അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടിരുന്നതായി ബെഞ്ചമിൻ നെതന്യാഹു. ഇറാന്റെ ആണവ പദ്ധതിയ്ക്ക് ട്രംപ് ഒരു ഭീഷണിയാകുമെന്ന് ഇറാൻ ഭയന്നിരുന്നതായും നെതന്യാഹു പറയുന്നു. ഇറാന്റെ മുഖ്യശത്രുവാണ് ട്രംപ്, അതുകൊണ്ട് അദ്ദേഹത്തെ വധിക്കാൻ അവർ ആഗ്രിക്കുന്നുവെന്ന് ഫോക്സ് ന്യൂസിന് നൽകിയ പ്രതികരണത്തിൽ നെതന്യാഹു വെളിപ്പെടുത്തി. ഇസ്രായേൽ ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് നെതന്യാഹു മാധ്യമങ്ങളെ കാണുന്നത്. ട്രംപ് ഒരു ശക്തനായ നേതാവാണെന്നും അതുകൊണ്ട് ട്രംപിനെ വധിക്കാൻ ഇറാന് സാധിക്കില്ലെന്നും നെതന്യാഹു വ്യക്തമാക്കി. 2024ൽ ട്രംപിനെതിരെ നടന്ന രണ്ട് വധശ്രമങ്ങൾക്ക് പിന്നിലും ഇറാൻ ആണെന്നാണ് നെതന്യാഹുവിന്റെ ആരോപണം.
അമേരിക്കയുടെ മരണത്തിന് ആഗ്രഹിക്കുന്ന അവർ ട്രംപിനെ വധിക്കാൻ രണ്ടു തവണ ശ്രമിച്ചു. ആണവ ആയുധങ്ങൾ നിർമ്മിക്കുന്ന കൈവശം വയ്ക്കാനും അവ മറ്റുള്ള രാജ്യങ്ങളിലേക്ക് വിക്ഷേപണം ചെയ്യുന്ന ഇറാനെ നിങ്ങൾക്ക് ആവശ്യമുണ്ടോ. തീർച്ചയായും ഇല്ല, അതുകൊണ്ട് നമ്മൾ സ്വയം പ്രതിരോധിക്കും ലോകത്തേയും പ്രതിരോധിക്കുമെന്ന് നെതന്യാഹു പറഞ്ഞു. ഇറാനെതിരെ ആക്രമണം നടത്താനുണ്ടായ സാഹചര്യം ഇതാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. യുറേനിയം സമ്പുഷ്ടമാക്കാനുള്ള വഴികളാണ് ഇറാൻ നോക്കുന്നത്. ബില്യൺ കണക്കിന് ഡോളർ ചിലവഴിച്ച് ബോംബിലേക്കുള്ള പാതയാണ് അവർ നിർമ്മിക്കുന്നത്. ട്രംപിനെതിരെ വധശ്രമം നടത്താൻ ഇറാൻ പദ്ധതിയിട്ടെന്ന ആരോപണത്തിന് തെളിവുകൾ കൈവശമുണ്ടോയെന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു നെതന്യാഹുവിന്റെ മറുപടി. ഇന്റലിജൻസ് വിഭാഗത്തിൽ നിന്ന് ഈ ആരോപണത്തിനുള്ള തെളിവ് ലഭ്യമായെന്നാണ് നെതന്യാഹുവിന്റെ വാദം. ട്രംപ് മാത്രമല്ല തന്നെയും ഇറാൻ ലക്ഷ്യം വയ്ക്കുന്നതായി നെതന്യാഹു പറഞ്ഞു. ആണവായുധങ്ങൾ കൈവശം വയ്ക്കാനുള്ള ഇറാന്റെ ആഗ്രഹത്തെ ഭീഷണിപ്പെടുത്തുന്ന ട്രംപിന്റെ കഴിവിനെയും നെതന്യാഹു പ്രശംസിച്ചു.
ആണവ ആയുധത്തിന്റെ കാര്യത്തില്‍ എന്റെ രാജ്യം ഭീഷണി നേരിട്ടു കൊണ്ടിരുന്നു. 12-ാം മണിക്കൂറിൽ തിരിച്ച് ആക്രമിക്കുക എന്നല്ലാതെ മറ്റ് മാർഗമില്ലായിരുന്നു. ഇസ്രയേലിനെ നശിപ്പിക്കുന്നതിനായാണ് ഇറാൻ അണുബോംബുകൾ നിർമ്മിക്കുന്നത്. പ്രതിവർഷം 3,600 ആയുധങ്ങൾ കൈവശം വയ്ക്കാവുന്ന തരത്തിൽ ആയുധശേഖരം വർദ്ധിപ്പിക്കുന്നതിനും ഇറാൻ ശ്രമിക്കുന്നുണ്ട്. മൂന്ന് വർഷത്തിനുള്ളിൽ ഒരു ടൺ ഭാരമുള്ള 10,000 ബാലിസ്റ്റിക് മിസൈലുകളാണ് നമ്മുടെ നഗരങ്ങളിലേക്ക് വന്നത്. ഇത് താങ്ങാൻ ഇസ്രയേലിന് കഴിഞ്ഞില്ല. അതിനാൽ ഞങ്ങൾക്ക് ആക്രമിക്കേണ്ടി വന്നു. അങ്ങനെ ചെയ്യതതിലൂടെ ഇസ്രയേൽ സ്വയം സംരക്ഷിക്കുക മാത്രമല്ല ചെയ്തത്. ലോകത്തെ കൂടി ഇസ്രയേൽ സംരക്ഷിക്കുകയും ചെയ്യുന്നുവെന്നും നെതന്യാഹു പറഞ്ഞു.
content summary: Netanyahu claims that Tehran aims to assassinate Trump in order to eliminate a threat to its nuclear program