July 18, 2026 |
Share on

ദേശീയ ഗെയിംസ് അഴിമതിയന്വേഷണം; സി ബി ഐ നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി

അഴിമുഖം പ്രതിനിധി ദേശീയ ഗെയിംസ് അഴിമതിയാരോപണത്തില്‍ പ്രാഥമികാന്വേഷണം നടത്തുന്ന സിബിഐയോട് ഇക്കാര്യത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ടതുണ്ടോ എന്ന് ഹൈക്കോടതി ആരാഞ്ഞു. രണ്ടാഴ്ച്ചയ്ക്കകം സിബിഐ നിലപാട് അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു. വി ശിവന്‍കുട്ടി എം എല്‍ എ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. മുഖ്യമന്ത്രിയും കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉള്‍പ്പെടെയുള്ളവര്‍ക്ക് അന്വേഷണവുമായി ബന്ധപ്പെട്ട് നോട്ടീസ് അയക്കാനായിരുന്നു സിബിഐയുടെ ഉദ്ദേശ്യം. എന്നാല്‍ മുഖ്യമന്ത്രിക്കും കായിക മന്ത്രിക്കും ഒഴികെയുള്ളവര്‍ക്ക് നോട്ടീസ് അയക്കാനാണ് കോടതി ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ദേശീയ […]

അഴിമുഖം പ്രതിനിധി

ദേശീയ ഗെയിംസ് അഴിമതിയാരോപണത്തില്‍ പ്രാഥമികാന്വേഷണം നടത്തുന്ന സിബിഐയോട് ഇക്കാര്യത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ടതുണ്ടോ എന്ന് ഹൈക്കോടതി ആരാഞ്ഞു. രണ്ടാഴ്ച്ചയ്ക്കകം സിബിഐ നിലപാട് അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു. വി ശിവന്‍കുട്ടി എം എല്‍ എ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. മുഖ്യമന്ത്രിയും കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉള്‍പ്പെടെയുള്ളവര്‍ക്ക് അന്വേഷണവുമായി ബന്ധപ്പെട്ട് നോട്ടീസ് അയക്കാനായിരുന്നു സിബിഐയുടെ ഉദ്ദേശ്യം. എന്നാല്‍ മുഖ്യമന്ത്രിക്കും കായിക മന്ത്രിക്കും ഒഴികെയുള്ളവര്‍ക്ക് നോട്ടീസ് അയക്കാനാണ് കോടതി ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണങ്ങള്‍ പലഭാഗത്തു നിന്നും ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കിട്ടിയ പരാതിയെ തുടര്‍ന്നാണ് സിബിഐ ചെന്നൈ വിഭാഗം പ്രഥാമിക അന്വേഷണം ആരംഭിച്ചത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×