July 17, 2026 |
Share on

ന്യൂട്രീനോ പരീക്ഷണം; പ്രക്ഷോഭത്തെ വി എസ് പിന്തുണയ്ക്കുമെന്ന് വൈക്കോ

അഴിമുഖം പ്രതിനിധി ന്യൂട്രീനോ പരീക്ഷണത്തിന് എതിരായി നടക്കുന്ന പ്രക്ഷോഭത്തില്‍ എല്ലാവിധ പിന്തുണയും വി എസ് അച്യുതാനന്ദന്‍ അറിയിച്ചതായി എംഡിഎംകെ നേതാവ് വൈക്കോ. കണികാ പരീക്ഷണത്തിനെതിരെ പിന്തുണ തേടി വൈകോ ഇന്നു വി എസുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ആലുവ ഗസ്റ്റ് ഹൗസിലെത്തിയാണ് വൈകോ വിഎസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തിയത്. കണികാ പരീക്ഷണത്തിന് എതിരായി നടക്കുന്ന എല്ലാ പ്രക്ഷോഭങ്ങള്‍ക്കും പിന്തുണകൊടുക്കുമെന്ന് വി എസും ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് അറിയിച്ചു. മുലപ്പെരിയാര്‍ വിഷയത്തില്‍ താന്‍ കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമാണെന്നും വൈകോ പറഞ്ഞു. ന്യൂട്രീനോ പരീക്ഷണത്തിന് […]

അഴിമുഖം പ്രതിനിധി

ന്യൂട്രീനോ പരീക്ഷണത്തിന് എതിരായി നടക്കുന്ന പ്രക്ഷോഭത്തില്‍ എല്ലാവിധ പിന്തുണയും വി എസ് അച്യുതാനന്ദന്‍ അറിയിച്ചതായി എംഡിഎംകെ നേതാവ് വൈക്കോ. കണികാ പരീക്ഷണത്തിനെതിരെ പിന്തുണ തേടി വൈകോ ഇന്നു വി എസുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ആലുവ ഗസ്റ്റ് ഹൗസിലെത്തിയാണ് വൈകോ വിഎസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തിയത്. കണികാ പരീക്ഷണത്തിന് എതിരായി നടക്കുന്ന എല്ലാ പ്രക്ഷോഭങ്ങള്‍ക്കും പിന്തുണകൊടുക്കുമെന്ന് വി എസും ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് അറിയിച്ചു. മുലപ്പെരിയാര്‍ വിഷയത്തില്‍ താന്‍ കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമാണെന്നും വൈകോ പറഞ്ഞു.

ന്യൂട്രീനോ പരീക്ഷണത്തിന് എതിരായുള്ള പ്രക്ഷാഭത്തിന് പിന്തുണ തേടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായും വൈകോ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×