July 16, 2026 |
Share on

പൃഥ്വിരാജ് വില്ലനായെത്തുന്ന ഹിന്ദി ചിത്രം നാം ഷബാനയുടെ രണ്ടാം ട്രെയിലര്‍

അയ്യാ, ഔറംഗസീബ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ബോളിവുഡ് സിനിമ

പൃഥ്വിരാജ് വില്ലനായെത്തുന്ന ഹിന്ദി ചിത്രം നാം ഷബാനയുടെ രണ്ടാം ട്രെയിലര്‍ പുറത്തിറങ്ങി. അക്ഷയ് കുമാര്‍, താപ്സി പാനു, മനോജ് ബാജ്പേയി എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശിവന്‍ നായരാണ്. ആക്ഷന്‍ സ്പൈ ത്രില്ലറായ ചിത്രം 2015ല്‍ ഇറങ്ങിയ ബേബി എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ്.  ബേബിയുടെ സംവിധായകനായ നീരജ് പാണ്ഡെയാണ് നാം ഷബാനയുടെ തിരക്കഥാകൃത്ത്. അയ്യാ, ഔറംഗസീബ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ബോളിവുഡ് സിനിമയാണ് നാം ഷബാന. മാര്‍ച്ച് 31ന് ചിത്രം തിയറ്ററുകളില്‍ എത്തും.

Leave a Reply

Your email address will not be published. Required fields are marked *

×