April 20, 2025 |
Share on

ഇന്ത്യക്കാര്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന വിദേശ നഗരങ്ങളില്‍ ന്യൂയോര്‍ക്കിന് ഒന്നാം സ്ഥാനം

രണ്ടാം സ്ഥാനത്ത് ദുബായിയും മൂന്നാം സ്ഥാനത്ത് ലണ്ടനുമാണ്

ഇന്ത്യക്കാരായ വിനോദസഞ്ചാരികള്‍ക്ക് യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന വിദേശ നഗരങ്ങളില്‍ ന്യൂയോര്‍ക്ക് നഗരം വീണ്ടും ഒന്നാം സ്ഥാനം നേടി. ന്യൂയോര്‍ക്കിന് പിന്നാലെ രണ്ടാം സ്ഥാനത്ത് ദുബായിയും മൂന്നാം സ്ഥാനത്ത് ലണ്ടനുമാണ്. ട്രാവല്‍ സെര്‍ച്ച് എഞ്ചിന്‍ കയാക് നടത്തിയ പഠനത്തിലാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. എല്ലാവര്‍ഷവും കയാക് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും.

കഴിഞ്ഞ വര്‍ഷം നടത്തിയ പഠനത്തിലും ന്യൂയോര്‍ക്കിന് തന്നെയായിരുന്നു ഒന്നാം സ്ഥാനം. അവധി കാലങ്ങളില്‍ വിദേശ നഗരങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ യാത്രകളായിരുന്നു കയാക് പഠനം നടത്തിയത്.

ലോക വിനോദസഞ്ചാരികളുടെ ഇഷ്ട ഇടമായ ബാങ്കോക്കിനെ മറികടന്നാണ് ന്യൂയോര്‍ക്ക് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇടമായത്. ഇന്ത്യക്കാരുടെ ഇഷ്ടപ്പെട്ട ഇടങ്ങളില്‍ ആംസ്റ്റര്‍ഡാം, ഏതന്‍സ്, സിംഗപ്പൂര്‍, ദുബായ്, മാലദ്വീപ്, ബാലി തുടങ്ങിയവയും ഉള്‍പ്പെട്ടിട്ടുണ്ട്.

മറ്റ് നഗരങ്ങളെ അപേക്ഷിച്ച് വിസ സൗകര്യങ്ങള്‍, സുരക്ഷിതത്വം, ചുരുങ്ങിയ ചെലവ്, മനോഹരങ്ങളായ സഞ്ചാരകേന്ദ്രങ്ങള്‍ എന്നിവയാണ് ഈ സ്ഥലങ്ങള്‍ ഇന്ത്യകാര്‍ക്ക് പ്രിയങ്കരമാകുവാന്‍ കാരണം.

Leave a Reply

Your email address will not be published. Required fields are marked *

×