June 26, 2026 |
Share on

ദേശീയ സ്‌കൂള്‍ സീനിയര്‍ അത്ലറ്റിക് മീറ്റ് ഇന്ന് സമാപിക്കും

ഏഴ് സ്വര്‍ണവും 11 വെള്ളിയും, 3 വെങ്കലവുമുള്‍പ്പെടെ കേരളം ഇതുവരെ 21 മെഡലുകളാണ് നേടിയിരിക്കുന്നത്

പൂനെയില്‍ നടക്കുന്ന ദേശീയ സ്‌കൂള്‍ സീനിയര്‍ അത്ലറ്റിക് മീറ്റ് ഇന്ന് സമാപിക്കും. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തുള്ള കേരളം തന്നെയായിരിക്കും ചാമ്പ്യന്മാര്‍. ഏഴ് സ്വര്‍ണവും 11 വെള്ളിയും, 3 വെങ്കലവുമുള്‍പ്പെടെ കേരളം ഇതുവരെ 21 മെഡലുകളാണ് നേടിയിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് തമിഴ്നാടും മൂന്നാം സ്ഥാനത്ത് ഹരിയാനയുമാണ്.

ഇന്ന് 12 മത്സരങ്ങളാണ് നടക്കുന്നത്. കേരളത്തിന് ഉറച്ച മെഡല്‍ പ്രതീക്ഷകളായ 200, 800 മീറ്റര്‍ മത്സരങ്ങളും ഇന്നാണ്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 200 മീറ്ററില്‍ മുഹമ്മദ് അജ്മലും ലിബിന്‍ ഷിബുവും ഇറങ്ങും. പെണ്‍കുട്ടികളില്‍ അഞ്ജലി ജോണ്‍സണും നിദ കെയുമാണ് മത്സരിക്കുക. ട്രിപ്പിള്‍ സ്വര്‍ണം ലക്ഷ്യമിട്ട് 800 മീറ്ററില്‍ ബബിത ബിയും ഇരട്ട സ്വര്‍ണം ലക്ഷ്യമിട്ട് അഭിത മേരി മാനുവലും ട്രാക്കിലിറങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

×