July 13, 2025 |
Share on

യുഎസ്- ഇറാൻ സംഘർഷം; യുഎസിന്റെ നിശബ്ദ ആക്രമണം മുതൽ ട്രംപിന്റെ ഇറാൻ ഭരണമാറ്റ സൂചന വരെ

യുഎസ് ആക്രമണം മുതലുള്ള ഇരു രാജ്യങ്ങളുടെയും ഓരോ നീക്കങ്ങളും സുപ്രധാനമാണ്

കൃത്യമായ ആസൂത്രണത്തോടെ ആയിരുന്നു ഇറാന്റെ ആണവകേന്ദ്രങ്ങൾ യുഎസ് ആക്രമിക്കുന്നത്.  ഇറാന്റെ ആണവ പദ്ധതിയെ ലക്ഷ്യം വച്ചിരുന്ന യുഎസ് നിശബ്ദ ആക്രമണമാണ് ആണവ പദ്ധതിയ്ക്ക് മേൽ പ്രയോഗിച്ചത്. യുഎസ് ആക്രമണം മുതലുള്ള ഇരു രാജ്യങ്ങളുടെയും ഓരോ നീക്കങ്ങളും സുപ്രധാനമാണ്.

ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിലായി യുഎസ് നടത്തിയ പിന്നാലെ ഇറാനിൽ ഭരണമാറ്റത്തിനായും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഹ്വാനം ചെയ്തിരുന്നു. ഭരണമാറ്റമെന്ന പദം ഉപയോ​ഗിക്കുന്നത് രാഷ്ട്രീയപരമായി ശരിയല്ല. നിലവിലെ ഇറാനിയൻ ഭരണകൂടത്തിന് ഇറാനെ മഹത്കരമാക്കാൻ സാധിച്ചില്ലെങ്കിൽ വേണ്ടത് ഒരു ഭരണമാറ്റം തന്നെയെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് ഒഫീഷ്യലിൽ കുറിച്ചു. ഇറാനുമായി അമേരിക്ക യുദ്ധത്തിൽ അല്ലെന്നും ഇറാന്റെ ആണവപദ്ധതിയുമായാണ് ഞങ്ങൾ യുദ്ധത്തിലെന്നും യുഎസ് വൈസ് പ്രസിഡന്റ് മാർക്കോ റൂബിയോ തറപ്പിച്ച് പറയുന്നുണ്ട്. ഇറാനുമായി യുദ്ധത്തിന് ആ​ഗ്രഹിക്കുന്നില്ലെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാ‌‍ർക്കോ റൂബിയോ പറഞ്ഞു. ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം വി​ദേശത്തേക്ക് യാത്ര ചെയ്യുന്നവരെയും രാജ്യത്ത് സ്ഥിരതാമസമാക്കിയവരെയും അപകടത്തിലാക്കിയാക്കേമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. യുഎസ് ആക്രമണങ്ങളോടുള്ള ഇറാന്റെ പ്രതികരണത്തിനായാണ് ലോകനേതാക്കൾ ഇപ്പോൾ കാത്തിരിക്കുന്നത്.

യുഎസിന്റെ ഈ പ്രവർത്തിയ്ക്ക് കൃത്യമായ മറുപടി ലഭിക്കണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ പറഞ്ഞു. അതിനുവേണ്ടി സാധ്യമായ എല്ലാ മാർ​ഗങ്ങളും സ്വീകരിക്കാൻ ഇറാൻ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര നിയമങ്ങളെ യുഎസ് ഒരിക്കലും ബഹുമാനിച്ചിട്ടില്ല. ബലപ്രയോ​ഗത്തിന്റെയും ഭീഷണിയുടെയും ഭാഷ മാത്രമേ അവർക്ക് വശമുള്ളൂവെന്നും ഇറാന്റെ വിദേശകാര്യ മന്ത്രി വ്യക്തമാക്കുന്നു. ഇതിന് പിന്നാലെ വ്ളോഡിമ‍ർ പുടിനുമായി ചർച്ചകൾ നടത്താൻ മോസ്കോയിലേക്ക് തിരിക്കുകയും ചെയ്തു.

യുഎസ് ആക്രമണത്തിന് പിന്നാലെ ഹോർമുസ് കടലിടുക്ക് അടയ്ക്കാനുള്ള തീരുമാനവുമായാണ് ഇറാൻ രം​ഗത്തു വന്നത്. ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിലായി യുഎസ് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇറാൻ നിർണായക തീരുമാനമെടുത്തത്. ഇറാന്റെ ഈ തീരുമാനത്തിന് പാർലമെന്റ് ആണ് അം​ഗീകാരം നൽകിയത്. ഇറാനും ഒമാനും ഇടയിലുള്ള ഹോർമുസ് കടലിടുക്ക് അടച്ചു പൂട്ടുന്നത് ആ​ഗോള വ്യാപാരത്തെ സ്തംഭിപ്പിച്ചേക്കാം. ഈ ആശങ്ക മുന്നിൽ കണ്ട് തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് ഇറാനെ ഉപദേശിക്കാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ചൈനയോട് ആവശ്യപ്പെട്ടു. ഇറാനോട് ഇതിനെക്കുറിച്ച് സംസാരിക്കാൻ ചൈനീസ് സർക്കാരിനോട് ഞാൻ ആവശ്യപ്പെടുന്നു. കാരണം എണ്ണയ്ക്കായി ഹോർമുസ് കടലിടുക്കിനെ അവർ വളരെയധികം ആശ്രയിക്കുന്നുവെന്നുമാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കൂടിയായ മാർക്കോ റൂബിയോ ഫോക്സ് ന്യൂസിനോട് പറഞ്ഞത്.

ഇറാനുയർത്തുന്ന ആണവ ഭീഷണികളെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഇസ്രയേൽ എത്തിക്കഴിഞ്ഞുവെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഈ ലക്ഷ്യം നേടിയെടുക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ തങ്ങൾ ചെയ്യുമെന്നും നെതന്യാഹു വ്യക്തമാക്കി. ല​ക്ഷ്യങ്ങൾ പൂർത്തിയായാൽ ഉടൻ ഞങ്ങൾ പോരാട്ടം അവസാനിപ്പിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി. യുഎസ് ആക്രമണങ്ങൾക്ക് പിന്നാലെ യുകെ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങൾ ഒരു സംയുക്ത പ്രസ്താവനയിറക്കിയിരുന്നു. ഇറാന്റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും അവസാനിപ്പിക്കാൻ ഒരു ചർച്ച ആവശ്യപ്പെടുന്നതായിരുന്നു ഈ പ്രസ്താവന. മറ്റു രാജ്യങ്ങളെ പ്രതിസന്ധിയിലാക്കുന്ന നടപടികളൊന്നും സ്വീകരിക്കരുതെന്നും ഇറാനോട് രാജ്യങ്ങൾ ആവശ്യപ്പെട്ടു.

ഇറാനിലുടനീളമുള്ള നിരവധി സ്ഥലങ്ങളിലായി തങ്ങളുടെ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയതായി ഇസ്രായേൽ പറയുന്നു. രാജ്യത്തിന്റെ മധ്യഭാഗത്തുള്ള യാസ്ദിലെ ഒരു ദീർഘദൂര മിസൈൽ കേന്ദ്രം ഉൾപ്പെടെ ഇസ്രയേൽ തകർത്തത്. 30 ഐഎഎഫ് യുദ്ധവിമാനങ്ങൾ ഇറാനിലുടനീളമുള്ള സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചു. ഇറാനെതിരെ ആസൂത്രിതമായ സൈനിക നടപടികളൊന്നും ഉടൻ സ്വീകരിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. വ്യോമാക്രമണങ്ങളുടെ ആഘാതം ഇപ്പോഴും വിലയിരുത്തി വരികയാണെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. നാശനഷ്ടങ്ങളുടെ വിലയിരുത്തൽ തുടരുകയാണ്, ഞങ്ങളുടെ എല്ലാ യുദ്ധോപകരണങ്ങളും ഞങ്ങൾ ആഗ്രഹിച്ച സ്ഥലത്ത് പതിച്ചെന്നും പീറ്റ് ഹെഗ്സെത്ത് കൂട്ടിച്ചേർത്തു.

content summary: The U.S.-Iran Standoff, Key Developments So Far

Leave a Reply

Your email address will not be published. Required fields are marked *

×