എന്റെ ആഫ്രിക്ക എന്നത് വളരെ വ്യക്തിപരമായ യാത്രയാണ്. രാഷ്ട്രീയവും സാമൂഹ്യവും സാംസ്‌കാരികവുമായി ഒരു ഭൂമികയെ കാണാനുള്ള ശ്രമം. ടാന്‍സാനിയയിലെ എട്ട് വര്‍ഷത്തെ ജീവിതാനുഭവത്തിന്റെ വെളിച്ചത്തില്‍ ഒരു ഭൂഖണ്ഡത്തിലൂടെ. സമാന്തര ലോകത്തിലൂടെ യാത്ര ചെയ്യാനുള്ള പുറപ്പാട്. ‘My Africa’ answers questions about Africa
നമുക്ക് അപരിചിതമായ കഥകളും കാഴ്ചകളും പറഞ്ഞു കൊണ്ടേയിരിക്കണം. ആഫ്രിക്കയുടെ ചരിത്രം, അടിമത്തത്തിന്റെ ചരിത്രമല്ല. വ്യത്യസ്തമായ സംസ്‌കാരങ്ങളുടെ, ഇടപെടലുകളുടെ, കൊടുക്കല്‍ വാങ്ങലുകളുടെ, പ്രതിരോധത്തിന്റെ, ചൂഷണത്തിന്റെ, അദൃശ്യതയുടെ കഥകള്‍ ആഫ്രിക്കയ്ക്ക് പറയാനുണ്ട്. അത് പറയാനും എഴുതാനും എന്റെ ആഫ്രിക്ക എന്നയിടം ഉപയോഗിക്കാന്‍ വീണ്ടും തുടങ്ങുന്നത്.
ആഫ്രിക്ക അവസരങ്ങളുടെ അപാര സാധ്യതയാണോ? ആഫ്രിക്ക നമ്മള്‍ എസ്.കെ യിലൂടെയും, സക്കറിയയിലൂടെയും പിന്നീട് ജോര്‍ജ് കുളങ്ങരയിലൂടെയും വോള്ഗര്‍മാരിലൂടെയും കണ്ടും കേട്ടും പരിചയപ്പെട്ട മുഖം മാത്രമാണോ? ആഫ്രിക്കയില്‍ എവിടെയൊക്കെ മലയാളികള്‍ ഉണ്ട്? അവര്‍ അവിടെ എങ്ങനെയാണ് ആദ്യമായി വന്നത്? ഏതൊക്കെ മേഖലകളില്‍ ആണ് അവര്‍ പ്രവര്‍ത്തിക്കുന്നത്? ആഫ്രിക്കന്‍ പ്രവാസത്തെ എങ്ങനെയാണ് നമ്മള്‍ അടയാളപ്പെടുത്തിയിരിക്കുന്നത്? ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളെ എങ്ങനെയാണ് നോക്കിക്കാണേണ്ടത്? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഇനിയുള്ള എഴുത്തുകളില്‍ നമ്മള്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കുക
നമുക്ക് പരിചിതമല്ലാത്ത ആഫ്രിക്കന്‍ കഥകളും കാഴ്ചകളുമായി ‘എന്റെ ആഫ്രിക്ക’ വീണ്ടും വരുമ്പോള്‍ ആഫ്രിക്കയുടെ തീരത്ത് നിന്ന് മലബാറിന്റെ തീരത്ത് എത്തിയ കപ്പലുകളുടെ യാത്രാ വിശേഷങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളിലേക്ക് എത്തിച്ചേരാന്‍ കഴിയുമായിരിക്കും. ‘My Africa’ answers questions about Africa
Content Summary: ‘My Africa’ answers questions about Africa