July 09, 2026 |
Share on

കട്ടിട്ടോ, മോഷ്ടിച്ചിട്ടോ അല്ല ജയിലിൽ പോകുന്നത്; അതുകൊണ്ട് തന്നെ കുറ്റബോധവുമില്ല-എം.വി.ജയരാജൻ

ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടങ്ങൾ തുടരുമെന്ന് സിപിഐഎം നേതാവ് എം.വി ജയരാജൻ. ശുംഭൻ പരാമർശത്തിൽ സുപ്രീകോടതി നാലാഴ്ച ശിക്ഷ വിധിച്ചതിനെ തുടർന്ന് ഹൈക്കോടതിയിൽ കീഴടങ്ങാൻ കൊച്ചിയിലെത്തിയതായിരുന്നു ജയരാജൻ. ഒരുപാട് കോടതിയലക്ഷ്യങ്ങൾ തന്നെക്കാൾ കൂടുതൽ നടത്തിയവർ പുറത്തുണ്ട്. ഞാൻ മാത്രം അകത്ത് പോകുന്നു. സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തെപ്പോലെ അഭിപ്രായ സ്വാതന്ത്ര്യത്തെയും ജുഡീഷ്യറി കണ്ടില്ല. അത് കണ്ടിരുന്നെങ്കിൽ തന്നെ ശിക്ഷിക്കുമായിരുന്നില്ലെന്നും ജയരാജൻ പറഞ്ഞു.  കട്ടിട്ടോ, മോഷ്ടിച്ചിട്ടോ ഒന്നുമല്ല ജയിലിൽ പോകുന്നത്. അതുകൊണ്ട് തന്നെ ഒരു കുറ്റബോധവുമില്ലെന്നും ജയരാജൻ പറഞ്ഞു. ചങ്കിൽ ജീവനുള്ളിടത്തോളം […]

ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടങ്ങൾ തുടരുമെന്ന് സിപിഐഎം നേതാവ് എം.വി ജയരാജൻ. ശുംഭൻ പരാമർശത്തിൽ സുപ്രീകോടതി നാലാഴ്ച ശിക്ഷ വിധിച്ചതിനെ തുടർന്ന് ഹൈക്കോടതിയിൽ കീഴടങ്ങാൻ കൊച്ചിയിലെത്തിയതായിരുന്നു ജയരാജൻ. ഒരുപാട് കോടതിയലക്ഷ്യങ്ങൾ തന്നെക്കാൾ കൂടുതൽ നടത്തിയവർ പുറത്തുണ്ട്. ഞാൻ മാത്രം അകത്ത് പോകുന്നു. സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തെപ്പോലെ അഭിപ്രായ സ്വാതന്ത്ര്യത്തെയും ജുഡീഷ്യറി കണ്ടില്ല. അത് കണ്ടിരുന്നെങ്കിൽ തന്നെ ശിക്ഷിക്കുമായിരുന്നില്ലെന്നും ജയരാജൻ പറഞ്ഞു. 

കട്ടിട്ടോ, മോഷ്ടിച്ചിട്ടോ ഒന്നുമല്ല ജയിലിൽ പോകുന്നത്. അതുകൊണ്ട് തന്നെ ഒരു കുറ്റബോധവുമില്ലെന്നും ജയരാജൻ പറഞ്ഞു. ചങ്കിൽ ജീവനുള്ളിടത്തോളം കാലം ജനങ്ങൾക്കുവേണ്ടിയും, പൌരാവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയുമുള്ള പോരാട്ടങ്ങൾ തുടരുമെന്നും എം.വി ജയരാജൻ വ്യക്തമാക്കി.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×