June 14, 2026 |
Share on

എന്‍സിസി കേഡറ്റിന്റെ മരണം: ദുരൂഹതയെന്ന് ബന്ധുക്കള്‍

അഴിമുഖം പ്രതിനിധി ഇന്നലെ കോഴിക്കോട് എന്‍സിസി ക്യാമ്പിനിടെ കേഡറ്റ് വെടിയേറ്റു മരിച്ചതില്‍ ദുരൂഹതയെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. ധനുഷ് കൃഷ്ണ സ്വയം വെടിയേറ്റു മരിച്ചുവെന്ന വിശദീകരണം അടിസ്ഥാന രഹിതമാണെന്നും അതില്‍ തങ്ങള്‍ തൃപ്തരല്ലെന്നും അവര്‍ പറഞ്ഞു. സമഗ്രമായ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ധനുഷ് വെടിയേറ്റു മരിച്ച സംഭവത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്ന് എന്‍സിസി അധികൃതര്‍ പറഞ്ഞു. വീഴ്ച സംബന്ധിച്ച് അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് ഡെപ്യൂട്ടി കമാന്‍ഡന്റ് നന്ദകുമാര്‍ പറഞ്ഞു. ഇന്നലെ കോഴിക്കോട് വെസ്റ്റ്ഹില്‍ മിലിറ്ററി ബാരക്‌സില്‍ പരിശീലനത്തിനിടെയാണ് […]

അഴിമുഖം പ്രതിനിധി

ഇന്നലെ കോഴിക്കോട് എന്‍സിസി ക്യാമ്പിനിടെ കേഡറ്റ് വെടിയേറ്റു മരിച്ചതില്‍ ദുരൂഹതയെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. ധനുഷ് കൃഷ്ണ സ്വയം വെടിയേറ്റു മരിച്ചുവെന്ന വിശദീകരണം അടിസ്ഥാന രഹിതമാണെന്നും അതില്‍ തങ്ങള്‍ തൃപ്തരല്ലെന്നും അവര്‍ പറഞ്ഞു. സമഗ്രമായ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ധനുഷ് വെടിയേറ്റു മരിച്ച സംഭവത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്ന് എന്‍സിസി അധികൃതര്‍ പറഞ്ഞു. വീഴ്ച സംബന്ധിച്ച് അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് ഡെപ്യൂട്ടി കമാന്‍ഡന്റ് നന്ദകുമാര്‍ പറഞ്ഞു. ഇന്നലെ കോഴിക്കോട് വെസ്റ്റ്ഹില്‍ മിലിറ്ററി ബാരക്‌സില്‍ പരിശീലനത്തിനിടെയാണ് ധനുഷ് വെടിയേറ്റു മരിച്ചത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×