൾ കൊളംബിയയിൽ നിലവിലുണ്ടെങ്കിലും അതെല്ലാം നിർജ്ജീവമാണെന്ന തരത്തിൽ വാദങ്ങളുയരുന്നുണ്ട്. പോലീസ് സേനയിൽ ജീവനക്കാരുടെയും വിഭവങ്ങളുടെയും അഭാവമുണ്ട്. ലിംഗാധിഷ്ഠിത അക്രമം അന്വേഷിക്കാൻ പ്രോസിക്യൂട്ടർമാർക്ക് പരിശീലനം ലഭിച്ചിട്ടില്ലെന്നാണ് വുമൺ, സ്പീക്ക് ഔട്ട് ആൻഡ് മൂവ് ഇറ്റിന്റെ വിലയിരുത്തൽ. 2021നും 2023നും ഇടയിൽ കൊളംബിയയിൽ നടന്ന സ്ത്രീഹത്യകളിൽ 73 ശതമാനത്തിനും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് നാഷണൽ വിമൻസ് നെറ്റ്‌വർക്ക് പറഞ്ഞു. മെയ് 13ന് മെക്സിക്കോയിലും ഒരു സ്ത്രീഹത്യ റിപ്പോർട്ട് ചെയ്തിരുന്നു. 23 വയസ്സുള്ള വലേറിയ മാർക്വേസിനെയാണ് ലൈവ് സ്ട്രീമിങ്ങിനിടെ വെടിവച്ചു കൊന്നത്. മരിയയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കുക്കുട്ടയിലും ബൊഗോട്ടയിലും വനിതാ അവകാശ പ്രവർത്തകർ മാർച്ചുകൾ നടത്തി.

content summary: Murder of Colombian Model Triggers Outrage Amid Surge in Femicides

Leave a Reply

Your email address will not be published. Required fields are marked *

×