ജമ്മുകാശ്മീരിലെ രജൗരി ജില്ലയില്‍ ബദ്ദാല്‍ ഗ്രാമത്തെ ഭയത്തിലാക്കി അജ്ഞാത രോഗം. വിദഗ്ധരുടെ സംഘം സാമ്പിളുകള്‍ ശേഖരിച്ചതിന് ശേഷം ഈ തിങ്കളാഴ്ചയും ഒരാള്‍ മരിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ അസുഖം മൂലം മരിച്ചവരുടെ ആകെ എണ്ണം ഒന്‍പതായി.mystery illness
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ്, ബദ്ദാല്‍ ഗ്രാമത്തില്‍ പിജിഐ ഛണ്ഡീഗഢ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി,നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധ സംഘം അസുഖത്തെ കുറിച്ച് പഠിക്കുകയും ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. ഇതുവരെ ഒരു നിഗമനത്തിലെത്താന്‍ വിദഗ്ധ സംഘത്തിനായിട്ടില്ല.
തിങ്കളാഴ്ച മരിച്ച റജീം അക്തര്‍ സ്ത്രീയുടെ മക്കളും ഇതിനോടകം രോഗം ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഡിസംബര്‍ 12നായിരുന്നു റജീമിന്റെ മരണം.റജീമിന്റെ അസുഖത്തിന്റെ ലക്ഷണങ്ങളൊന്നും കുട്ടികളില്‍ കണ്ടിരുന്നില്ല. പിന്നീട് തിങ്കളാഴ്ച ആരോഗ്യം വഷളാവുകയും തുടര്‍ന്ന് ജിഎംസി രജൗരിയില്‍ വെച്ചാണ് മരണമുണ്ടായത്.
അജ്ഞാതമായ ഈ അസുഖം മൂലം കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഒന്‍പതാമത്തെ മരണമാണിത്. ഇതില്‍ ഒരു കുടുംബത്തിലെ ഏഴുപേരും മറ്റൊരു കുടുംബത്തിലെ രണ്ടുപേരും ഉള്‍പ്പെടുന്നു.
ജമ്മു കാശ്മീര്‍ ആരോഗ്യ മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി സക്കീന ഇറ്റൂ, ജലശക്തി മന്ത്രി ജാവേദ് റാണ, രജൗരി ജില്ലാ ഭരണകൂടത്തിലെയും ആരോഗ്യവകുപ്പിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ പ്രദേശം സന്ദര്‍ശിച്ചിരുന്നു.mystery illness
content summary; Mystery Illness Claims 9 Lives in J-K’s Rajouri Village, Spreads Panic