July 04, 2026 |
Share on

വിക്കിപീഡിയ്ക്ക് എതിരാളി ‘ഗ്രോക്കിപീഡിയ’ ;ഓൺലൈൻ എൻസൈക്ലോപീഡിയ പുറത്തിറക്കി മസ്ക്

ഒരു മാസം മുമ്പേ ആസൂത്രണം ചെയ്തിരുന്നു

വിക്കിപീഡിയയ്ക്ക് എതിരാളി, ഗ്രോക്കിപീഡിയ എന്ന പേരിൽ ഒരു ഓൺലൈൻ എൻസൈക്ലോപീഡിയ പുറത്തിറക്കി ഇലോൺ മസ്‌ക്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെ ആശ്രയിക്കുന്ന തരത്തിലാണ് ഈ എൻസൈക്ലോപീഡിയ നിർമ്മിച്ചിരിക്കുന്നത്. വിക്കിപീഡിയയെക്കാൾ തൻ്റെ വലതുപക്ഷ കാഴ്ചപ്പാടുകളുമായി കൂടുതൽ യോജിക്കുന്നതുമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ​ഗ്രോക്കിപീഡിയയിലെ പല ലേഖനങ്ങളും വിക്കിപീഡിയയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ട്രംപ് പറയുന്നുണ്ട്.

വിക്കിപീഡിയയുടെ ഈ എതിരാളിയെപ്പറ്റി മസ്‌ക് ഒരു മാസം മുമ്പേ ആസൂത്രണം ചെയ്തിരുന്നു. സുതാര്യമായ പ്രക്രിയയിലൂടെ എഴുതുകയും തിരുത്തുകയും ചെയ്യുന്ന വിക്കിപീഡിയയിൽ നിന്ന് വ്യത്യസ്തമായി, ഗ്രോക്കിപീഡിയക്ക് മനുഷ്യരായ എഴുത്തുകാർ ഇല്ല. മസ്‌കിൻ്റെ എഐ ചാറ്റ്‌ബോട്ടായ ഗ്രോക്ക് ആണ് അതിലെ വിവരങ്ങൾ വസ്തുതാപരമായി പരിശോധിക്കുന്നത് എന്നും ഗ്രോക്കിപീഡിയ പറയുന്നു. ഈ ആശയം മുന്നോട്ടുവെച്ചത് ട്രംപ് ഭരണകൂടത്തിലെ എഐ, ക്രിപ്‌റ്റോകറൻസി തലവൻ ആയിരുന്ന ഡേവിഡ് സാക്‌സ് ആണെന്ന് മസ്‌ക് പറഞ്ഞു.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് മസ്ക് ഈ വിവരം പ്രഖ്യാപിച്ചത്. വിക്കിപീഡിയയെ ആക്രമിക്കുന്ന തരത്തിലുള്ള പല പ്രവർത്തനങ്ങളും മസ്കിന്റെ ഭാ​ഗത്ത് നിന്നുണ്ടായിട്ടുള്ളതായി ന്യൂയോർക്ക് ടൈംസ്, എൻ.പി.ആർ. തുടങ്ങിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഗ്രോക്കിപീഡിയയിലെ ലേഖനങ്ങൾ വലതുപക്ഷ വാദഗതികളോട് വളരെ ചേർന്നുനിൽക്കുന്നവയാണ്.

ജനുവരി 6ലെ കാപ്പിറ്റോൾ കലാപത്തെക്കുറിച്ചുള്ള ലേഖനത്തിൽ 2020ലെ ജോ ബൈഡൻ്റെ വിജയത്തെ അസാധുവാക്കാൻ ഡൊണാൾഡ് ട്രംപും അനുയായികളും നടത്തിയ നുണപ്രചരണങ്ങളെക്കുറിച്ചും കലാപം ആളിക്കത്തിക്കുന്നതിൽ ട്രംപിനുള്ള പങ്ക് ചെറുതാക്കിക്കാണിക്കുകയും ചെയ്യുന്നുണ്ട്. പോർണോഗ്രാഫി എയ്ഡ്‌സ് പകർച്ചവ്യാധിക്ക് ആക്കം കൂട്ടിയെന്ന് അവകാശപ്പെട്ടതുൾപ്പെടെ, തെറ്റായ വിവരങ്ങളാണ് ഗ്രോക്കിപീഡിയ പ്രചരിപ്പിക്കുന്നതെന്ന് ചില മാധ്യമപ്രവർത്തകർ ആരോപിക്കുന്നുണ്ട്.

തങ്ങൾ ​ഗ്രോക്കിപീഡിയ നിർമ്മിച്ചുക്കൊണ്ടിരിക്കയാണെന്നും ഇത് വിക്കിപീഡിയയേക്കാൾ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ച വയ്ക്കുമെന്നും മസ്ക് മുമ്പ് വ്യക്തമാക്കിയിരുന്നു. ​ഗ്രോക്കി പീഡിയ ഒരു തുറന്ന ഉറവിടമായിരിക്കുമെന്ന് മസ്ക് പറഞ്ഞു. എല്ലാവർക്കും ഉപയോ​ഗിക്കാൻ പരിമിതിയില്ലാതെ ലഭ്യമാകുമെന്ന് മസ്ക് പറഞ്ഞു.

ട്രംപിൻ്റെ രണ്ടാമത്തെ പ്രസിഡൻ്റ് കാലയളവിൻ്റെ തുടക്കത്തിൽ, ഭരണകൂടത്തിൻ്റെ ഗവൺമെൻ്റ് കാര്യക്ഷമതാ വകുപ്പിന്റെ തലവനായി മസ്‌ക് സേവനമനുഷ്ഠിക്കുകയും, കടുത്ത ജീവനക്കാരുടെ വെട്ടിക്കുറവുകളും ബഡ്ജറ്റ് കുറയ്ക്കലുകളും നടപ്പാക്കുകയും ചെയ്തിരുന്നു. ഏപ്രിലിൽ ഭരണകാലാവധി അവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ മസ്ക് തൽസ്ഥാനത്ത് നിന്ന് പിന്മാറിയിരുന്നു. ഓഗസ്റ്റിൽ പുറത്തിറക്കിയ ഒരു ഗാലപ്പ് വോട്ടെടുപ്പ് പ്രകാരം അദ്ദേഹം യുഎസിലെ ഏറ്റവും അപ്രിയനായ വ്യക്തിയെന്ന ലേബൽ നേടുകയും ചെയ്തു.

content summary: Elon Musk launches Grokipedia, a new online encyclopedia to rival Wikipedia

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×