January 21, 2025 |
Share on

പ്രഭാത സവാരിക്കിറങ്ങി മസ്‌കിന്റെ ഒപ്റ്റിമസ് റോബോട്ട്

മനുഷ്യന്റെ സഹായം തേടുന്നതിന് പകരം അവയവങ്ങളെ നിയന്ത്രിക്കാന്‍ ന്യൂറല്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ചാണ് ഒപ്റ്റിമസ് ഇത് നേടിയെടുത്തതെന്നും ഇലോണ്‍ മസ്‌ക് പറഞ്ഞു

ടെസ്ല വികസിപ്പിച്ചെടുത്ത ഒപ്റ്റിമസ് റോബോട്ട് സമതലമല്ലാത്ത പ്രദേശത്ത് കൂടി വിജയകരമായി നടക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. ദിവസേനയുള്ള നടത്തം നിങ്ങളുടെ മനസ്സിനെ ക്ലീന്‍ ആക്കാന്‍ സഹായിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ചിരിക്കുന്നത്. ടെസ്ല പങ്കുവെച്ച വീഡിയോ മസ്‌ക് റീപോസ്റ്റ് ചെയ്യുകയായിരുന്നു. Optimus robot
മനുഷ്യന്റെ സഹായം തേടുന്നതിന് പകരം അവയവങ്ങളെ നിയന്ത്രിക്കാന്‍ ന്യൂറല്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ചാണ് ഒപ്റ്റിമസ് ഇത് നേടിയെടുത്തതെന്നും ഇലോണ്‍ മസ്‌ക് പറഞ്ഞു. ലോകത്തിന്റെ പരിതസ്ഥിതികളുമായി പൊരുത്തപ്പെടാനുള്ള റോബോട്ടിന്റെ വര്‍ദ്ധിച്ചുവരുന്ന കഴിവിനെയാണ് ഇത് സൂചിപ്പിക്കുന്നത്.

ഒപ്റ്റിമസിന്റെ പ്രധാന സവിശേഷതകള്‍ എന്തൊക്കെയാണെന്നും മസ്‌ക് തന്റെ പോസ്റ്റില്‍ പങ്കുവച്ചു. ന്യൂറല്‍ നെറ്റ് ഉപയോഗിച്ച് ഒപ്റ്റിമസിന് ഇപ്പോള്‍ അതിന്റെ വൈദ്യുത കൈകാലുകള്‍ നിയന്ത്രിക്കാന്‍ കഴിയും. അതുകൊണ്ട് തന്നെ ഉയര്‍ന്ന വേരിയബിള്‍ ഗ്രൗണ്ടില്‍ നടക്കാനും സാധിക്കുമെന്ന് മസ്‌ക് പറഞ്ഞു. ടെസ്ലയുടെ ഒപ്റ്റിമസ് എഞ്ചിനീയറിംഗ് വൈസ് പ്രസിഡന്റായ മിലാന്‍ കോവാക്കും വീഡിയോ റീപോസ്റ്റ് ചെയ്തിട്ടുണ്ട്.

ഒപ്റ്റിമസ് നടന്ന കുത്തനെയുള്ള സ്ഥലത്ത് താന്‍ നടന്നപ്പോള്‍ തെന്നിപ്പോയിരുന്നുവെന്നും എന്നാല്‍ അതുവഴി ഒപ്റ്റിമസ് സുഖമായി നടക്കുന്നുവെന്നും മിലാന്‍ കോവാക് പറഞ്ഞു. ഒപ്റ്റിമസ് പ്രോജക്റ്റിലേക്ക് സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്ന താല്‍പ്പര്യമുള്ള ഉപയോക്താക്കള്‍ക്കായി ടെസ്ലയുടെ കരിയര്‍ പേജിലേക്കുള്ള ലിങ്കും അദ്ദേഹം പങ്കിട്ടു.

യഥാര്‍ത്ഥ എഐ സംഭവിക്കുന്നത് ടെസ്ലയിലാണ്. ഒപ്റ്റിമസ് ശരിക്കും അന്ധനാണ്. വിഷന്‍ ഇല്ലാതെയാണ് ഒപ്റ്റിമസ് ബാലന്‍സോടുകൂടി നടക്കുന്നത്. എന്നാല്‍ ഉടന്‍ തന്നെ വിഷന്‍ ചേര്‍ക്കുമെന്നും പരുക്കന്‍ പ്രദേശങ്ങളില്‍ കൂടുതല്‍ സ്വാഭാവികമായി അപ്പോള്‍ നടക്കാന്‍ സാധിക്കുമെന്നും മിലാന്‍ കോവാക് കുറിച്ചു.

ടെസ്ല അതിന്റെ ഒപ്റ്റിമസ് ഹ്യൂമനോയിഡ് റോബോട്ടിനൊപ്പം ഇതിനോടകം നിരവധി പരീക്ഷണങ്ങള്‍ നടത്തിക്കഴിഞ്ഞു. പുതിയ അപ്ഡേറ്റുകളിലൂടെ അതിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന കഴിവുകള്‍ സോഷ്യല്‍ മീഡിയ വഴി ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. ഒപ്റ്റിമസ് പുതിയ ഹാന്‍ഡ് ഡിസൈനിലുള്ള ടെന്നീസ് ബോള്‍ പിടിക്കുന്നതും പാനീയങ്ങള്‍ പകരുന്നതും അടുത്തിടെ ടെസ്ല പുറത്തുവിട്ടിരുന്നു. വികസനത്തിലായിരിക്കുമ്പോള്‍ തന്നെ, ടെസ്ല ഫാക്ടറികളിലെ ലളിതമായ ജോലികള്‍ക്കായി ഒപ്റ്റിമസിനെ ഉപയോഗിക്കുന്നുണ്ട്. അടുത്ത വര്‍ഷത്തോടെ ഒപ്റ്റിമസിന് സ്വയം ഒരു ടെന്നീസ് ബോള്‍ പിടിക്കാന്‍ കഴിയുമെന്നും 2026-ഓടെ വന്‍തോതിലുള്ള ഉല്‍പ്പാദനം ആരംഭിക്കുമെന്നും 2027-ന് മുമ്പ് ബാഹ്യ ഡെലിവറികള്‍ ആരംഭിക്കുമെന്നും ഇലോണ്‍ മസ്‌ക് അറിയിച്ചിട്ടുണ്ട്.Optimus robot
Content summary:
Musk’s Optimus robot goes for a morning ride

Musk Tesla Optimus Robot Humanoid Robo

×