July 16, 2026 |

‘ഫാസിലിന്റെയും മോഹന്‍ലാലിന്റെയും സംസാരം അലോസരപ്പെടുത്തിയിരുന്നു’

അഭിനയത്തിന്റെ തുടക്കകാലം ഓര്‍ത്ത് നയന്‍താര

അഭിനയജീവിതത്തിന്റെ തുടക്ക കാലത്ത് നേരിട്ട പ്രതിസന്ധികളെക്കുറിച്ച് തുറന്ന് പറയുകയാണ് നയൻതാര.വിസ്മയത്തുമ്പത്ത് എന്ന മലയാള സിനിമയുടെ ഷൂട്ടിംഗിനിടെ താരത്തിന്റെ അഭിനയം ശരിയാവാതെ വന്നപ്പോൾ സംവിധായകൻ ഫാസിലിന് ദേഷ്യം വരികയും ഇതേ തുടർന്നുള്ള മോഹൻലാലിന്റെ ഉപദേശം തന്നെ അസ്വസ്ഥപ്പെടുത്തിയെന്നും നയൻതാര വ്യക്തമാക്കി.Nayanthara admits she got ‘annoyed’ at Mohanlal’s repeated suggestions

ആ കാലഘട്ടം തന്റെ തുടക്കമായിരുന്നതിനാൽ തനിക്ക് ഒന്നും അറിയില്ലായിരുന്നു എന്ന് നയൻതാര ദി ഹോളിവുഡ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. ഫാസിൽ സാറിന് എന്നോട് വളരെയധികം ദേഷ്യം തോന്നിയ ഒരു ദിവസമുണ്ടായിരുന്നു, അത് ഇന്നും ഞാൻ വ്യക്തമായി ഓർക്കുന്നുണ്ട്. ഇവരെക്കൊണ്ട് ഇത് ചെയ്ത് തീർക്കാൻ കഴിയുമെന്ന് വിശ്വാസമില്ല, ഞാൻ പറയുന്നതൊന്നും നിനക്ക് മനസിലാകുന്നില്ല. ആ സമയത്ത് ഞാൻ ഡയലോഗുകൾ പറയുന്നത് മലയാളത്തിൽ ചിന്തിച്ച് ആയിരുന്നില്ല. നമ്മൾ സാധാരണ സംസാരിക്കുന്ന മലയാളം ആയിരുന്നില്ല ആ സിനിമയിൽ ഉപയോഗിച്ചിരുന്നത്. നയൻതാര പറഞ്ഞു.

ഇതിന് ശേഷം മോഹൻലാൽ സാർ എന്നോട് സംസാരിച്ചു, നയൻ അഭിനയത്തിൽ നിങ്ങളുടെ ഉള്ളിൽ നിന്ന് വികാരഭരിതയാവണമെന്ന് പഞ്ഞു, ഇത് കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നിരുന്നു. ഞാനെന്താണ് ചെയ്യേണ്ടത് എന്നു പോലും എനിക്കറിയില്ല. എന്ത് ഡയലോഗാണ് ഞാൻ പറയുന്നതെന്നും എനിക്കറിയില്ല. എന്നെ വിഷമത്തിലാക്കരുത്, പ്രണയത്തിലാവുന്നത് പോലെയും കരയുന്നത് പോലെയും അഭിനയിക്കാൻ നിങ്ങൾ എന്നോട് പറയുന്നു, എന്നാൽ എന്റെ മനസിൽ ഭയം മാത്രമാണുള്ളത് ‘, തൻ്റെ ഈ വാക്കുകൾ കേട്ട് ഫാസിൽ ചിരിച്ചു കൊണ്ട് ഇടവേള എടുക്കാൻ ആവശ്യപ്പെടുകയായിരുന്നു എന്നും താരം വ്യക്തമാക്കി.

ഇതിന് ശേഷം ഫാസിൽ സാർ കൂടുതൽ അസ്വസ്‌ഥനായിരുന്നു എന്നും നയൻതാര പറയുന്നു. ‘രണ്ടു മണിക്കൂറിനു ശേഷം തിരിച്ചുവന്ന് അദ്ദേഹം എന്നോട് ഇങ്ങനെ പറഞ്ഞു, ഞാൻ നിന്നെ വിശ്വസിച്ചു. ഇനിയും വിശ്വസിക്കാൻ പോവുകയാണ്. എനിക്ക് നല്ലൊരു പെർഫോമൻസ് വേണം, പരാജയം ആവശ്യമില്ല, ഇന്ന് നമുക്ക് അവധിയെടുക്കാം, നാളെ നീ തിരിച്ചുവന്നശേഷം നമുക്ക് തീരുമാനിക്കാം’ എന്നായിരുന്നു ഫാസിലിൻ്റെ വാക്കുകൾ.

ഫാസിലിനെ തൃപ്ത്‌തിപ്പെടുത്തുന്ന പ്രകടനം നടത്താൻ ആ ദിവസങ്ങളിൽ കഠിനാധ്വാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു എന്നും നയൻതാര പറഞ്ഞു. ശ്രമം ഫലം കണ്ടു, അടുത്ത ദിവസം തന്നെ ഓർത്ത് അഭിമാനിക്കുന്നു എന്ന് പറഞ്ഞ് ഫാസിൽ സാർ തന്നെ കെട്ടിപിടിച്ചെന്നും നയൻതാര ചൂണ്ടിക്കാണിക്കുന്നു.Nayanthara admits she got ‘annoyed’ at Mohanlal’s repeated suggestions

content summary; Nayanthara admits she got ‘annoyed’ at Mohanlal’s repeated suggestions

Leave a Reply

Your email address will not be published. Required fields are marked *

×