June 05, 2026 |
Share on

നാദാപുരത്ത് സംഘര്‍ഷം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

അഴിമുഖം പ്രതിനിധി നാദാപുരം മേഖലയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ തൂണേരി കണ്ണങ്കൈ സ്‌കൂള്‍ പരിസരത്ത് ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. തൂണേരി ചടയങ്കണ്ടി ഭാസ്‌കരന്റെ മകന്‍ ഷിബിന്‍(19) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ രംഗിത്(22), പുത്തലത്ത്  അഖില്‍(24),ലിനീഷ്(24), അനീഷ്(30), വിജീഷ്(27) എന്നിവര്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വെട്ടേറ്റവരില്‍ രണ്ടുപേര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. സംഭവുമായി ബന്ധപ്പെട്ട് ഏഴുപേരെ നാദാപുരം പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നേരത്തെ നദാപുരം മേഖലയില്‍ ഉണ്ടായ സംഘര്‍ഷങ്ങളുമായി […]

അഴിമുഖം പ്രതിനിധി

നാദാപുരം മേഖലയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ തൂണേരി കണ്ണങ്കൈ സ്‌കൂള്‍ പരിസരത്ത് ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. തൂണേരി ചടയങ്കണ്ടി ഭാസ്‌കരന്റെ മകന്‍ ഷിബിന്‍(19) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ രംഗിത്(22), പുത്തലത്ത്  അഖില്‍(24),ലിനീഷ്(24), അനീഷ്(30), വിജീഷ്(27) എന്നിവര്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വെട്ടേറ്റവരില്‍ രണ്ടുപേര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്.

സംഭവുമായി ബന്ധപ്പെട്ട് ഏഴുപേരെ നാദാപുരം പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നേരത്തെ നദാപുരം മേഖലയില്‍ ഉണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് ഗൂണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പഴയ തെയ്യംപാടി ഇസ്മായിലിന്റെ സഹോദരന്‍ മുനീറുമായി ഉണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിനും അതെത്തുടര്‍ന്നുണ്ടായ കൊലപാതകത്തിലേക്കും നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇസ്മായിലും മുനീറും ഒളിവിലാണ്. പ്രദേശത്ത് സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ പൊലീസും സിപിഎമ്മും മുസ്ലീം ലീഗും കോണ്‍ഗ്രസും ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×