സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ തന്റെ പ്രൊഫൈൽ ചിത്രവും പേരും മാറ്റി വീണ്ടും ഇന്റർനെറ്റിൽ തരംഗമായി ടെസ്ല സിഇഒയും നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉപദേഷ്ടാവുമായ ഇലോൺ മസ്ക്. ഗ്ലാഡിയേറ്റർ പടച്ചട്ടയണിഞ്ഞ് കൈയിൽ ഒരു വീഡിയോ ഗെയിം ജോയ്സ്റ്റിക്കുമായി നിൽക്കുന്ന പ്രശസ്തമായ കാർട്ടൂൺ കഥാപാത്രമായ പെപ്പെ ഫ്രോഗിന്റെ ചിത്രമാണ് നിലവിൽ മസ്കിന്റെ പ്രൊഫൈൽ ചിത്രം. Pepe Frog elon musk
എല്ലാ തവണത്തെയും പോലെ തന്റെ പുതിയ മാറ്റത്തെക്കുറിച്ച് വിശദീകരണങ്ങളൊന്നും മസ്ക് നൽകിയിട്ടില്ല. കെകിയസ് മാക്സിമസ് എന്ന പേരാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിനായി സ്വീകരിച്ചിരിക്കുന്നത്. ഇലോൺ മസ്കിന്റെ ഈ നീക്കം വലിയ ഊഹാപോഹങ്ങൾക്കും സംശയങ്ങൾക്കും കാരണമായിരിക്കുകയാണ്. കൂടാതെ പേര് മാറ്റി മണിക്കൂറുകൾക്കുള്ളിൽ കെകിയസ് മാക്സിമസ് എന്ന പേരിലുള്ള മീം കോയിന്റെ മൂല്യം കുതിച്ചുയർന്നിരുന്നു. എന്നാൽ ഡിസംബർ 1ന് അപ്ലോഡ് ചെയ്ത പ്രൊഫൈൽ ചിത്രം മാറ്റിയതോടെ മീം കോയിന്റെ മൂല്യം കുറയുകയും ചെയ്തു.
നിരവധി വ്യാഖ്യാനങ്ങളാണ് ഇതിനെ തുടർന്ന് കമന്റുകളായി വന്നുകൊണ്ടിരിക്കുന്നത്. മീം കഥാപാത്രമായ പെപ്പെ ഫ്രോഗും ഗ്ലാഡിയേറ്ററിലെ റസൽ ക്രോയുടെ വേഷവും തമ്മിൽ സമന്വയിപ്പിച്ചതാണ് എലോൺ മസ്‌കിൻ്റെ പുതിയ പേരിന്റെ പിന്നിലെ കാരണമെന്ന് ചിലർ നിരീക്ഷിച്ചു. ഗെയിമിംഗ് സംസ്കാരത്തെക്കുറിച്ച് സൂചന നൽകുന്നതാണ് പ്രൊഫൈൽ ഇമേജ് സൂചിപ്പിക്കുന്നതെന്നും പാത്ത് ഓഫ് എക്സൈൽ 2 എന്ന ഗെയിമിനെയാണ് ഉദ്ദേശിച്ചിരിക്കുന്നതെന്നും ചിലർ കമന്റ് ചെയ്തു. എന്നാൽ കമന്റുകളോട് ഇലോൺ മസ്കെ എക്സോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബോയ്‌സ് ക്ലബ് കോമിക്കിൽ നിന്നുള്ള ഒരു മീം കഥാപാത്രമാണ് യഥാർത്ഥത്തിൽ പെപ്പെ ദി ഫ്രോഗ്. എന്നാൽ ട്രംപിൻ്റെ ആദ്യ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ആൾട്ട്-റൈറ്റ്, വൈറ്റ് സുപ്രിമാസിസ്റ്റുകളുമായി ഇതിനെ ബന്ധപ്പെടുത്തി ആൻ്റി ഡിഫമേഷൻ ലീഗ് (എഡിഎൽ)
ഇത് ഒരു വിദ്വേഷ ചിഹ്നം എന്ന് ലേബലിലേക്ക് കൊണ്ടുവന്നു. പെപ്പെയുടെ മിക്ക ഉപയോഗങ്ങളും വർഗീയതയല്ലെന്ന് ആൻ്റി ഡിഫമേഷൻ ലീഗ് അഭിപ്രായപ്പെട്ടുവെങ്കിലും വംശീയവും യഹൂദവിരുദ്ധവുമായ തീമുകളുമായി ഈ മീം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വാദിക്കുന്നു.
വിദ്വേഷം ഒരു തമാശയല്ലെന്നും ഓൺലൈൻ വിദ്വേഷത്തെ തമാശയായി മറയ്ക്കാൻ മാനിപ്പുലേറ്റർമാർ എങ്ങനെയാണ് ഇത്തരം മീമുകൾ ഉപയോഗിക്കുന്നത് ഇലോൺ മസ്കിന്റെ പ്രവൃത്തിയിലൂടെ വ്യക്തമാകുന്നുവെന്നും എസ്പിഎൽസി വിമർശിച്ചു.
മസ്‌കിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പലപ്പോഴും ക്രിപ്‌റ്റോ കറൻസിയുടെ വിലയെ സ്വാധീനിക്കാറുണ്ട്. എന്നാൽ ഈ പ്രത്യേക മീം കോയിനുമായി അദ്ദേഹത്തിന്റെ പേര് മാറ്റൽ തീരുമാനത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. Pepe Frog elon musk
Content summary:Elon Musk changed profile picture and name; Pepe the Frog as a discussion
Elon Musk Pepe the Frog Kekius Maximus x