UPDATES

ട്രെന്‍ഡിങ്ങ്

ഭീകരവാദികൾക്ക് ‘ഹിന്ദു നാമം’; നെറ്റ്ഫ്ലിക്സ് ഇന്ത്യൻ മേധാവിക്ക് സർക്കാർ നോട്ടീസ്‌

വിവാദങ്ങൾ വിട്ടൊഴിയാതെ ഐസി 814 – ദി കാണ്ഡഹാർ ഹൈജാക്ക്

                       

വിവാദങ്ങൾ വിട്ടൊഴിയാതെ ‘ഐസി 814 – ദി കാണ്ഡഹാർ ഹൈജാക്ക്’ നെറ്ഫ്ലിസ് സീരീസ്. 1999-ൽ ഇന്ത്യൻ എയർലൈൻസ് വിമാനം പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ഹർകത്ത്- ഉൽ-മുജാഹിദീൻ ഹൈജാക്ക് ചെയ്തതിനെക്കുറിച്ചുള്ള സീരീസ് ആണ് ഐസി 814 – ദി കാണ്ഡഹാർ ഹൈജാക്ക്. ഇതിനിടയിലാണ് നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യൻ മേധാവിയെ സർക്കാർ അന്വേഷണത്തിനായി വിളിപ്പിച്ചത്. Netflix India’s Head Of Content Summoned Over ‘IC 814

വെബ് സീരീസിൻ്റെ നിർമ്മാതാക്കൾ ബോധപൂർവം ഹൈജാക്കർമാരുടെ പേരുകൾ “ഭോല”, “ശങ്കർ” എന്നിങ്ങനെ മാറ്റിയതായി നൂറുകണക്കിന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആരോപിച്ചതിന് പിന്നാലെയാണ് നെറ്റ്ഫ്ലിക്സ് ഇന്ത്യ മേധാവി മോണിക്ക ഷെർഗില്ലിന് കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിൻ്റെ സമൻസ് വന്നിരിക്കുന്നത്. അനുഭവ് സിൻഹയും ത്രിശാന്ത് ശ്രീവാസ്തവയുമാണ് ചിത്രത്തിന്റെ നിർമാതാക്കൾ. വിമാനത്തിൻ്റെ ക്യാപ്റ്റനായ ദേവി ശരണും മാധ്യമപ്രവർത്തകനായ ശ്രിൻജോയ് ചൗധരിയും ചേർന്നെഴുതിയ ‘ഫ്ലൈറ്റ് ഇൻറ്റു ഫിയർ: ദി ക്യാപ്റ്റൻസ് സ്റ്റോറി’ എന്ന പുസ്തകത്തിൽ നിന്ന് പ്രചോദനമാക്കിയാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. നസറുദ്ദീൻ ഷാ, വിജയ് വർമ്മ, പങ്കജ് കപൂർ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

191 ആളുകളുമായി വിമാനം നേപ്പാളിലെ കാഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിലേക്ക് പോകുമ്പോഴായിരുന്നു ഹൈജാക്ക് ചെയ്തത്. പറന്നുയർന്നപ്പോൾ യാത്രക്കാരെന്ന വ്യാജേന അഞ്ച് ഹൈജാക്കർമാർ വിമാനത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. കാണ്ഡഹാറിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് അമൃത്സർ, ലാഹോർ, ദുബായ് എന്നിവിടങ്ങളിൽ ലാൻഡിംഗുകൾ നടത്തി. ജയിലിലായിരുന്ന മസൂദ് അസ്ഹർ, അഹമ്മദ് ഒമർ സയീദ് ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് സർഗർ എന്നീ ഭീകരരെ മോചിപ്പിക്കലായിരുന്നു അവരുടെ ഉദ്ദേശ്യം. അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് അവരെ വിട്ടുനൽകാൻ അല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല. ഹൈജാക്കർമാരെയും മോചിപ്പിച്ച ഭീകരരെയും പാകിസ്ഥാനിലെത്താൻ സഹായിച്ചത് താലിബാനാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ജനുവരി 6 2000 ലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ പ്രസ്താവനയിൽ ഇബ്രാഹിം അത്തർ, ഷാഹിദ് അക്തർ സയ്യിദ്, സണ്ണി അഹമ്മദ് ഖാസി, മിസ്ത്രി സഹൂർ ഇബ്രാഹിം, ഷാക്കിർ എന്നിങ്ങനെയാണ് ഹൈജാക്ക് ചെയ്തവരുടെ പേരുകൾ. വിമാനത്തിലെ യാത്രക്കാർക്കിടയിൽ അവർ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചിരുന്നത് ചീഫ്, ഡോക്ടർ, ബർഗർ, ബോല, ശങ്കർ എന്നായിരുന്നു. ഹൈജാക്കർമാർ പരസ്പരം അഭിസംബോധന ചെയ്യാൻ ഈ പേരുകൾ ഉപയോഗിച്ചതായി യാത്രക്കാരും പറയുന്നു. ഭോല, ശങ്കർ എന്നീ പേരുകൾ ഉപയോഗിച്ചതിന് ബിജെപി നേതാവ് അമിത് മാളവ്യ വെബ് സീരീസ് നിർമ്മാതാക്കളെ വിമർശിച്ചിരുന്നു. മുസ്ലീം ഐഡൻ്റിറ്റി മറയ്ക്കാൻ അപരനാമങ്ങൾ ഉപയോഗിച്ച ഭീകരരായിരുന്നു അവരെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിർമ്മാതാവ് അനുഭവ് സിൻഹ, ഭീകരരുടെ അമുസ്ലിം പേരുകൾ ഉയർത്തിപ്പിടിച്ച് അവരുടെ ക്രിമിനൽ ഉദ്ദേശ്യം നിയമ വിധേയമാക്കി എന്നും വർഷങ്ങൾക്കുശേഷം ഹിന്ദുക്കൾ ഹൈജാക്ക് ചെയ്തതായി ആളുകൾ കരുതുമെന്നും പാകിസ്ഥാൻ ഭീകരരുടെ കുറ്റകൃത്യങ്ങൾ വെള്ളപൂശാനുള്ള ഇടതുപക്ഷത്തിൻ്റെ അജണ്ടയാണിതെന്നും അമിത് മാളവ്യ എക്സിൽ കുറിച്ചു.

content summary;  Netflix India’s Head Of Content Summoned Over ‘IC 814’ Web Series Row k k k k k k k k k k k k k k k k k k kk k k k k k k k k k k k k k k k k k k k k

Share on

മറ്റുവാര്‍ത്തകള്‍