June 08, 2026 |
Share on

നേത്രാവതി എക്സ്പ്രസിന്റെ ബോഗിക്ക് തീപിടിച്ചു; യാത്രക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് റിപ്പോര്‍ട്ട്

അഴിമുഖം പ്രതിനിധി നേത്രാവതി എക്സ്പ്രസിന്റെ ബോഗിക്ക് തീപിടിച്ചു. മോഷണ ശ്രമത്തിനു പിടിയിലായ തമിഴ്നാട് സ്വദേശി അനസ് ആണ് എസി കോച്ചിന് സമീപമുള്ള ജനറല്‍ കമ്പാര്‍ട്ട്മെന്റിലെ മൂത്രപ്പുരയില്‍ വസ്ത്രങ്ങള്‍ കൂട്ടിയിട്ടു കത്തിച്ചത് എന്ന് റിപ്പോര്‍ട്ട്. ആത്മഹത്യാ ശ്രമത്തിനിടെ ആണ് സംഭവം എന്ന് പറയപ്പെടുന്നു. കായംകുളം റയില്‍വേ സ്റ്റേഷനു സമീപത്തു വച്ചാണ് സംഭവം നടന്നത്. മൂത്രപ്പുരയില്‍ നിന്നും ബോഗിയിലെക്ക് തീ പടര്‍ന്നു പിടിക്കുകയായിരുന്നു. സമീപത്തുള്ള എസി കോച്ചിലേക്ക് പടരുന്നതിന് മുന്‍പ് തീയണക്കാന്‍ സാധിച്ചതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. അനസിനെ പോലീസ് […]

അഴിമുഖം പ്രതിനിധി

നേത്രാവതി എക്സ്പ്രസിന്റെ ബോഗിക്ക് തീപിടിച്ചു. മോഷണ ശ്രമത്തിനു പിടിയിലായ തമിഴ്നാട് സ്വദേശി അനസ് ആണ് എസി കോച്ചിന് സമീപമുള്ള ജനറല്‍ കമ്പാര്‍ട്ട്മെന്റിലെ മൂത്രപ്പുരയില്‍ വസ്ത്രങ്ങള്‍ കൂട്ടിയിട്ടു കത്തിച്ചത് എന്ന് റിപ്പോര്‍ട്ട്. ആത്മഹത്യാ ശ്രമത്തിനിടെ ആണ് സംഭവം എന്ന് പറയപ്പെടുന്നു. കായംകുളം റയില്‍വേ സ്റ്റേഷനു സമീപത്തു വച്ചാണ് സംഭവം നടന്നത്. മൂത്രപ്പുരയില്‍ നിന്നും ബോഗിയിലെക്ക് തീ പടര്‍ന്നു പിടിക്കുകയായിരുന്നു. സമീപത്തുള്ള എസി കോച്ചിലേക്ക് പടരുന്നതിന് മുന്‍പ് തീയണക്കാന്‍ സാധിച്ചതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. അനസിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആളപായമില്ല.

 

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×