June 14, 2026 |
Avatar
Share on

ശ്രുതി ഹാസനു വധഭീഷണിയെന്നു റിപ്പോര്‍ട്ട്

അഴിമുഖം പ്രതിനിധി മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പാണ്, മുംബൈയിലെ ഫ്ലാറ്റില്‍ താമസിക്കുമ്പോള്‍ ശ്രുതി ഹാസന്‍ ആക്രമിക്കപ്പെടുന്നത്. കുറച്ചു ദിവസങ്ങളായി ശ്രുതിയെ ശല്യപ്പെടുത്തി കൊണ്ടിരുന്ന ഒരാള്‍ ആയിരുന്നു രാവിലെ 9. 30 ഓടുകൂടി ഫ്ലാറ്റിന്റെ വാതില്‍ മുട്ടുകയും ആരാണെന്നു നോക്കാനായി വാതില്‍ അല്‍പം തുറക്കുന്നതിനിടയില്‍ ശ്രുതിയുടെ കഴുത്തില്‍ കുത്തിപിടിക്കാന്‍ ശ്രമിച്ചതും. എന്നാല്‍ സമചിത്തത വിടാതെ ശ്രുതിക്കു വാതില്‍ അടയ്ക്കാന്‍ കഴിഞ്ഞതുകൊണ്ട് വലിയ അപകടം ഒഴിവാക്കാനായി. വാതിലിനടയില്‍ പെട്ട് അക്രമിയുടെ കൈയ്ക്ക് ചതവ് പറ്റുകയും ചെയ്തിരുന്നു. ഈ സംഭവം ഇപ്പോള്‍ ഓര്‍ക്കാന്‍ […]

അഴിമുഖം പ്രതിനിധി

മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പാണ്, മുംബൈയിലെ ഫ്ലാറ്റില്‍ താമസിക്കുമ്പോള്‍ ശ്രുതി ഹാസന്‍ ആക്രമിക്കപ്പെടുന്നത്. കുറച്ചു ദിവസങ്ങളായി ശ്രുതിയെ ശല്യപ്പെടുത്തി കൊണ്ടിരുന്ന ഒരാള്‍ ആയിരുന്നു രാവിലെ 9. 30 ഓടുകൂടി ഫ്ലാറ്റിന്റെ വാതില്‍ മുട്ടുകയും ആരാണെന്നു നോക്കാനായി വാതില്‍ അല്‍പം തുറക്കുന്നതിനിടയില്‍ ശ്രുതിയുടെ കഴുത്തില്‍ കുത്തിപിടിക്കാന്‍ ശ്രമിച്ചതും. എന്നാല്‍ സമചിത്തത വിടാതെ ശ്രുതിക്കു വാതില്‍ അടയ്ക്കാന്‍ കഴിഞ്ഞതുകൊണ്ട് വലിയ അപകടം ഒഴിവാക്കാനായി. വാതിലിനടയില്‍ പെട്ട് അക്രമിയുടെ കൈയ്ക്ക് ചതവ് പറ്റുകയും ചെയ്തിരുന്നു.

ഈ സംഭവം ഇപ്പോള്‍ ഓര്‍ക്കാന്‍ ഒരു കാരണം ഉണ്ട്. ശ്രുതിക്കു നേരെ വധഭീഷണി ഉയര്‍ന്നിരിക്കുന്നു. കമല്‍-ഗൗതമി വേര്‍പിരിയലിനു കാരണം ശ്രുതി ആണെന്നതടക്കമുള്ള വിവാദങ്ങളില്‍ പെട്ട് ഉഴലുന്ന നടിക്ക് വധഭീഷണി മറ്റൊരു തലവേദന ആയിരിക്കുകയാണ്.

കര്‍ണാടക സ്വദേശിയായ ഒരു ഡോക്ടറാണ് വധഭീഷണിക്കു പിന്നിലെന്നാണു പറയുന്നത്. ഇയാള്‍ കഴിഞ്ഞ കുറച്ചു മാസങ്ങളിലായി ശ്രുതിയെ അപമാനിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ ട്വിറ്ററുകളിലൂടെ മറ്റും പ്രചരിപ്പിച്ചു വരികയാണ്. ഇതിനു പിന്നാലെയാണ് ഇയാള്‍ ശ്രുതിയെ വധിക്കുമെന്ന ഭീഷണിയും ഉയര്‍ത്തിയത്. ഇയാളില്‍ നിന്നുള്ള ശല്യം സഹിക്കാതെ വന്നതോടെ നടി ചെന്നൈ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരിക്കുകയാണെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ശ്രുതി ഹാസന്റെ ഭാഗത്തു നിന്നും ഈ വാര്‍ത്തയുടെ സ്ഥിരീകരണം വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

×