ട്രംപ്- മസ്ക് പോര് കനത്തതോടെ ട്രംപിനെതിരെ ആരോപണങ്ങളുമായി മസ്ക് പോര് കൊഴുപ്പിക്കുന്നുണ്ട്. ലൈംഗികാതിക്രമ കേസിൽ വിചാരണ നേരിടുമ്പോൾ 2019ൽ ജയിലിൽ ജീവനൊടുക്കിയ ശതകോടീശ്വരൻ ജെഫ്രി എപ്‌സ്റ്റെയ്നുമായുള്ള ട്രംപിന്റെ ബന്ധം ചൂണ്ടിക്കാട്ടിയാണ് മസ്ക് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ജെഫ്രി എപ്‌സ്റ്റെയ്നുമായുള്ള ട്രംപിന്റെ ബന്ധം ചൂണ്ടിക്കാട്ടി ട്രംപിനെ ഇംപ്പീച്ച് ചെയ്യണമെന്നാണ് മസ്ക് ആവശ്യപ്പെടുന്നത്. ഇപ്പോഴും അന്വേഷണം നടന്നു കൊണ്ടിരിക്കുന്ന ജെഫ്രി എപ്‌സ്റ്റെയ്ന്‍ കേസിലെ എപ്‌സ്റ്റെയ്ന്‍ അസോസിയേറ്റുമായി ബന്ധപ്പെട്ട രേഖകളിൽ ട്രംപിന്റെ പേരുള്ളതായാണ് മസ്ക് ആരോപിക്കുന്നത്. ഇക്കാരണത്താലാണ് ഈ രേഖകൾ ഇതുവരെ പുറത്തുവിടാത്തതെന്നും, സത്യം ഒരിക്കൽ പുറത്തുവരുമെന്ന് മസ്ക് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. ഈ വിവരം എങ്ങനെ അറിഞ്ഞു എന്ന ചോദ്യത്തിന് മസ്കിന് ഉത്തരം നൽകാനില്ലെങ്കിലും, ആരോപണം യുഎസിനെയാകെ പിടിച്ച് കുലുക്കിയിട്ടുണ്ട്. ഇതിന് പുറമേ യുഎസിനെ കൊടുമ്പിരി കൊള്ളിച്ച ജെഫ്രി എപ്‌സ്റ്റെയ്ന്‍ കേസും വീണ്ടും ചർച്ചയാവുകയാണ്.
2002-2008 കാലഘട്ടത്തിൽ 18 വയസിന് താഴെയുള്ള പെൺകുട്ടികളെ പണം നൽകി പ്രലോഭിപ്പിച്ച് മാൻഹറ്റനിലെയും ഫ്ലോറിഡയിലെയും വസതിയിലെത്തിച്ച് എപ്സ്റ്റെൺ ലൈംഗിക ചൂഷണം നടത്തിയെന്നതാണ് കേസ്. 12 മുതൽ 18 വരെയുള്ള പെൺകുട്ടികളെ എപ്‌സ്റ്റെയ്ന്‍ സെക്സ് പാർട്ടികൾ നടത്തിയിരുന്ന 72 ഏക്കർ വരുന്ന പീഡോഫൈൽ ഐലൻഡിൽ എത്തിച്ചിരുന്നതായി രേഖകൾ വ്യക്തമാക്കുന്നുണ്ട്. എപ്‌സ്റ്റെയ്ന്‍ മരണത്തിന് പിന്നാലെ ഈ ദ്വീപിൽ വച്ച് പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് ആരോപിച്ച് നിരവധി സ്ത്രീകളാണ് രംഗത്തു വന്നത്. 12 മുതൽ 17 വയസ് വരെയുള്ള പെൺകുച്ചികളെ ബോട്ടിലും ഹെലികോപ്റ്ററിലുമായാണ് ദ്വീപിലെത്തിച്ചിരുന്നത്. എപ്‌സ്റ്റെയ്ന്‍ ബലാത്സംഗം ചെയ്യുകയും മറ്റുള്ളവരുമായി ലൈംഗിക വേഴ്ചയ്ക്ക് ഏർപ്പെടാൻ നിർബന്ധിക്കുകയും ചെയ്ത ഒരു പതിനഞ്ചു വയസുകാരി അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിക്കപ്പെട്ടിരുന്നു. വിർജീനിയ റോബർട്സ് എന്ന യുവതിയാണ് 1999-2002 കാലത്ത് എപ്‌സ്റ്റെയ്നെതിരെ ആദ്യ വെളിപ്പെടുത്തൽ നടത്തുന്നത്. തന്നെ ലൈംഗിക അടിമയാക്കി ഉപയോഗിച്ച എപ്‌സ്റ്റെയ്ന്‍ ഉന്നത പദവിയിലുള്ള ഉദ്യോഗസ്ഥർക്ക് കാഴ്ച്ച വെച്ചുവെന്നതുമായിരുന്നു ആരോപണം. 2005ലാണ് ഫ്ലോറിഡ പോലീസിലേക്ക് ഒരമ്മ വിളിച്ച് തന്റെ പ്രായപൂർത്തിയാവാത്ത മകളെ ബാം ബീച്ച് എസ്റ്റേറ്റിൽ വച്ച് എപ്‌സ്റ്റെയ്ന്‍ പീഡിപ്പിച്ചതായി പരാതിപ്പെടുന്നത്. എപ്‌സ്റ്റെയ്നെ കൂടാതെ സാറാ കെല്ലൺ, ഹാലി റോബ്സൺ എന്നിവരുടെ പേരുകളും പരാതിയിൽ ഉൾപ്പെട്ടിരുന്നു. അളവറ്റ സമ്പത്തും സ്വകാര്യ വിമാനങ്ങളും രാജ്യാന്തര ബന്ധങ്ങളുമുണ്ടായിരുന്ന എപ്‌സ്റ്റെയ്ന്‍ വർഷങ്ങൾക്കു മുമ്പ് ഏതെല്ലാം വിധത്തിലാണ് ഉപദ്രവിച്ചതെന്ന് ഇയാൾക്കെതിരെ പരസ്യമായി ആരോപണമുന്നയിച്ച കോർട്ട് നി വൈൽഡും ആനി ഫാർമറും കോടതിയിൽ വിശദീകരിച്ചത് ഞെട്ടലോടെയാണു ലോകം കേട്ടത്. എറ്റൈൻ 14-ാം വയസ്സിൽ പീഡിപ്പിച്ചതായി കോർട്ട്നി വൈൽഡ് മൊഴി നൽകി. 16-ാം വയസ്സിൽ ന്യൂയോർക്കിലാണ് എപ്‌സ്റ്റെയ്നുമായി നിർഭാഗ്യകരമായ കൂടിക്കാഴ്ചയുണ്ടായതെന്ന് ആനി ഫാർമർ മൊഴി നൽകി. പിന്നീട് ന്യൂ മെക്സിക്കോയിലേക്കു വിമാനത്തിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
തുടർന്ന് ആദ്യം എപ്‌സ്റ്റെയ്നും പിന്നീട് ഗിലേനും അറസ്‌റ്റിലായി. എപ്‌സ്റ്റെയ്ന്‍ പിന്നീട് ജയിൽ മുറിയിൽ ആത്മഹത്യ ചെയ്തു. വൈകിയെങ്കിലും ഗിലേനും ശിക്ഷ ലഭിച്ചു. എപ്സ്റ്റൈന്റെ പീഡനത്തിനിരയായ വിർജീനിയ ജിഫ്ര 2015 ൽ നൽകിയ കേസിൽ കോടതി സൂക്ഷിച്ചിരുന്ന രേഖകളിൽ ട്രംപിനെക്കുറിച്ച് പരാമർശിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വശീകരിച്ച് എപ്സ്റ്റൈന്റെ അടുക്കൽ എത്തിച്ചിരുന്ന മുൻ കാമുകി ഗിലേൻ മാക്സ്വെല്ലിനെതിരെ ആയിരുന്നു പ്രധാന പരാതി. 2017 ൽ തീർപ്പായ കേസിൽ മാക്സസ്‌വെല്ലിന് 20 വർഷം ജയിൽ ശിക്ഷ ലഭിച്ചിരുന്നു. എറ്റൈനുമായി ക്ലിൻ്റനും ആൻഡ്രൂ രാജകുമാരനും ഉണ്ടായിരുന്ന അടുപ്പം രേഖകളിൽ പറയുന്നുണ്ട്. ആൻഡ്രൂ രാജകുമാരൻ പതിനേഴുകാരി ജൊഹാന ജോബർഗുമൊത്ത് എപ്‌സ്‌റ്റൈനൊപ്പം സഞ്ചരിച്ചതും വിവരിക്കുന്നുണ്ട്. എപ്സ്റ്റൈന്റെ സ്വകാര്യ വിമാനത്തിൽ എറ്റൈനും ജിഫ്രെയ്ക്കുമൊപ്പം ന്യൂയോർക്കിലേക്കു പോകുന്നതിനിടെ അറ്റ്ലാന്റിക് സിറ്റിയിൽ ട്രംപിന്റെ കാസിനോയിൽ ചെലവഴിച്ചതും രജാഹാനയുടെ മൊഴിയിലുണ്ട്.
content summary: Musk Accuses Trump of Having Ties to Jeffrey Epstein, the Convicted Pedophile, What Is the Epstein Case?
This post was last modified on June 6, 2025 4:59 pm
Leave a Comment